News
പത്താന്റെ ഒടിടി അവകാശം ആമസോണ്‍ പ്രൈമിന്; സ്വന്തമാക്കിയത് 100 കോടി രൂപയ്ക്ക്
പത്താന്റെ ഒടിടി അവകാശം ആമസോണ്‍ പ്രൈമിന്; സ്വന്തമാക്കിയത് 100 കോടി രൂപയ്ക്ക്
ഇന്ത്യന്‍ സിനിമാ ലോകം വളരെയേറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖ് ഖാന് ചിത്രമാണ് പത്തന്. ചിത്രത്തിന്റെ റിലീസിന് മുന്നേ തന്നെ ചിത്രം വിവാദങ്ങളില്‍ പെട്ടിരുന്നു. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദീപിക പദുകോണും നടന് ജോണ്‍ എബ്രഹാമും പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്.
തിയറ്റര്‍ റിലീസിന് മുന്‍പ് തന്നെ പത്താന്റെ ഒടിടി അവകാശം ആമസോണ്‍ െ്രെപം സ്വന്തമാക്കിയിരിക്കുകയാണ്. 100 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ഒ.ടി.ടി അവകാശം നേടിയിരിക്കുന്നത്. ജനുവരി 25ന് തിയറ്ററുകളില്‍ എത്തുന്ന ചിത്രം മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ െ്രെപമില്‍ സ്ട്രീമിങ്ങിന് എത്തും.
അതേസമയം ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. 2019 ല്‍ പുറത്ത് ഇറങ്ങിയ സീറേയാണ് ഷാറൂഖ് ഖാന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സീറോ വന്‍ പരാജയമായതോടെ അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കുകയായിരുന്നു.
വിവാദങ്ങളുടെ അകമ്പടിയോടെ എത്തുന്ന പത്താന് കൂടാതെ ജവാനാണ് ഉടനെ പ്രദര്‍ശനത്തിനെത്തുന്ന മറ്റൊരു ഷാറൂഖ് ഖാന് ചിത്രം. അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രം ജൂണിലാണ് പ്രദര്‍ശനത്തിനെത്തുക. നയന്‍താരയാണ് ചിത്രത്തിലെ നായിക.
