Actor
ഉണ്ണി മുകുന്ദന്റെ വരവ് ചിലരുടെ കണ്ണുകളെ വല്ലാതാക്കി, നടനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ട്; പല്ലിശ്ശേരി
ഉണ്ണി മുകുന്ദന്റെ വരവ് ചിലരുടെ കണ്ണുകളെ വല്ലാതാക്കി, നടനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ട്; പല്ലിശ്ശേരി
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദന്‍. തന്റെ അഭിപ്രായങ്ങള്‍ എവിടെയും തുറന്ന് പറയാറുള്ള ഉണ്ണി പലപ്പോഴും വിവാദങ്ങളിലും ചെന്ന് പെടാറുണ്ട്. മാത്രമല്ല, ഗോസിപ്പ് കോളങ്ങളിലും ഇടയ്ക്കിടെ ഉണ്ണിയുടെ പേര് ഉയര്‍ന്ന് വരാറുണ്ട്. അവിവാഹിതനായി തുടരുന്ന ഉണ്ണിയ്ക്ക് പ്രണയമുണ്ടോ എന്നാണ് പലരും അന്വേഷിക്കുന്നത്. അതിനാല്‍ തന്നെ ഏത് നടിയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാലും അവരുമായി പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ എത്താറുണ്ട്.
കുറച്ച് നാളുകള്‍ക്ക് മുമ്പ് അനുഷ്‌ക ഷെട്ടി, അനുശ്രീ, മഹിമ നമ്പ്യാര്‍ എന്നിവരുടെ പേരുമായി ഉണ്ണിമുകുന്ദന്റെ പേരും ഉയര്‍ന്ന് വന്നിരുന്നു. ഇതിനെയെല്ലാം ചിരിച്ചുകൊണ്ട് തള്ളിക്കളയുകയാണ് ഉണ്ണി ചെയ്തത്. ഇപ്പോഴിതാ ഉണ്ണി മുകുന്ദന്റെ സിനിമയിലേയ്ക്കുള്ള വരവിനെ കുറിച്ചം പ്രണയത്തെ കുറിച്ചുമെല്ലാം ഫിലം ജേര്‍ണലിസ്റ്റായ പല്ലിശ്ശേരി പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇതേ കുറിച്ചെല്ലാം പറഞ്ഞിരിക്കുന്നത്.
നിങ്ങള്‍ക്ക് ഏതെങ്കിലും സുന്ദരിയോട് പ്രണമുണ്ടോ? പ്രണമില്ലേ, നല്ലൊരു കുടുംബജീവിതം നയിച്ചുകൂടെ എന്നെല്ലാം ചോദിച്ചാല്‍ ആദ്യം ഒരു ചിരിയായിരിക്കും ഉണ്ണിയുടെ മറുപടിയെന്നാണ് പല്ലിശ്ശേരി പറയുന്നത്. ശേഷം എനിക്ക് പ്രണയമൊന്നുമില്ല, വെറുതേയെന്തിനാണ് എന്നെ പ്രണയക്കുരുക്കില്‍ പെടുത്തുന്നത്. എനിക്ക് പ്രണയിക്കണമെന്ന് ആഗ്രഹമുണ്ട്, ഞാന്‍ സ്ത്രീ വിരുദ്ധനൊന്നുമല്ല, പ്രണയിക്കാന്‍ എനിക്ക് പേടിയാണ്. ഞാന്‍ അറിയാതെ തന്നെ എത്ര പെണ്‍കുട്ടികള്‍ എന്നെ പ്രണയിക്കുന്നുണ്ടാകാം എന്നും തന്നോട് ഉണ്ണി മുകുന്ദന്‍ പറഞ്ഞിട്ടുള്ളതായാണ് പല്ലിശ്ശേരി പറയുന്നത്.
ഇത്രയും ശരീര സൗന്ദര്യമുള്ള ഒരു നടന്‍ മലയാള സിനിമയില്‍ വേറെയില്ല, ഉണ്ണി മുകുന്ദന്റെ വരവ് ചിലരുടെ കണ്ണുകളെ വല്ലാതാക്കി. ഉണ്ണി മുകുന്ദനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ട്. ആ സത്യം ഉണ്ണിയ്ക്കും അറിയാം എന്നതാണ് വസ്തുത. കുറച്ച് നാളുകള്‍ക്ക് മുമ്പ് ഉണ്ണിയുടെ സുഹൃത്തുക്കള്‍ ചില കാര്യങ്ങള്‍ കണ്ടു പിടിച്ചു. പണ്ടു മുതലേ കവിതകള്‍ എഴുതുന്ന വ്യക്തിയാണ് ഉണ്ണി മുകുന്ദന്‍. എന്നാല്‍ അടുത്ത കാലത്തായി എഴുതുന്ന കവിതകളിലെല്ലാം കൂടുതലും പ്രണയമാണ്.
