News
ഇറങ്ങി മണിക്കൂറുകള്‍ക്കം പത്താന് ചോര്‍ന്നു; ബോക്സ് ഓഫീസിന് തിരിച്ചടി?
ഇറങ്ങി മണിക്കൂറുകള്‍ക്കം പത്താന് ചോര്‍ന്നു; ബോക്സ് ഓഫീസിന് തിരിച്ചടി?
ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ഷാരൂഖ് ഖാന് ചിത്രമായിരുന്നു പത്താന്. ചിത്രം ഇന്നലെയാണ് റിലീസിനെത്തിയത്. മികച്ച പ്രതികരണം നേടി ആദ്യ ദിനം മുന്നേറുമ്പോള്‍ ചിത്രം ഓണ്‍ലൈനില്‍ ചോര്‍ന്നതായുള്ള റിപ്പോര്‍ട്ടുകള്‍ കൂടി എത്തുകയാണ്. തമിഴ് റോക്കേഴ്സ്, ഫില്മിസില്ല, ഫില്‍മിറാപ്പ് തുടങ്ങി നിരവധി ടൊറന്റ് പ്ലാറ്റ്ഫോമുകളില്‍ വ്യാജ പതിപ്പ് എത്തിയിട്ടുണ്ടെന്നാണ് വിവരം.
സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ഒരു മുഴുനീള ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് പത്താന്. ഏറെ നാളുകള്‍ക്ക് ശേഷം ഷാരൂഖ് ചിത്രം തിയേറ്ററുകളില്‍ എത്തുമ്പോള്‍ വ്യാജ പതിപ്പിന്റെ ചോര്‍ച്ച ബോക്സ് ഓഫീസ് കളക്ഷനെ ബാധിക്കുമോ എന്നതാണ് അണിയാറക്കാര് അശങ്കയോടെ നോക്കിക്കാണുന്നത്.
വലിയ വിവാദങ്ങള്‍ക്കിടയിലാണ് പത്താന് റിലീസിനെത്തിയത്. വലിയ സ്വീകാര്യതയും പിന്തുണയുമാണ് ഇന്ത്യന്‍ സിനിമാ ലോകം ചിത്രത്തിന് നല്‍കുന്നത്. തീവ്രവാദത്തിനെതിരേയുള്ള യുദ്ധമാണ് ചിത്രത്തിന്റെ പ്രമേയം. ഷാരൂഖ് ഖാനും ദീപികയും രക്ഷകരായും ജോണ്‍ എബ്രഹാം വില്ലനായും വേഷമിടുന്നു.
ഒരു ആക്ഷന്‍ പാക്ക്ഡ് ചിത്ര കൂടിയാണ് പത്താന്.ഇന്ത്യയ്ക്ക് പുറത്ത് 2500 സ്ക്രീനുകളിലാണ് സിനിമയ്ക്ക് ലഭിച്ചത്. ആഗോള തലത്തില്‍ 7700 സ്ക്രീനുകളില്‍ പ്രദര്‍ശനം നട്ന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇന്ന് എട്ട് മണിവരെയുള്ള കണക്കുകള്‍ പ്രകാരം മള്‍ട്ടി പ്ലക്സുകളില്‍ നിന്ന് മാത്രമായി 20.35 കോടി രൂപ വാരിക്കൂട്ടിയതായി പ്രമുഖ സിനിമാ അനലിസ്റ്റായ തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്തിരുന്നു. പി.വി.ആര്, ഐനോക്സ്, സിനിപോളിസ് എന്നീ വമ്പന്‍ മള്‍ട്ടിപ്ലക്സ് ചെയിനുകളില്‍ മാത്രമായാണ് ചിത്രം അത്രയും കളക്ഷന്‍ നേടിയത്.
ആദ്യ ദിനം ചിത്രത്തിന്റെ കളക്ഷന്‍ അമ്പത് കോടിയിലെത്തുമെന്ന് മറ്റൊരു അനലിസ്റ്റ് സുമിത് കദെലും അറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ 5500 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. വിദേശത്ത് 2500 ഇടത്തും. കേരളത്തില്‍ 130 തിയേറ്ററുകളിലെത്തിയിരുന്നു.
