Connect with us

“പുലിയെ കൊല്ലണം” “എന്ന തീഷ്ണത ഇല്ല.. പകരം അകന്നുമാറി നിൽക്കേണ്ടി വന്നവന്റെ നിസ്സഹായത കുഞ്ഞു പുലിമുരുകൻ ഇപ്പോൾ

Malayalam

“പുലിയെ കൊല്ലണം” “എന്ന തീഷ്ണത ഇല്ല.. പകരം അകന്നുമാറി നിൽക്കേണ്ടി വന്നവന്റെ നിസ്സഹായത കുഞ്ഞു പുലിമുരുകൻ ഇപ്പോൾ

“പുലിയെ കൊല്ലണം” “എന്ന തീഷ്ണത ഇല്ല.. പകരം അകന്നുമാറി നിൽക്കേണ്ടി വന്നവന്റെ നിസ്സഹായത കുഞ്ഞു പുലിമുരുകൻ ഇപ്പോൾ

നൂറ് കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള ചിത്രമായിരുന്നു 2016 ല്‍ മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് ഒരുക്കിയ പുലിമുരുകന്‍. മലയാളത്തില്‍ ഒരു സിനിമ നേടുന്ന ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷന്‍, വേഗത്തില്‍ ഇരുപത്തിയഞ്ചുകോടിയും അമ്പതുകോടിയും പിന്നിടുന്ന ചിത്രം, നൂറുകോടി ക്ലബ്ബിലിടം നേടുന്ന ആദ്യ മലയാളചിത്രം,യു.കെ, ന്യസീലന്‍ഡ് എന്നിവിടങ്ങളില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ മലയാള ചിത്രം തുടങ്ങി പുലിമുരുകന്‍ സൃഷ്ടിച്ച നേട്ടങ്ങള്‍ അനവധിയാണ്.മോഹന്‍ലാലിന്റെ അത്യുഗ്രന്‍ ആക്ഷന്‍ ചിത്രങ്ങളില്‍ ഒന്നായ പുലിമുരുകന്‍ തീര്‍ത്ത ഓളം ഇന്നും നിലനില്‍ക്കുന്നുണ്ട്.

ഇതിൽ മോഹൻലാലിന്റെ മുരുകൻ എന്ന കഥാപാത്രത്തെപ്പോലെത്തന്നെ പ്രാധാന്യമുള്ളതായിരുന്നു അദ്ദേഹത്തിന്റെ കുട്ടിക്കാലം അഭിനയിച്ച അജാസിന്റെയും. ചെറിയ കുട്ടികൾക്ക് കൂടി ഈ സിനിമ പ്രിയപ്പെട്ടതാകാൻ കാരണമായത് അജാസിന്റെ അസാധ്യ പ്രകടനം കൂടിയാണെന്ന് സംശയമില്ലാതെ സ്ഥാപിക്കാം. ഡി4 ഡാന്‍സ് റിയാലിറ്റി യിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ അജാസിന് അന്ന് 11 വയസായിരുന്നു പ്രായം. റിയാലിറ്റി ഷോയിലെ പ്രകടനമാണ് അജാസിന് സിനിമയിലേക്കുള്ള വാതില്‍ തുറന്നത്. സിനിമ പുറത്തിറങ്ങി കഴിഞ്ഞപ്പോള്‍ അജാസും വലിയ താരമായി മാറി. അന്നൊക്കെ നാട്ടിലിറങ്ങിയ പുലിയുടെ അവസ്ഥയിലാണ് അജാസ്. നാട്ടുകാർ സ്നേഹിച്ചു കൊല്ലുന്നു എന്ന വ്യത്യാസം മാത്രം.

