News
മഞ്ജു വാര്യര്‍ രാഷ്ട്രീയത്തിലേയ്ക്ക്…, വെളിപ്പെടുത്തലുമായി പല്ലിശ്ശേരി
മഞ്ജു വാര്യര്‍ രാഷ്ട്രീയത്തിലേയ്ക്ക്…, വെളിപ്പെടുത്തലുമായി പല്ലിശ്ശേരി
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരിടം നേടിയെടുത്ത മഞ്ജു വിവാഹത്തോടെ അപ്രതീക്ഷിത ഇടവേളയാണ് സിനിമയില്‍ നിന്നും എടുത്തത്. നീണ്ട പതിന്നാല് വര്‍ഷക്കാലം പൊതുവേദികളിലൊന്നും വരാതെ കുടുംബിനിയായി കഴിയുകയായിരുന്നു. അപ്പോഴും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരുടെ കൂട്ടത്തില്‍ മഞ്ജുവിന്റെ സ്ഥാനത്തിന് മാറ്റമൊന്നും സംഭവിച്ചിരുന്നില്ല.
ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവാണ് മഞ്ജു നടത്തിയത്. ശേഷം ഇങ്ങോട്ട് മഞ്ജുവിന്റെ വേഷപ്പകര്‍ച്ചകള്‍ക്കാണ് മലയാളികള്‍ സാക്ഷ്യം വഹിച്ചത്. നിരവധി വേഷങ്ങള്‍…, മേക്കോവറുകള്‍ എല്ലാം കണ്ട് അമ്പരന്നിരിക്കുകയാണ് മലയാളികള്‍. മലയാളത്തില്‍ നിന്നും തമിഴിയിലേയ്ക്കും മഞ്ജു ചുവട് വെച്ച് കഴിഞ്ഞു.
പ്രായം നാല്‍പത്തിനാല് ആയിയെങ്കിലും മഞ്ജുവിനെ കണ്ടാല്‍ അത്ര പ്രായം പറയില്ലെന്നതാണ് വാസ്തവം. ഇപ്പോഴും യൗവ്വനം നിലനിര്‍ത്തി മറ്റുള്ള യുവനടിമാരോട് കട്ടയ്ക്ക് ഏറ്റുപിടിച്ച് നില്‍ക്കുന്ന മഞ്ജു എല്ലാവര്‍ക്കും ഒരു അത്ഭുതമാണ്. ഫിറ്റ്‌നസിന്റെ കാര്യത്തിലും മഞ്ജു മുന്നില്‍ തന്നെയാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.
ഇപ്പോഴിതാ മഞ്ജുവിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ പല്ലിശ്ശേരി പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. മഞ്ജുവും സൗബിനും പ്രധാന വേഷങ്ങളിലെത്തിയ വെള്ളരിപ്പട്ടണം എന്ന ചിത്രം കഴിഞ്ഞ ദിവസം റിലീസായിരുന്നു. ഇതിന് പിന്നാലെയാണ് പല്ലിശ്ശേരി വീഡിയോയുമായി എത്തിയിരിക്കുന്നത്.
മഞ്ജു രാഷ്ട്രീയക്കാരിയായി എത്തിയ ചിത്രമാണിത്. ണഇതുവരെ മഞ്ജു ചെയ്യാത്ത തരമം കഥാപാത്രമാണിത്. ആ സിനിമയിലെ രാഷ്ട്രീയം മാത്രമല്ല, എന്തുകൊണ്ടി മഞ്ജു ഇത്തിരത്തിലൊരു കഥാപാത്രം ചെയ്തു എന്ന് ചിന്തിക്കണമെന്നും പല്ലിശ്ശേരി പറയുന്നു. തമിഴ് നാട്ടില്‍ എംജിആര്‍ നമിരവധി രാഷ്ട്രീയ സിനിമകള്‍ ചെയ്തിട്ടുണ്ട്. അദ്ദേഹം മുഖ്യമന്ത്രിയാകുന്നതിന് മുമ്പായിരുന്നു അത്. കേരളത്തിലാണെങ്കിലും സുരേഷ് ഗോപി, ഗണേഷ് കുമാര്‍, ഇന്നസെന്റ്, മുകേഷ് എന്നവിരും രാഷ്ട്രീയക്കാരായി വേഷമിട്ടിട്ടുണ്ട്. അവര്‍ യഥാര്‍ത്ഥത്തിലും രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങിയവരാണ്.
