News
കാവ്യ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നത് പൃഥ്വിരാജിനെ, ദിലീപിന്റെ ശത്രുവായി നടന്‍ മാറിയതിന് പിന്നിലെ കാരണം!പൃഥ്വിരാജ് സിനിമകളെ തകര്‍ക്കാന്‍ ഉള്ള ശ്രമങ്ങള്‍ പോലും നടന്നുവെന്ന് പല്ലിശ്ശേരി
കാവ്യ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നത് പൃഥ്വിരാജിനെ, ദിലീപിന്റെ ശത്രുവായി നടന്‍ മാറിയതിന് പിന്നിലെ കാരണം!പൃഥ്വിരാജ് സിനിമകളെ തകര്‍ക്കാന്‍ ഉള്ള ശ്രമങ്ങള്‍ പോലും നടന്നുവെന്ന് പല്ലിശ്ശേരി
സിനിമാ ലോകത്തെ പല വിശേഷങ്ങളും പങ്കുവെച്ച് രംഗത്തെത്താറുള്ള വ്യക്തിയാണ് പല്ലിശ്ശേരി. സിനിമാ ലോകത്തെ നിരവധി താരങ്ങളെ കുറിച്ചുള്ള അറിയാക്കഥകള്‍ പറഞ്ഞ് പല്ലിശ്ശേരി പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുമുണ്ട്. ഇടയ്ക്ക് വെച്ച് ജനപ്രിയ നായകന്‍ ദിലീപിനെതിരെയായിരുന്നു പല്ലിശ്ശേരി രംഗത്തെത്തിയിരുന്നത്. ദിലീപ്-കാവ്യ മാധവന്‍ പ്രണയത്തെ കുറിച്ചും പൃഥ്വിരാജിനോടുള്ള ശത്രുതയെ കുറിച്ചും എല്ലാം മുമ്പ് ഒരിക്കല്‍ പല്ലിശ്ശേരി വെളിപ്പെടുത്തിയിരുന്നു.
ദിലീപ് ഒരു നായക നടനില്‍ നിന്നും സൂപ്പര്‍സ്റ്റാര്‍ പദവിയിലേയ്ക്ക് ഉയര്‍ന്ന ചിത്രമാണ് മീശമാധവന്‍. ആ ചിത്രത്തില്‍ ദിലീപ് തിരക്കഥയില്‍ അധികമായി എഴുതി ചേര്‍ത്ത സീനുകള്‍ ഉണ്ട് എന്നാണ് പല്ലിശ്ശേരി പറയുന്നത്. കാവ്യ മാധവന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വീടിന്റെ മച്ച് പൊളിച്ച് ഇറങ്ങുന്നതും അരഞ്ഞാണം മോഷ്ടിക്കുന്നതും ആയ സീന്‍ ദിലീപ് എഴുതി ചേര്‍ത്തത് ആണെന്നാണ് പല്ലിശ്ശേരിയുടെ വാദം.
ആ സീന്‍ വമ്പന്‍ സ്വീകാര്യത നേടുന്നതിന് ഒപ്പം കാവ്യയുടെ എല്ലാം ദിലീപ് കവര്‍ന്നു എന്നാണ് അണിയറ സംസാരം ഉണ്ടായി എന്നും പല്ലിശേരി പറയുന്നു. ദിലീപിന്റെ അടുത്ത സുഹൃത്ത് ആയ കൊച്ചിന്‍ ഹനീഫയോട് താന്‍ ഇതിനെ കുറിച്ചു ചോദിച്ചപ്പോള്‍ നിന്റെ മുഖത്ത് അണിഞ്ഞിരിക്കുന്ന മഞ്ഞ കണ്ണടയാണ് ഇതുപോലെ ഒരു വാര്‍ത്ത കേള്‍ക്കാന്‍ കാരണം എന്ന് ഹനീഫ പറഞ്ഞു എന്നും പല്ലിശ്ശേരി പറയുന്നു.
