Malayalam Breaking News
നടി പാർവതിയും പി സി ജോർജിനോട് പറയുന്നു -‘ വായ് മൂടെടാ പി സി ‘ !!!
നടി പാർവതിയും പി സി ജോർജിനോട് പറയുന്നു -‘ വായ് മൂടെടാ പി സി ‘ !!!
By
നടി പാർവതിയും പി സി ജോർജിനോട് പറയുന്നു -‘ വായ് മൂടെടാ പി സി ‘ !!!
ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡനത്തിനിരയായ കന്യാസ്ത്രീയെ പിന്തുണച്ച് ധാരാളം സ്ത്രീകളണ് രംഗത്ത് വരുന്നത്. കന്യാസ്ത്രീയ്ക്ക് നീതി ലഭിക്കാൻ സമരത്തിനിറങ്ങിയ മറ്റു കന്യാസ്ത്രീകളെയുൾപ്പെടെ അപമാനിച്ച എം എൽ എ പി സി ജോർജിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്. പിസി ജോര്‍ജ് എംഎല്‍എയ്ക്കെതിരെ നടക്കുന്ന ‘വായ് മൂടെടാ പിസി’ ക്യാമ്പെയ്ന് പിന്തുണയുമായി നടി പാര്‍വ്വതിയും രംഗത്തെത്തി .
‘ക്യാമ്പെയ്നിന്റെ ഭാഗമായതില്‍ അഭിമാനിക്കുന്നു. പിസി ജോര്‍ജിന്റെ വൃത്തികെട്ട പരാമര്‍ശങ്ങള്‍ ഇതോടെ അവസാനിപ്പിക്കണം. നീതിക്കുവേണ്ടി പോരാടുന്ന കന്യാസ്ത്രീകളെ അഭിവാദ്യം ചെയ്യുന്നു. അവരുടെ പോരാട്ടവീര്യം മികച്ചതാണ്’ പാര്‍വ്വതി ട്വിറ്ററില്‍ കുറിച്ചു. ഭയപ്പെടാതെ പോരാട്ടങ്ങളുമായി മുന്നോട്ട് പോകണം’ പാര്‍വ്വതി ട്വിറ്ററില്‍ കുറിച്ചു.
ദേശീയ മാധ്യമങ്ങള്‍ പോലും പിസി ജോര്‍ജിന്റെ ഇത്തരം ആരോപണങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ബോളിവുഡിലും പിസി ജോര്‍ജിനെതിരെ പ്രതിഷേധം ഉയരുകയാണ്. പിസിയുടെ വാക്കു കേട്ടിട്ട് ഛര്ദിക്കാന് വരുന്നെന്നാണ് നടി സ്വരാ ഭാസ്കര്‍ പറഞ്ഞത്. ‘ഇത്തരത്തിലുള്ള മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ദ്രവീകരണം സമൂഹത്തെ മലിനീകരിക്കും. ഈ മനുഷ്യന്റെ വാക്കുകള്‍ തീര്‍ത്തും അരോചകവും ലജ്ജിപ്പിക്കുന്നതുമാണ്. കേട്ടിട്ട് ഛര്‍ദിക്കാനാണ് തോന്നുന്നത്’ എന്ന് സ്വര കുറിച്ചു. രവീണ ടണ്ടനുള്പ്പെടെ മറ്റു പല താരങ്ങളും ഇത്തരത്തില്‍ പിസിക്കെതിരെ രംഗത്തു വന്നു.
paravthy against p c george