എന്നാലിപ്പോൾ നമ്മുടെ ജൂനിയർ പുലിമുരുകൻ എവിടെ എങ്ങനെ എന്നുള്ള ഒരു ഫേസ്ബുക് പോസ്റ്റ് ആണ് വൈറൽ ആയിരിക്കുന്നത്. എംഎം മഠത്തിൽ എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്നാണ് അജാസിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. കൊല്ലം ജില്ലയിലെ ആദിച്ചനല്ലൂർ പഞ്ചായത്ത് ഹയർസെക്കണ്ടറി സ്കൂളിലാണ് അജാസ് പഠിക്കുന്നത്. ആദിച്ചനല്ലൂരിലെ വിളച്ചിക്കാലയാണ് അജാസിന്റെ ജന്മദേശം. മികച്ച ഡാൻസറായ അജാസ് സ്കൂൾ കലോൽസവങ്ങളിൽ കൂടി പങ്കെടുക്കാറില്ലെന്നാണറിഞ്ഞത്. ഈ മാറിനിൽക്കലിന്റെ കാരണമന്വേഷിച്ചപ്പോൾ വേദനയോടുകൂടിയുള്ള പുഞ്ചിയായിരുന്നു മറുപടിയെന്ന് എഴുത്തുകാരൻ പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണ രൂപം:
ഈ പോസ്റ്റിലെ ആദ്യത്തെ ഫോട്ടോ എല്ലാവർക്കും പരിചിതം ആയിരിയ്ക്കും.. ജൂനിയർ പുലിമുരുകൻ.. എന്നാൽ രണ്ടാമത്തെ ഫോട്ടോ പരിചിതം ആകാനിടയില്ല. ട്രാൻസ്ഫർ കിട്ടി പുതിയ സ്കൂളിൽ ജോയിൻ ചെയ്യാൻ ചെല്ലുമ്പോൾ അവിടെ ഇങ്ങനെ ഒരത്ഭുതം കാത്തിരിയ്ക്കുന്നുണ്ട് എന്നറിഞ്ഞില്ല.. പ്രശസ്തിയുടെ വെള്ളിവെളിച്ചം ഒന്നുമില്ലാതെ തീർത്തും സാധാരണക്കാരനായി ഒരു സാധാരണ ഗ്രാമത്തിലെ ഗവണ്മെന്റ് സ്കൂളിൽ plus two കോമേഴ്‌സ് വിദ്യാർത്ഥിയായി പുലിമുരുകൻ ഉണ്ടാവുമെന്ന് ഒരിയ്ക്കലും കരുതിയില്ല.. മലയാളത്തിന്റെ സിനിമാ ചരിത്രത്തിലെ ആദ്യ 150 കോടി ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം താരജാഡകൾ ഒന്നുമില്ലാതെ, കൗമാരത്തിന്റെ പൊലിമയോ തന്നിഷ്ടങ്ങളോ സൗഹൃദവേദികളോ ഇല്ലാതെ ഇങ്ങനെ ശാന്തനായി ഒതുങ്ങി ജീവിയ്ക്കുന്ന കാഴ്ച വിശ്വസിക്കുവാൻ കഴിഞ്ഞില്ല… അതേ.. പുലിമുരുകൻ എന്ന സിനിമയിൽ ജൂനിയർ പുലിമുരുകൻ ആയി അഭിനയിച്ച കൊല്ലം അജാസിനെ പറ്റിയാണ് ഈ ചെറുകുറിപ്പ്..കൊല്ലം ജില്ലയിലെ ആദിച്ചനല്ലൂർ പഞ്ചായത്ത്‌ ഹയർ സെക്കന്ററി സ്കൂളിന്റെ വരാന്തയിലൂടെ താരപ്പൊലിമയുടെ മഞ്ഞവെളിച്ചം ഇല്ലാതെ, ക്യാമറക്കണ്ണിന്റെ തുറിച്ചു നോട്ടം ഇല്ലാതെ ഒരു രാജകുമാരൻ നടന്നു നീങ്ങുന്ന കാഴ്ച അതിശയവും വേദനയും സമ്മാനിച്ചു.. ഇന്നവന്റെ കണ്ണുകളിൽ “പുലിയെ കൊല്ലണം” “എന്ന തീഷ്ണത ഇല്ല.. പകരം അകന്നുമാറി നിൽക്കേണ്ടി വന്നവന്റെ നിസ്സഹായത ആണ്.. എല്ലാ ബഹളങ്ങളിൽ നിന്നും അകന്ന്.. സ്കൂൾ വിട്ടാൽ ഗ്രൗണ്ട് വിട്ട് വീട്ടിലേക്ക് ഓടുന്ന ആദ്യ വിദ്യാർഥിയായ് അവൻ മാറിയിരിക്കുന്നു..അവനെ ഒന്ന് കാണാൻ വേണ്ടി കൊല്ലം രമ്യ തിയേറ്ററിൽ അവന്റെ പുറകെ ഓടിയത് അന്നേരമൊക്കെ ഞാനോർത്തു.. ആദിച്ചനല്ലൂരിലെ വിളച്ചിക്കാല ആണ് അവന്റെ സ്വദേശം.. സ്കൂൾ കലോത്സവങ്ങളിൽ പോലും പങ്കെടുക്കാറില്ല.. കാരണം ചോദിച്ചപ്പോൾ വേദന നിറഞ്ഞ പുഞ്ചിരി ആയിരുന്നു മറുപടി.. ഇന്ന് സ്കൂളിൽ വാർഷികം ആയിരുന്നു.. അവന് സ്കൂൾ വകയായി ഒരു മൊമെന്റോ compliment ആയി നൽകി.. വളരെ നിർബന്ധിച്ചപ്പോൾ ഒരു ഡാൻസ് ചെയ്തു.. അവനിലെ അനായാസ നർത്തകനെ കണ്ട് കണ്ണു നിറഞ്ഞു.. ഈ കുറിപ്പ് ഇവിടെ ഇടാൻ കാരണം ഇത് ലോകമലയാളികളുടെ ഇടമല്ലേ.. പുലിമുരുകൻ നമ്മുടെ മനസ്സിൽ ഇടംപിടിച്ചവൻ അല്ലേ.. അവന് ഗോഡ്ഫാദർമാരില്ല.. ഒരു സാധാരണ കുടുംബാംഗം.. നമ്മുടെ ഇടയിൽ സിനിമാക്കാരും സിനിമാപ്രവർത്തകരും ധാരാളം ഉണ്ടാവുമല്ലോ.. അവർ ആരെങ്കിലും വിചാരിച്ചാൽ അവനെ കൈപിടിച്ചുയർത്താൻ കഴിയില്ലേ.. ഒറ്റ സിനിമയിലൂടെ മലയാളിമനസ്സിൽ ഇടം പിടിച്ച, വിസ്മയ നർത്തകനായ അജാസും അവന്റെ സ്വപ്‌നങ്ങൾ നേടട്ടെ.. അവൻ പ്ലസ്ടു എക്സാം എഴുതാൻ പോവുകയാണ്..നിങ്ങളുടെ പ്രാർത്ഥന ഉണ്ടാകണം.. നിങ്ങളുടെ ഷെയർ ഏതെങ്കിലും സിനിമാക്കാരിൽ എത്തട്ടെ.. അവന്റെ ലോകം വിശാലമാകട്ടെ.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top