Connect with us

പരസൈറ്റിലെ നടന്‍ ലീ സണ്‍ ക്യുനിന്റെ മരണത്തില്‍ വമ്പന്‍ ട്വിസ്റ്റ്!, പിന്നില്‍ രണ്ട് യുവതികള്‍; 28കാരി അറസ്റ്റില്‍

News

പരസൈറ്റിലെ നടന്‍ ലീ സണ്‍ ക്യുനിന്റെ മരണത്തില്‍ വമ്പന്‍ ട്വിസ്റ്റ്!, പിന്നില്‍ രണ്ട് യുവതികള്‍; 28കാരി അറസ്റ്റില്‍

പരസൈറ്റിലെ നടന്‍ ലീ സണ്‍ ക്യുനിന്റെ മരണത്തില്‍ വമ്പന്‍ ട്വിസ്റ്റ്!, പിന്നില്‍ രണ്ട് യുവതികള്‍; 28കാരി അറസ്റ്റില്‍

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു പ്രശസ്ത ദക്ഷിണ കൊറിയന്‍ നടന്‍ ലീ സണ്‍ക്യുനെ ആ ത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇപ്പോഴിതാ ഈ സംഭവത്തില്‍ 28കാരിയെ അറസ്റ്റ് ചെയ്തിരിക്കുകയാണ് പോലീസ്. യുവതിയും ഇവരുടെ കൂട്ടാളിയായ 29 വയസുകാരിയുടെയും ബ്ലാക്‌മെയില്‍ കെണിയില്‍ പെട്ടാണ് ലീ സണ്‍ക്യു ആ ത്മഹത്യ ചെയ്തത് എന്നാണ് പൊലീസ് പറയുന്നത്. പ്രതികളുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ നേടിയ ‘പാരസൈറ്റ്’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രശസ്തനായ നടനാണ് ലീ. സെന്‍ട്രല്‍ സിയോളിലെ പാര്‍ക്കില്‍ വാഹനത്തിനുള്ളിലാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 48 കാരനായ ലീ കഞ്ചാവിനും മറ്റ് ലഹരി മരുന്നുകളും ഉപയോഗിച്ചിരുന്നു. ഇദ്ദേഹം മയക്കുമരുന്ന് കേസില്‍ പൊലീസ് അന്വേഷണത്തില്‍ കീഴിലായിരുന്നു.

കഴിഞ്ഞ ഒക്ടോബറില്‍ ലഹരി ഉപയോഗത്തിന്റെ പേരില്‍ ഇദ്ദേഹത്തെ ഇഞ്ചിയോണ്‍ പൊലീസ് വിളിച്ചു വരുത്തി അന്വേഷണം നടത്തിയിരുന്നു. ലഹരിക്കേസിനെ തുടര്‍ന്ന് സിനിമ, ടെലിവിഷന്‍ പരിപാടികളില്‍ നിന്ന് നടനെ ഈയടുത്ത് പുറത്താക്കിയിരുന്നു. ഇത്തരം സംഭവങ്ങളുടെ പേരില്‍ തന്നെ സ്‌നേഹിക്കുന്ന എല്ലാവരോടും മാപ്പ് പറയുന്നതായി അന്ന് മാധ്യമങ്ങളെ കണ്ട ലീ സണ്‍ക്യു പ്രതികരിച്ചിരുന്നു.

ഇതേ തുടര്‍ന്നുണ്ടായ മനോവിഷമമാണ് ആ ത്മഹത്യയ്ക്കിടയാക്കിയതെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണമാണ് യുവതികളിലേയ്ക്ക് എത്തി നില്‍ക്കുന്നത്. പൊലീസ് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ഡിസംബര്‍ ആദ്യം മുതല്‍ യുവതികള്‍ ലീയെ ഭീ ഷണിപ്പെടുത്തുന്നുണ്ട്. എന്നാല്‍ എന്ത് കാര്യത്തിനാണ് ഭീ ഷണിപ്പെടുത്തിയത് എന്ന് പൊലീസ് വ്യക്തമാക്കുന്നില്ല.

നടനില്‍ നിന്നും യുവതികള്‍ ഭീ ഷണിപ്പെടുത്തി 300 മില്ല്യണ്‍ കൊറിയന്‍ കറന്‍സിയാണ് കൈക്കാലാക്കാന്‍ ശ്രമിച്ചത് എന്നാണ് വിവരം. ഹൊറര്‍ ചിത്രമായ ‘സ്ലീപ്പ്’ ആണ് അവസാനമായി ലീ അഭിനയിച്ച് പുറത്തിറങ്ങിയ ചിത്രം. ഉറക്കത്തില്‍ നടക്കുന്ന അതിലൂടെ ഭയാനകമായ കാര്യങ്ങള്‍ കാണുന്ന ഒരു ഭര്‍ത്താവായാണ് ഇദ്ദേഹം ഇതില്‍ റോള്‍ ചെയ്തത്. നിരൂപക പ്രശംസ നേടുകയും കാന്‍ ഫെസ്റ്റിവലിലെ ക്രിട്ടിക്‌സ് വീക്ക് വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു ഈ ചിത്രം.

More in News

Trending

Recent

To Top