Malayalam Breaking News
മറ്റൊരാൾ എന്നോട് പിണങ്ങി എന്നറിഞ്ഞാൽ എനിക്ക് ഉറങ്ങാൻ പോലും പറ്റില്ല -പാർവതി !
മറ്റൊരാൾ എന്നോട് പിണങ്ങി എന്നറിഞ്ഞാൽ എനിക്ക് ഉറങ്ങാൻ പോലും പറ്റില്ല -പാർവതി !
മലയാള സിനിമയിലെ നടിമാരിൽ വേറിട്ട വ്യക്തിത്വത്തിനുടമയാണ് പാർവതി. മികച്ച അഭിനയം കൊണ്ടും ഡബ്ല്യൂ സി സിയിലെ പ്രവർത്തനം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് പാർവതി. മറ്റൊരാൾ എന്നോട് പിണങ്ങി എന്നറിഞ്ഞാൽ എനിക്ക് ഉറങ്ങാൻ പോലും പറ്റില്ല എന്ന് പറയുകയാണ് പാർവതി.
മറ്റൊരാളുടെ നേര്‍ക്ക് വിരല്‍ ചൂണ്ടുന്നതിന് മുന്‍പ് സ്വന്തം ഭാഗത്ത് എന്തെങ്കിലും പിഴവുണ്ടോ എന്ന് ചിന്തിക്കുന്ന ആളാണ് താനെന്നും പാർവതി പറയുന്നു.
കുറച്ച് നാള് ബ്രേക്ക് എടുത്ത് ശക്തമായി തന്നെ തിരിച്ചുവരികയാണ് പാര്‍വ്വതി. ഉയരെ എന്ന ചിത്രമാണ് പാര്‍വ്വതിയുടെ ആദ്യമായി എത്തുന്ന ചിത്രം. ആസിഫ് അലി, ടൊവിനോ തോമസ് എന്നിവര്‍ക്കൊപ്പം ഉയരെ എന്ന ചിത്രത്തിലും സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ വര്‍ത്തമാനത്തിലും പാര്‍വതിയാണ് നായികയാവുന്നത്. ആഷിക് അബുവിന്റെ സംവിധാനത്തിലെത്തുന്ന വൈറസിലും പാര്‍വതി അഭിനയിക്കുന്നുണ്ട്. തന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധികളും അതിന് നടിയ്ക്ക് പ്രചോദനമായി മാറിയത് അച്ഛനും അമ്മയുമാണെന്ന് തുറന്നു പറയുകയാണ് പാര്‍വതിയിപ്പോള്‍. ഉയരെയുടെ ഭാഗമായി നടത്തിയ മത്സരത്തിലെ വിജയികളുമായി സംസാരിക്കവേയാണ് നടി ഇക്കാര്യം പറഞ്ഞത്.
മറ്റൊരാളുടെ നേര്‍ക്ക് വിരല്‍ ചൂണ്ടുന്നതിന് മുന്‍പ് സ്വന്തം ഭാഗത്ത് എന്തെങ്കിലും പിഴവുണ്ടോ എന്ന് ചിന്തിക്കുന്ന ഒരുപാട് പേര് എനിക്ക് ചുറ്റുമുണ്ട്. ഞാന്‍ അങ്ങനെ ചിന്തിക്കുന്ന ഒരാളാണ്. മറ്റൊരാള്‍ എന്നോട് പിണങ്ങി എന്നറിഞ്ഞാല്‍ എനിക്ക് ഉറങ്ങാന്‍ പറ്റില്ലെന്നും പാര്‍വ്വതി പറയുന്നു. സൈബര്‍ ആക്രമണം നേരിട്ടപ്പോള്‍ ഞാനൊരു നാല് മാസത്തേക്ക് മാറി നിന്നു. ചില സമയത്ത് ഒന്ന് ഒളിക്കാന്‍ തോന്നും. ചില സമയത്ത് മാറി നില്‍ക്കാനും എന്നെ ആരും കാണണ്ടെന്നുമൊക്കെ തോന്നും. അതൊക്കെ മനുഷ്യ സഹജമായ കാര്യങ്ങളാണ്. എന്റെ ഏറ്റവും വലിയ ഇന്സ്പിറേഷന് എന്റെ മാതാപിതാക്കള്‍ ആയിരുന്നു .അതില്‍ ഏറ്റവും ഇന്സ്പിറേഷന് നല്‍കിയത് അച്ഛന് ആയിരുന്നു പക്ഷെ ഞാന്‍ അത് അറിഞ്ഞത് വൈകി ആണെന്ന് മാത്രം – പാര്‍വതി പറയുന്നു.
parvathi menon open up about her charracter
