Connect with us

“ട്രോളേന്മാര്‍ ലിപ്‌ലോക്ക് ട്രോളുകളുടെ സ്റ്റോക്ക് തീരുമ്പോ ഇതുംകൂടി ഒന്ന് പരിഗണിക്കണം. നിങ്ങളില്‍ നല്ല പ്രതീക്ഷ ഉണ്ട്.”- സഹായമഭ്യർത്ഥിച്ച് ടൊവിനോ തോമസ് .

Malayalam Breaking News

“ട്രോളേന്മാര്‍ ലിപ്‌ലോക്ക് ട്രോളുകളുടെ സ്റ്റോക്ക് തീരുമ്പോ ഇതുംകൂടി ഒന്ന് പരിഗണിക്കണം. നിങ്ങളില്‍ നല്ല പ്രതീക്ഷ ഉണ്ട്.”- സഹായമഭ്യർത്ഥിച്ച് ടൊവിനോ തോമസ് .

“ട്രോളേന്മാര്‍ ലിപ്‌ലോക്ക് ട്രോളുകളുടെ സ്റ്റോക്ക് തീരുമ്പോ ഇതുംകൂടി ഒന്ന് പരിഗണിക്കണം. നിങ്ങളില്‍ നല്ല പ്രതീക്ഷ ഉണ്ട്.”- സഹായമഭ്യർത്ഥിച്ച് ടൊവിനോ തോമസ് .

“ട്രോളേന്മാര്‍ ലിപ്‌ലോക്ക് ട്രോളുകളുടെ സ്റ്റോക്ക് തീരുമ്പോ ഇതുംകൂടി ഒന്ന് പരിഗണിക്കണം. നിങ്ങളില്‍ നല്ല പ്രതീക്ഷ ഉണ്ട്.”- സഹായമഭ്യർത്ഥിച്ച് ടൊവിനോ തോമസ് .

മറ്റു ഭാഷകളെ അപേക്ഷിച്ച് മലയാള സിനിമ ചെറിയൊരു ഇൻഡസ്ട്രിയാണ് . എന്നാൽ ഇവിടുത്തെ സിനിമാക്കാർ ഏറ്റവും കഴിവുള്ളവരുമാണ്. ഒരു ചെറിയ ഇന്ഡസ്ട്രിയെ ലോകത്തിന്റെ നിറുകയിൽ അടയാളപ്പെടുത്താൻ കലാകാരൻമാർ ചെയ്യുന്ന ത്യാഗവും എല്ലാം പാഴാകുന്നത് വ്യാജ സിനിമ പതിപ്പുകളിലൂടെയാണ്. റിലീസ് ചെയ്തു ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ തീവണ്ടിയും രണവുമൊക്കെ ടോറന്റിൽ ലഭ്യമായി തുടങ്ങി . ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ടോവിനോ തോമസ്.

ടൊവീനോയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

വര്‍ഷങ്ങളായി മലയാളസിനിമയുടെ ശാപം ആണ് പൈറസി. പൈറസി തടയാന്‍ അല്ലെങ്കില്‍ ഇല്ലാതാക്കാന്‍ ഫലപ്രദമായ ഒരേയൊരു വഴിയേ ഞാന്‍ കാണുന്നുള്ളൂ ! ‘സിനിമാപ്രേമികളായ നമ്മള്‍ ഇനിമുതല്‍ ഒരു സിനിമയുടെയും പൈറേറ്റഡ് കോപ്പികള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ കാണുകയോ ചെയ്യില്ല എന്ന തീരുമാനം എടുക്കുക.’

മറ്റു ഫിലിം ഇന്‍ഡസ്ട്രികളുമായി തട്ടിച്ചു നോക്കുമ്പോള്‍ ചെറിയൊരു ഇന്‍ഡസ്ട്രിയാണ് നമ്മുടെ മലയാളം ഇന്‍ഡസ്ട്രി. ചെറിയ ബജറ്റില്‍ നമ്മള്‍ ഒരുക്കുന്ന മലയാള സിനിമകള്‍ തിയറ്ററില്‍ മത്സരിക്കുന്നത് ഹോളിവുഡ് ബോളിവുഡ് ടോളിവുഡ് കോളിവുഡ് ഉള്‍പ്പടെയുള്ള വലിയ ബജറ്റില്‍ ഒരുങ്ങുന്ന സിനിമകളോടാണ്.