എന്നാല്‍ പിന്നീട് ദിലീപ് നിരവധി കൊമേഷ്യല്‍ ചിത്രങ്ങള്‍ ചെയ്ത് മുന്നേറുമ്പോള്‍ ആണ് ദിലീപിന് ദേശിയ അവാര്‍ഡ് മോഹം ഉണ്ടായത് എന്നും അങ്ങനെയാണ് കഥാവശേഷന്‍ എന്ന ചിത്രം പണം മുടക്കി ദിലീപ് ചെയ്തത് എന്നും പല്ലിശേരി പറയുന്നു. തുടര്‍ന്ന് ദിലീപ്-കാവ്യ പ്രണയം കൊടുംമ്പിരി കൊണ്ട് നില്‍ക്കുന്ന സമയത്താണ് കാവ്യ കൊച്ചിന്‍ ഹനീഫയോട് ആ ചോദ്യവുമായി എത്തുന്നത് എന്നും പല്ലിശേരി പറയുന്നു.
ഹനീഫയ്ക്ക് പിറക്കാത്ത പെങ്ങള്‍ പോലെ ആയിരുന്നു കാവ്യ മാധവന്‍. പൃഥ്വിരാജ് ചേട്ടന്‍ ആള്‍ എങ്ങനെ ആയിരുന്നു എന്നായിരുന്നു കാവ്യയുടെ ചോദ്യം എന്നും ആ ചോദ്യത്തില്‍ കാവ്യാ മാധവന് പ്രിഥ്വിരാജിനോടുള്ള ഇഷ്ടം വെളിപ്പെട്ടു എന്നും അതിലൂടെ കാവ്യ പൃഥ്വിരാജിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്നുമാണ് പല്ലിശേരി പറയുന്നത്.
അതുപോലെ തന്നെ ഈ സംഭവങ്ങള്‍ക്ക് ശേഷം ആണ് ദിലീപിന്റെ വലിയ ശത്രുവായി പൃഥ്വിരാജ് മാറുന്നത് എന്നാണ് പല്ലിശേരി പറയുന്നത്. പൃഥ്വിരാജ് സിനിമകളെ തകര്‍ക്കാന്‍ ഉള്ള ശ്രമങ്ങള്‍ പോലും നടന്നു എന്നും പല്ലിശേരി പറയുന്നു. പിന്നീട് കുഞ്ചാക്കോ ബോബന്‍ എതിരെയും വ്യാപകമായ ആ ക്ര മ ണ ങ്ങള്‍ ഉണ്ടായി എന്നും കുഞ്ചാക്കോ ബോബന് ഒരു ചെറിയ ഇടവേളയില്‍ സിനിമയില്‍ നിന്നും അകറ്റി റിയല്‍ എസ്‌റ്റേറ്റ് അജ്ഞാത വാസത്തിലേക്ക് മാറ്റിയതിനു പിന്നില്‍ ദിലീപ് ആണെന്നാണും പല്ലിശ്ശേരി പറഞ്ഞിരുന്നു.
അതേസമയം, അടുത്തിടെ നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെ കേന്ദ്രകഥാപാത്രമാക്കി സിനിമ വരുന്നുണ്ടെന്നും പല്ലിശ്ശേരി പറഞ്ഞിരുന്നു. ഷാജി കൈലാസാണ് ചിത്രത്തിന്റെ സംവിധായകന്‍. അഞ്ച് വര്‍ഷം മുമ്പ് എടുക്കാനിരുന്ന ചിത്രമാണിതെന്നും അദ്ദേഹം പറയുന്നു. നടി പീ ഡന കേസുമായി ബന്ധപ്പെട്ട സംഭവങ്ങളെ ആസ്പദമാക്കി അമേരിക്കയിലുള്ള സുഹൃത്തുക്കളാണ് ഇത്തരത്തിലൊരു ചിത്രത്തെ കുറിച്ച് പ്ലാന്‍ ചെയതത്.
