Connect with us

സുഹൃത്തിന്റെ കയ്യും പിടിച്ച് പാര്‍വതി; സോഷ്യല്‍ മീഡിയയ്ല്‍ വൈറലായി വീഡിയോ

Malayalam

സുഹൃത്തിന്റെ കയ്യും പിടിച്ച് പാര്‍വതി; സോഷ്യല്‍ മീഡിയയ്ല്‍ വൈറലായി വീഡിയോ

സുഹൃത്തിന്റെ കയ്യും പിടിച്ച് പാര്‍വതി; സോഷ്യല്‍ മീഡിയയ്ല്‍ വൈറലായി വീഡിയോ

ഇക്കഴിഞ്ഞ മെയ് മൂന്നിനായിരുന്നു അദ്ദേഹത്തിന്റെ മകള്‍ മാളവികയുടെ വിവാഹം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായികുന്നു താലികെട്ട്. ആഢംബരത്തോടെ നടന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ ബോളിവുഡില്‍ നിന്നും ജാക്കി ഷ്രോഫ് മുതല്‍ തെന്നിന്ത്യയിലെ ഒട്ടുമിക്ക താരങ്ങളും എത്തിയിരുന്നു. ഇപ്പോള്‍ ജയറാമിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയ നിറയെ. യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ നവനീത് ഗിരീഷാണ് മാളവികയുടെ വരന്‍.

നിരവധി പേരാണ് മാളവികയ്ക്കും നവനീതിനും ആശംസകളുമായി രംഗത്തെത്തിയിരുന്നത്. സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളിലായി വൈറലായിരുന്നത് മാളവികയുടെ വിവാഹ റിസപ്ഷന്റെയും മറ്റും ചിത്രങ്ങളും വീഡിയോകളുമായിരുന്നു. ഇതില്‍ ഇപ്പോള്‍ ഏവരുടെയും ശ്രദ്ധ കവരുന്നത്് പാര്‍വതിയുടെയും ആത്മാര്‍ത്ഥ സുഹൃത്തിന്റെയും മനോഹര നിമിഷങ്ങളാണ്. പാര്‍വതിയോടൊപ്പം മകളുടെ വിവാഹത്തിനും റിസപ്ഷനുമെല്ലാം തിളങ്ങി നിന്ന ഈ വ്യക്തി ആരെന്നായിരുന്നു പലരും ചോദിച്ചിരുന്നത്.

കാഴ്ചയില്‍ പാര്‍വതിയേക്കാള്‍ ഭംഗിയുണ്ടെന്നാണ് പലരും പറഞ്ഞത്. പിന്നാലെ ഇത് ആരാണെന്നുള്ള കണ്ടെത്തലിലായിരുന്നു സൈബര്‍ ലോകം. ഒടുക്കം ആ ഉത്തരവും കിട്ടി. കൊച്ചിയിലെ പ്രമുഖ ഗൈനക്കോളജിസ്റ്റ് മെറീന വര്‍ഗീസ് ആണിതെന്നാണ് പലരും പറയുന്നത്. പാര്‍വതിയുമായും ജയറാമുമായും ഏറ്റവും അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് മെറീന.

കുടുംബസമേതമാണ് മെറീന മാളവികയുടെ വിവാഹത്തിലും വിവാഹ റിസപ്ഷനിലുമെല്ലാം പങ്കെടുക്കാനെത്തിയത്. വളരെ നാളുകളായുള്ള സൗഹൃദമാണ് ഇവര്‍ തമ്മിലുള്ളത്. ജയറാമിന്റെയും പാര്‍വതിയുടെയും വിവാഹസമയത്തും പാര്‍വതിയ്‌ക്കൊപ്പം മെറീന ഉണ്ടായിരുന്നു. ഈ ചിത്രങ്ങളെല്ലാം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