ഇപ്പോള്‍ മഞ്ജുവിന്റെ കാര്യമെടുത്താലും സിനിമയിലേയ്ക്ക് തിരിച്ചെത്തിയപ്പോള്‍ മഞ്ജു ജനങ്ങള്‍ക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. പാവപ്പെട്ടവര്‍ക്ക് വീട് വെയ്ക്കാന്‍ വേണ്ടി സൗകര്യങ്ങള്‍ ചെയ്യുന്നുണ്ട്, വിദ്യാഭ്യാസത്തിനു വേണ്ടി സൗകര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഇതിനെല്ലാം പരിമിതികള്‍ ഉണ്ട്. ഈ പരിമിതികളെ മറികടക്കാന്‍ സജീവ രാഷ്ട്രീയത്തിലേയ്ക്ക് വരേണ്ടതല്ലേ എന്ന് പലരും ചോദിച്ചു തുടങ്ങി.
മുമ്പും പല പാര്‍ട്ടിക്കാരും മഞ്ജുവിനെ രാഷ്ട്രീയത്തിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ബിജെപി അടക്കമുള്ള പാര്‍ട്ടികള്‍, സിപിഐ, സിപിഎം അടക്കമുള്ള പാര്‍ട്ടിക്കാര്‍ വിളിച്ചിട്ടുണ്ട്. അപ്പോഴെല്ലാം തനിക്ക് രാഷ്ട്രീയത്തില്‍ താത്പര്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് മഞ്ജു വാര്യര്‍ ചെയ്തത്. അതുകൊണ്ടു തന്നെ ഏത് പാര്‍ട്ടിക്കാര്‍ എന്ത് പരിപാടിയ്ക്ക് വിളിച്ചാലും മഞ്ജു പങ്കെടുക്കാന്‍ പോകാറുണ്ട്.
രാഷ്ട്രീയത്തിന്റെ ശക്തി കൂടുതല്‍ മനസിലാക്കിയത് നടി പീഡന കേസ് മുതലാണ്. മഞ്ജുവാര്യര്‍ അടക്കമുള്ള നടിമാര്‍ ഇതിന് വേണ്ടി മുന്നിട്ടിറങ്ങിയിരുന്നു. അങ്ങനെ ഇടപെടുമ്പോള്‍ അവര്‍ക്കും പല പരിമിതകള്‍ ഉണ്ട്. പല കേന്ദ്രങ്ങളില്‍ നിന്നും പ്രതി സ്ഥാനത്ത് നില്‍ക്കുന്നയാളെ സംരക്ഷിക്കാന്‍ നിരവധി പേരാണ് രംഗത്തെത്തിയത്. അപ്പോഴും പിണറായി വിജയനെടുത്ത നിലപാടാണ് അവിടെ ശക്തമായി നിന്നത്. ഈ വേളയിലാണ് മഞ്ജുവിന് രാഷ്ട്രീയത്തിന്റെ ശക്തി ബോധ്യപ്പെടുന്നത്. മഞ്ജുവിന്റെ പുതിയ സിനിമ കമ്ടാല്‍ മഅജു രാഷ്ട്രീയത്തിലേയ്ക്ക് കടക്കുകയാണെന്ന് ആര്‍ക്കും തോന്നില്ല.
എന്നാല്‍ മഞ്ജുവിനോട് അടുത്ത വൃത്തങ്ങളില്‍ നിന്നും മനസിലാകുന്നത് മഞ്ജുവിന്റെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയാണ് ഇതെല്ലാമെന്നാും താന്‍ രാഷ്ട്രീയത്തിലേയ്ക്ക് വരാന്‍ ആഗ്രഹിക്കുന്നു എന്നതിന്റെ മൗന സമ്മതമാണ് ഈ ചിത്രമെന്നും പല്ലിശ്ശേരി പറയുന്നു. എന്നാല്‍ ഏത് പാര്‍ട്ടിയ്‌ലേയ്ക്ക് ആയിരിക്കും എന്നുള്ള കാര്യം പല്ലിശ്ശേരി പറയുന്നില്ല. സ്ത്രീകള്‍ക്കും അശരണര്‍ക്കും വേണ്ടിയാണ് മഞ്ജു രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്നതെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തുമെന്നുമാണ് അദ്ദേഹം പറഞ്ഞ് അവസാനിപ്പിക്കുന്നത്.
