News
പങ്കജ് ത്രിപാഠിയുടെ സഹോദരീ ഭര്‍ത്താവ് വാഹനാപകടത്തില്‍ കൊ ല്ലപ്പെട്ടു
പങ്കജ് ത്രിപാഠിയുടെ സഹോദരീ ഭര്‍ത്താവ് വാഹനാപകടത്തില്‍ കൊ ല്ലപ്പെട്ടു
ബോളിവുഡ് താരം പങ്കജ് ത്രിപാഠിയുടെ സഹോദരീ ഭര്‍ത്താവ് രാകേഷ് തിവാരി വാഹനാപകടത്തില്‍ കൊ ല്ലപ്പെട്ടു. സംഭവത്തില്‍ സഹോദരി സബിത തിവാരിക്ക് സാരമായി പരിക്കേറ്റു.
ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വച്ച് ഇന്നലെയായിരുന്നു അപകടം സംഭവിച്ചത്. വൈകിട്ട് 4.30ന് ഡല്‍ഹികൊല്‍ക്കത്ത ദേശീയ പാതയില്‍ വച്ച് കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.
ബിഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയില്‍ നിന്ന് പശ്ചിമ ബംഗാളിലേക്ക് വരുമ്പോഴായിരുന്നു ദമ്പതികള്‍ അപകടത്തില്‍പ്പെട്ടത്. ഇവരെ ഉടന്‍തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ആശുപത്രിയില്‍ എത്തിയപ്പേഴേക്കും രാകേഷ് തിവാരി മരിച്ചിരുന്നു. സബിത തിവാരിക്ക് കാലിന് ഒടിവ് സംഭവിച്ചിട്ടുണ്ട്. ഇവര്‍ അപകടനില തരണം ചെയ്തതായും ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.
സംഭവ സമയത്ത് രാകേഷ് തിവാരി തന്നെയാണ് കാര്‍ ഓടിച്ചിരുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