അതിനായി പ്രശസ്തനായ ഒരു തിരക്കഥാകൃത്തിനെ കൊണ്ടു തന്നെ തിരക്കഥ എഴുതിക്കുകയായിരുന്നു. ആദ്യം ആക്ഷന്‍ രീതിയില്‍ ചിത്രീകരിക്കാനാണ് അവര്‍ തീരുമാനിച്ചിരുന്നത്. ഇത് തിരക്കഥ എഴുതിയയാള്‍ തന്നെ വിളിച്ചിരുന്നുവെന്നും നടി പീഡന കേസിനെ കുറിച്ച് സംസാരിച്ചുവെന്നും പല്ലിശ്ശേരി പറയുന്നു. ഇതിന്റെ തിരക്കഥാകൃത്തിനോട് ഇതിന്റെ ആദ്യത്തെ ഷോട്ട് എന്തായിരിക്കുമെന്ന് ചോദിച്ചപ്പോള്‍ പള്‍സര്‍ സുനിയെന്ന കഥാപാത്രമാണ് ആദ്യം വരികയെന്നാണ്രേത അദ്ദേഹം പറഞ്ഞത്.
നടി ആക്രമിക്കപ്പെട്ട കേസിലെ രഹസ്യങ്ങളെല്ലാം അറിയാവുന്ന, ഈ കേസിലെ ഒന്നാം പ്രതിയാണ് പള്‍സര്‍ സുനി. പള്‍സര്‍ സുനി കോടതിയിലേയ്ക്ക് എത്തുന്നുവെന്ന് കേള്‍ക്കുമ്പോള്‍ തന്നെ നെഞ്ചിടിക്കുന്ന പലരെയും തനിക്കറിയാം. പള്‍സര്‍ സുനിയെ കോടതിയിലേയ്ക്ക് കൊണ്ടു വരുന്ന സീനില്‍ കോടതിയില്‍ എത്തും മുമ്പ് പള്‍സര്‍ സുനി കൊല്ലപ്പെടുന്നതാണ് തുടക്കം. അത് കണ്ട് പെട്ടെന്ന് സന്തോഷത്തോടെ പൊട്ടിച്ചിരിച്ച് ഞെട്ടിയുണരുന്ന ദിലീപിന്റെ ക്ലോസ് അപ്പ് ഷോട്ടിലാണ് സീന്‍ തുടങ്ങുന്നത്.
ഇത് ദിലീപ് അറിഞ്ഞാല്‍ എന്താകും അവസ്ഥ എന്ന് ചോദിച്ചപ്പോള്‍ അതിന് ദിലീപിന്റെ പേരല്ലോ പറയുന്നതെന്നായിരുന്നു മറുപടി. ഓരോരുത്തരും ഈ സിനിമ കാണുമ്പോള്‍ എങ്ങനെയാണോ വിചാരിക്കുന്നത് അപ്പോള്‍ അതൊരു കോമണ്‍ ഫാക്ട് ആണ്. ഈ രാജ്യത്ത് നടന്ന കാര്യമാണ്. നടന്നുകൊണ്ടിരിക്കുകയാണ്. ഇനിയും നടക്കാന്‍ സാധ്യയുള്ളതാണ് എന്ന് അവര്‍ വിചാരിച്ചോട്ടെ.
ഞെട്ടിയുണരുന്ന ആ സീന്‍ മുതലാണ് ചിത്രം ആരംഭിക്കുന്നത്. ഫല്‍ഷ്ബാക്ക് പോലയേ അല്ല ചിത്രം. ഞെട്ടിയുണര്‍ന്നതിന് ശേഷം മുതല്‍ അങ്ങോട്ട് ചിത്രം കാണാനിരിക്കുന്ന പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന തരത്തിലായിരിക്കും ചിത്രം. ഇന്റര്‍വെല്‍ പോലും പ്രേക്ഷകരെ വളരെയേറെ ഞെട്ടിപ്പിക്കുന്ന തരത്തിലാണ് എഴുതിവെച്ചിരിക്കുന്നത്. ആ ഇടവേളയ്ക്ക് ശേഷം പലരും ചോദിക്കുക ഇനി എന്തായിരിക്കും എന്നാണ് എന്നും പല്ലിശ്ശേരി പറഞ്ഞിരുന്നു.