പാര്‍വതിയെ പോലെ തന്നെ സ്വന്തം മകളുടെ വിവാഹത്തിനെന്ന പോലെയാണ് മെറീന എത്തിയതെന്നും ഇത്തരത്തിലുള്ള സൗഹൃദങ്ങള്‍ എന്നും കണ്ണിന് കുളിര്‍മയുള്ള കാഴ്ചയാണെന്നുമാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. കാളിദാസിനും ഭാവി വധു തരിണിയുമായെല്ലാം മെറീനയുടെ മകള്‍ക്ക് വളരെ അടുത്ത ബന്ധമാണ് ഉള്ളത്. ഇവര്‍ ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും എല്ലാം ഇപ്പോള്‍ വൈറലാണ്. വര്‍ഷങ്ങളായുള്ള കൂട്ടുകെട്ടാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു മെറീന വീഡിയോകളെല്ലാം പങ്കുവെച്ചിരിക്കുന്നത്.

കഴിഞ്ഞ മൂന്ന്, നാല് ദിവസങ്ങളായി അത്യാഢംബര ചടങ്ങുകളാണ് മകള്‍ക്കും വരനുമായി ജയറാമും പാര്‍വതിയും ചേര്‍ന്ന് ഒരുക്കിയത്. വിവാഹത്തിന് എത്താന്‍ സാധിക്കാതെ പോയവര്‍ക്കായി കഴിഞ്ഞ ദിവസവും ഗംഭീരമായൊരു റിസപ്ഷന്‍ നടത്തിയിരുന്നു. പദ്മാവതിലെ ദീപികയുടെ ലുക്കിനോട് സമാനമായ രീതിയിലായിരുന്നു മാളവിക ജയറാം ഒരുങ്ങിയത്. പര്‍പ്പിള്‍ സാരിയും നെറ്റില്‍ തീര്‍ത്ത വെയിലും മിനിമല്‍ ആഭരണങ്ങളും മാളവികയെ കൂടുതല്‍ സുന്ദരിയാക്കി. വൈറ്റും ഗോള്‍ഡും കലര്‍ന്ന ഷേര്‍വാണിയായിരുന്നു വരന്‍ നവനീതിന്റെ വേഷം.

റിസപ്ഷന്‍ വേദിയില്‍ വെച്ച് സംസാരിച്ചത് ജയറാം മാത്രമായിരുന്നു. എന്റെ സ്വപ്നങ്ങളില്‍പ്പെട്ട ഒരു സ്വപ്നമാണ് ഇന്ന് ഈ ദിവസം നടന്നത്. ഇത്രയും ദിവസത്തെ ആഘോഷങ്ങള്‍ക്ക് ഒരു ഫിനാലെപോലെയാണ് ഇന്നത്തെ റിസപ്ഷന്‍. അത്രത്തോളം മനോഹരമായിരുന്നു ഇതുവരെയുള്ള പരിപാടികള്‍ എല്ലാം. ഞാനും അശ്വതിയും സെന്റിയാകും ഈ സമയത്ത് ചക്കിയെ കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ എന്ന് പറഞ്ഞാണ് ജയറാം പ്രസംഗം അവസാനിപ്പിച്ചത്.

കാളിദാസിനോടും ഭാവി വധു താരുണിയോടും സംസാരിക്കാന്‍ ജയറാം ആവശ്യപ്പെട്ടെങ്കിലും രണ്ടുപേരും ഒഴിഞ്ഞുമാറി. ശേഷമാണ് മാളവികയുടെ വരന്‍ നവനീത് സംസാരിച്ചത്. പ്രസംഗത്തിന്റെ തുടക്കം ഇംഗ്ലീഷിലായിരുന്നു. ഈ ആഴ്ചയില്‍ നടന്നതില്‍ പല കാര്യങ്ങളും തങ്ങള്‍ക്ക് സര്‍െ്രെപസിങായിരുന്നുവെന്നും എന്തൊക്കെയാണ് ഒരുക്കിയിരിക്കുന്നതെന്ന് അറിയില്ലായിരുന്നുവെന്നും നവനീത് പറഞ്ഞു.

More in Malayalam

Trending