കോമഡിയിലൂടെ എത്തി; ഇനി കളികാര്യമാകുന്നു; പാഷാണം ഷാജി സംവിധായകനാകുന്നു
By
Published on
കോമഡി പരിപാടിയിലൂടെ വന്ന് സിനിമയില്‍ എത്തിയ പാഷാണം ഷാജി എന്ന് അറിയപ്പെടുന്ന സാജു നവോദയ ആണ് സംവിധായകന്റെ തൊപ്പി അണിയുന്നത്. ഫുട്‌ബോള്‍ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ രചനയും ഷാജി തന്നെയാണ്. അടുത്ത മാസം ആദ്യം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. ചേര്‍ത്തലയ്ക്കടുത്തുള്ള പാണാവള്ളിയും കമ്ബവും തേനിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ‘പാണാവള്ളി പാണ്ഡവാസ്’ എന്നാണ് ചിത്രത്തിന്റെ പേര്. കാക്കത്തുരുത്ത് സെവന്‍സ്- പാണാവള്ളി പാണ്ഡവാസ് എന്നീ സെവന്‍സ് ഫുട്ബോള്‍ ടീമുകളുടെ കിടമത്സരത്തോടൊപ്പം ഒരു സൈക്കോ കില്ലറിന്റെ കഥയാണ് ചിത്രം പറയുന്നത്. സലിംകുമാര്‍, ഐഎം വിജയന്‍, സോഹന്‍ സീനുലാല്‍, നോബി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഇവര്‍ക്കൊപ്പം നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
pashanam shaji
Continue Reading
You may also like...
Related Topics:Featured
