Bollywood
‘രാജാവ്, ഇതിഹാസം, സുഹൃത്ത്, മികച്ച നടന്; ഷാരൂഖ് ഖാനെ പുകഴ്ത്തി എഴുത്തുകാരന് പൗലോ കൊയ്ലോ
‘രാജാവ്, ഇതിഹാസം, സുഹൃത്ത്, മികച്ച നടന്; ഷാരൂഖ് ഖാനെ പുകഴ്ത്തി എഴുത്തുകാരന് പൗലോ കൊയ്ലോ
ബോളിവുഡില്‍ നിരവധി ആരാധകരുള്ള, ആരാധകരുടെ സ്വന്തം കിംഗ് ഖാന് ആണ് ഷാരൂഖ് ഖാന്. ഇപ്പോഴിതാ ഷാരൂഖ് ഖാനെ പുകഴ്ത്തി എത്തിയിരിക്കുകയാണ് വിഖ്യാത ബ്രസീലിയന്‍ എഴുത്തുകാരന് പൗലോ കൊയ്ലോ. ട്വിറ്ററിലൂടെയാണ് താരത്തിനെ അഭിനന്ദിച്ച് പൗലോ കൊയ്ലോയുടെ സന്ദേശം. ‘രാജാവ്. ഇതിഹാസം. സുഹൃത്ത്. എന്നാല്‍ എല്ലാറ്റിലുമുപരി മികച്ച നടന് (പാശ്ചാത്യ രാജ്യങ്ങളില്‍ അദ്ദേഹത്തെ അറിയാത്തവരോട്, ‘മൈ നെയിം ഈസ് ഖാന് ഐ ആം നോട്ട് ടെററിസ്റ്റ്’ എന്ന സിനിമ കാണാന്‍ നിര്‍ദ്ദേശിക്കുന്നു)’.
ഷാരൂഖിന്റെ മന്നത്ത് എന്ന മുംബൈയിലെ വസതിക്ക് മുന്നില്‍ അദ്ദേഹത്തെ കാണാന്‍ അളുകള്‍ കൂടിനില്ക്കുന്നതും, ഷാരൂഖ് അവരെ അഭിവാദ്യം ചെയ്യുന്നതുമായ വീഡിയോയും ട്വീറ്റിനൊപ്പം പൗലോ കൊയ്ലോ ചേര്‍ത്തിട്ടുണ്ട്. ഇതുവരെ 53 ലക്ഷം വ്യൂ ഈ ട്വീറ്റ് നേടിയിട്ടുണ്ട്. 1.40 ലക്ഷം ലൈക്കും ഇതിന് ലഭിച്ചിട്ടുണ്ട്. 16300 ഓളം റീട്വീറ്റും ചെയ്യപ്പെട്ടിട്ടുണ്ട് പൗലോ കൊയ്ലോയുടെ ഷാരൂഖ് ഖാന് ട്വീറ്റ്.
അതേസമയം ബോക്സ് ഓഫീസില്‍ കുതിപ്പ് തുടര്‍ന്ന് ഷാരൂഖ് ഖാന് നായകനായി എത്തിയ പഠാന്. തുടരെ ഉള്ള പരാജയങ്ങളില്‍ നിന്നും കരകയറി കൊണ്ടിരിക്കുന്ന ബോളിവുഡിന് വന്‍ മുതല്‍ക്കൂട്ടായിരിക്കുകയാണ് ഷാരൂഖ് ചിത്രമെന്നാണ് ഓരോ ദിവസത്തെയും കണക്കുകള്‍ സൂചിപ്പിക്കുന്നത്. റിലീസ് ചെയ്ത എട്ട് ദിവസം പിന്നിടുമ്പോള്‍ ലോകമെമ്പാടുമായി 600 കോടിയും ഇന്ത്യയില്‍ മാത്രം 400 കോടിയും ചിത്രം കടന്നിരിക്കുകയാണ്.
എട്ട് ദിവസത്തില്‍ 417 കോടിയാണ് പഠാന് ഇന്ത്യയില്‍ നിന്നും നേടിയിരിക്കുന്നത്. ഓവര്‍സീസില്‍ 250 കോടിയും. ഇതോടെ ലോകമെമ്പാടുമായി 667 കോടിയാണ് ഷാരൂഖ് ഖാന് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. പഠാന്റെ നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിംസ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഹിന്ദി സിനിമയിലെ മികച്ച കളക്ഷന്‍ ആണിതെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തലുകള്‍. ‘
