Malayalam
ശുഭരാത്രിയുടെ നിർമാതാവിനെ അറിയാമോ ? ഷീലു എബ്രഹാം പറയുന്നു !
ശുഭരാത്രിയുടെ നിർമാതാവിനെ അറിയാമോ ? ഷീലു എബ്രഹാം പറയുന്നു !
By
ഇനി കേരളം കാത്തിരിക്കുന്നത് പച്ചയായ ഒരു കുടുംബ കഥക്കു വേണ്ടിയാണ് . ശുഭരാത്രിക്ക് വേണ്ടി . വ്യാസൻ കെ പി ഒരുക്കുന്ന ചിത്രത്തിൽ നായിക നായകന്മാരാകുന്നത് ദിലീപും അനു സിത്താരയുമാണ് . ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ ഷീലു എബ്രഹാം ഡോക്ടർ ഷീലാ എന്ന വളരെ പ്രധാനപ്പെട്ട വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിൽ അഭിനയിക്കുക മാത്രമല്ല ശുഭരാത്രിയുമായുള്ള ഷീലുവിന്റെ ബന്ധം . ഷീലു തന്നെ അതിനെ കുറിച്ച് പറയുന്നു .
“ഡോക്ടര്‍ ഷീല എബ്രഹാം എന്ന കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. ഒരു കാര്‍ഡിയോളജിസ്റ്റാണ് ഷീല. കഥാവഴിയിലെ വളരെ നിര്‍ണായകമായൊരു കഥാപാത്രം എന്നുതന്നെ പറയാം. കഥാപാത്രത്തിന്റെയും എന്റെയും പേരിലെ സാമ്യത ആകസ്മികമാകാം. കഥാപാത്രത്തെക്കുറിച്ചുള്ള ആദ്യ വിവരണത്തില്‍തന്നെ എനിക്ക് അതിന്റെ പ്രാധാന്യം മനസ്സിലായി. നന്നായിത്തന്നെ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. ഇനി വിധി പറയേണ്ടത് പ്രേക്ഷകരാണ്.
ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ കുറഞ്ഞകാലംകൊണ്ട് സാധിച്ചുഎന്നതില്‍ സന്തോഷം. പുതിയ നിയമത്തിലെ ജീനഭായ് ഐപിഎസ് എന്ന കഥാപാത്രമാണ് അഭിനേത്രി എന്ന നിലയില്‍ ഐഡന്റിറ്റി ഉണ്ടാക്കിത്തന്നത്. ഇന്നും പലരും കാണുമ്പോള്‍ ആ കഥാപാത്രത്തെക്കുറിച്ച് പറയാറുണ്ട്.
ശുഭരാത്രി നിര്‍മിക്കുന്നത് എന്റെ ഭര്‍ത്താവായ എബ്രഹാം മാത്യു ആണ്. എന്നാല്‍ നിര്‍മാണത്തിന്റെ ടെന്‍ഷനൊന്നും അഭിനയത്തില്‍ എനിക്കുണ്ടാകാറില്ല. സെറ്റില്‍ ഞാന്‍ അഭിനേതാവും അദ്ദേഹം നിര്‍മാതാവുമാണ്. പിന്നെ അദ്ദേഹം നിര്‍മിക്കുന്ന സിനിമകളെക്കാള്‍ പുറത്തുള്ള സിനിമകള്‍ അഭിനയിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. കാരണം അദ്ദേഹം നിര്‍മിക്കുന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ എന്നെ പലരും ബോസ് എന്ന നിലയ്ക്കാണ് കാണുന്നത്. അതില്‍ താത്പര്യമല്ല. ഞാനും എല്ലാവരെയുംപോലൊരു അഭിനേത്രി മാത്രമാണ്. ചിലപ്പോള്‍ ഭാവിയില്‍ ഞാനും നിര്‍മാണരംഗത്ത് സജീവമായി അദ്ദേഹത്തെ സഹായിക്കുമായിരിക്കാം. എന്നാല്‍ ഇപ്പോള്‍ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല.- ജൂലൈ ആറിന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.
sheelu abraham about shubharathri movie