എനിക്ക് ഒരു സ്ത്രീയോട് പ്രണയമുണ്ട്, എന്നാല്‍ ആ കുട്ടിയ്ക്ക് പേരില്ല, സ്ഥലം ഇല്ല. ഒന്നുമില്ല. എന്റെ ഒരു കവിത കേട്ട് ആര്‍ക്കങ്കിലും പ്രണയമാണെന്ന് തോന്നിയിട്ടുണ്ടെങ്കില്‍ അതാണ് എന്റെ കവിതകളുടെ വിജയം. വെറുതേ ഗോസിപ്പുകളില്‍പ്പെട്ട് സമയം കളയാനില്ല. സമയമാകുമ്പോള്‍ പ്രണയിക്കുകയും ആ പെണ്‍കുട്ടിയെ തന്നെ വിവാഹം കഴിക്കുകയും ചെയ്യും, അല്ലങ്കില്‍ അച്ഛനും അമ്മയും കണ്ടു പിടിക്കുന്നത് ആയിരിക്കാമെന്നും ഉണ്ണി പറഞ്ഞതായാണ് പല്ലിശ്ശേരി പറയുന്നത്.
മാത്രമല്ല, കഴിഞ്ഞ അഞ്ച് വര്‍ഷമായി അവള്‍ക്കായി കാത്തിരിക്കുന്നുവെന്ന് ഉണ്ണി പ്രഖ്യാപിച്ചു കഴിഞ്ഞു. അപ്പോള്‍ എല്ലാവരും വിചാരിക്കുക ഉണ്ണിയുടെ മനസില്‍ ഏതോ ഒരാള്‍ കടന്ന് കൂടിയിട്ടുണ്ട് എന്നാകും. എന്നാല്‍ ഉണ്ണി തന്നെ പറയുന്നുണ്ട് അവള്‍ക്ക് പേരില്ല നാടില്ല ഭാഷയില്ല അവള്‍ എന്നാണ് അവളെ വിളിക്കുന്നത് എന്ന്. അവള്‍ ഏത് ഭാഷക്കാരിയാണ് മലയാളി ആണോ ഗുജറാത്തിയാണോ എന്നെങ്കിലും പറയൂ എന്നാണ് പലരും ചോദിക്കുന്നത്. എന്നാല്‍ പെട്ടെന്നൊരു ദിവസം ഉണ്ണിമുകുന്ദന്‍ വിവാഹിതനായി എന്ന് പറഞ്ഞുകൊണ്ടുള്ള വാര്‍ത്ത വരും, അന്ന് എല്ലാവര്‍ക്കും എല്ലാം മനസിലാകും എന്ന് പറഞ്ഞുകൊണ്ടാണ് പല്ലിശ്ശേരി തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്.
അടുത്തിടെ തന്റെ പ്രണങ്ങളെ കുറിച്ച് ഉണ്ണി തുറന്ന് പറഞ്ഞിരുന്നു. വീട്ടില്‍ അച്ഛനും അമ്മയ്ക്കുമൊക്കെ ആഗ്രഹമുണ്ട്. അറേഞ്ച്‌ഡോ അല്ലാതെയോ വിവാഹം നടന്നാല്‍ മതിയെന്നേയുള്ളു. എന്നാല്‍ ഞാനത്രയും സീരിയസായിട്ട് ചിന്തിച്ചിട്ടില്ല. അമ്മയിങ്ങനെ പറഞ്ഞോണ്ട് ഇരിക്കുമ്പോള്‍ നോക്കിക്കോ, ഏതെങ്കിലും റെഡിയാവുകയാണെങ്കില്‍ നോക്കാമെന്നേ ഞാന്‍ പറഞ്ഞിട്ടുള്ളു. അല്ലാതെ സമയം പോയി. ഇനിയും കല്യാണം കഴിച്ചില്ലെങ്കില്‍ കുഴപ്പമാവും എന്നൊന്നും ചിന്തിക്കുകയോ പേടിയോ ഇല്ല. നടക്കേണ്ട സമയത്ത് നടക്കും എന്നേ വിചാരിക്കുന്നുള്ളു എന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു.
