Bollywood
ഗോള്‍ഡന്‍ ഗ്ലോബ് നേടിയ ആര്‍ആര്‍ആറിന്റെ അമേരിക്കയിലെ കളക്ഷനും തകര്‍ക്കാനൊരുങ്ങി കിംഗ് ഖാന്റെ ‘പത്താന്‍’
ഗോള്‍ഡന്‍ ഗ്ലോബ് നേടിയ ആര്‍ആര്‍ആറിന്റെ അമേരിക്കയിലെ കളക്ഷനും തകര്‍ക്കാനൊരുങ്ങി കിംഗ് ഖാന്റെ ‘പത്താന്‍’
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്റേതായി പുറത്തെത്തിയ ചിത്രമായിരുന്നു പത്താന്‍. ബോളിവുഡിന്റെ തിരിച്ചു വരവ് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന തരത്തിലാണ് ചിത്രം മുന്നേറുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം റെക്കോര്‍ഡുകള്‍ ഭേദിച്ചാണ് ചിത്രം ഇപ്പോഴും പ്രദര്‍ശനം തുടരുന്നത്.
റിലീസ് ചെയ്ത് 13ാം ദിവസത്തിലേയ്ക്ക് കടക്കുമ്പോള്‍ സിനിമ ആഗോള ബോക്‌സ് ഓഫീസില്‍ 800 കോടി കടന്ന് കളക്ഷന്‍ നേടി. രാജ്യത്ത് 429 കടന്നാണ് കുതിപ്പ്. ഇപ്പോഴിതാ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗോള്‍ഡന്‍ ഗ്ലോബ് നേടിയ ആര്‍ആര്‍ആറിന്റെ അമേരിക്കയിലെ കളക്ഷനും ചിത്രം ഉടന്‍ തകര്‍ക്കുമെന്നാണ് വിവരം.
ഗോള്‍ഡന്‍ ഗ്ലോബിന് ശേഷമുള്ള റീ റിലീസ് കളക്ഷന്‍ ഉള്‍പ്പെടെ 122 കോടിയില്‍ അധികമായിരുന്നു ആര്‍ആര്‍ആറിന്റെ അമേരിക്കയിലെ കളക്ഷന്‍. പഠാന്‍ ഇതിനോടകം തന്നെ 115 കോടി കടന്നുകഴിഞ്ഞു. ട്രേഡ് അനലിസ്റ്റായ രമേശ് ബാലയുടെ ട്വീറ്റിലാണ് പുതിയ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.
ഇന്ത്യന്‍ സിനിമകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്ന പാകിസ്താനിലും ചിത്രം അനധികൃതമായി പ്രദര്‍ശിപ്പിക്കുന്നുവെന്ന വാര്‍ത്തകള്‍ എത്തിയിരുന്നു. കടുത്ത സാമ്പത്തിക മാന്ദ്യത്തിനിടയിലും 900 പാകിസ്താന്‍ രൂപയ്ക്കാണ് ടിക്കറ്റുകള്‍ വിറ്റുപോയത്. ഒട്ടുമിക്ക ഷോകളും ഹൗസ്ഫുള്‍ ആയിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.