എന്നിട്ടും നമ്മള്‍ തോല്‍ക്കാതെ തലയുയര്‍ത്തി നില്‍ക്കുന്നത് ഇവിടെ സൃഷ്ടിക്കപ്പെടുന്ന സിനിമകളില്‍ പണിയെടുക്കുന്നവര്‍ ഇരട്ടി പണിയെടുക്കുന്നതു കൊണ്ടാണ്. (ഒരിക്കലെങ്കിലും ഷൂട്ടിങ്ങ് കണ്ടിട്ടുള്ളവര്‍ക്ക് മനസ്സിലാവും). മലയാളസിനിമ നല്ലൊരു കാലഘട്ടത്തിലൂടെ കടന്ന് പോകുന്ന ഈ അവസരത്തില്‍, അതിന്റെ തണ്ട് തുരക്കുന്ന ഒരു ഏര്‍പ്പാടാണ് ഈ പൈറസി.

സിനിമയിലുള്ള ആരോടെങ്കിലും വിരോധമുണ്ടെങ്കില്‍ സിനിമ കാണാതിരിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. പക്ഷെ, ഒരു സിനിമയുടെ പൈറേറ്റഡ് കോപ്പി അപ്‍ലോഡ് ചെയ്യുന്നത് നിയമപരമായി ഒരു ക്രിമിനല്‍ കുറ്റം ആണ്. അത് ഡൗണ്‍ലോഡ് ചെയ്ത് കാണുന്നവര്‍ കൂട്ടുപ്രതികളും ആവുന്നു. (കള്ളനോട്ട് അടിക്കുന്നതും അത് വാങ്ങി ഉപയോഗിക്കുന്നതും പോലെ).

Tovino

കഷ്ടമാണ്. ഇത് ചെയ്യുന്നവര്‍ ഒരുപക്ഷെ അറിവില്ലായ്മ കൊണ്ടായിരിക്കാം അല്ലെങ്കില്‍ തുച്ഛമായ വരുമാനത്തിന് വേണ്ടി ആയിരിക്കാം ഇത് രണ്ടും അല്ലെങ്കില്‍ ഒരു സാഡിസ്റ്റിക് സുഖത്തിനു വേണ്ടിയും ആയിരിക്കാം. അവരേതായാലും മനസാക്ഷി ഇല്ലാതെ അത് തുടര്‍ന്നുകൊണ്ടിരിക്കും.

tovinothomas

പക്ഷെ, നമുക്ക് അതു കാണണ്ട എന്ന തീരുമാനം എടുത്തൂടെ? അവരെ നന്നാക്കാന്‍ പറ്റിയില്ലെങ്കിലും നമുക്ക് സ്വയം നന്നായിക്കൂടെ? ആവശ്യക്കാരില്ലാത്ത ഒരു സാധനം ആരും വില്‍ക്കില്ലല്ലോ. ലക്ഷങ്ങളും കോടികളുമൊന്നും ഇല്ലല്ലോ ഒരു സിനിമാ ടിക്കറ്റിന്. ഇനിമുതല്‍ സിനിമ അതിന്റെ മുഴുവന്‍ ക്വാളിറ്റിയിലേ കാണൂ എന്നൊരു തീരുമാനം എടുത്തൂടെ? ഞാന്‍ സംസാരിക്കുന്നത് മുഴുവന്‍ മലയാള സിനിമകള്‍ക്കും വേണ്ടിയാണ്. കഴിയുമെങ്കില്‍ സഹകരിക്കുക. നന്ദി !

tovino_thomas_theevandi

ആലോചിച്ചു നോക്കിയിട്ട് പറയുന്നതില്‍ കാര്യമുണ്ടെന്ന് തോന്നിയാല്‍ ഒന്ന് ഷെയര്‍ ചെയ്യുക! Sorry for the late night post!

വാല്‍ക്കഷ്ണം :ട്രോളേന്മാര്‍ ലിപ്‌ലോക്ക് ട്രോളുകളുടെ സ്റ്റോക്ക് തീരുമ്പോ ഇതുംകൂടി ഒന്ന് പരിഗണിക്കണം. നിങ്ങളില്‍ നല്ല പ്രതീക്ഷ ഉണ്ട്. വെറുതെ പറയുന്നതല്ല. നല്ലകാര്യങ്ങള്‍ ചെയ്യാനും ആളുകളെ ചിന്തിപ്പിക്കാനുമുള്ള നിങ്ങളുടെ കഴിവ് നിങ്ങള്‍ തെളിയിച്ചതാണ്.

tovinothomas5-19-1471607817

tovino thomas against film piracy

More in Malayalam Breaking News

Trending

Recent

To Top