Connect with us

പൊന്നിയിന്‍ സെല്‍വന്‍ 2വില്‍ വിജയ് യേശുദാസും; പുതിയ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ!

News

പൊന്നിയിന്‍ സെല്‍വന്‍ 2വില്‍ വിജയ് യേശുദാസും; പുതിയ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ!

പൊന്നിയിന്‍ സെല്‍വന്‍ 2വില്‍ വിജയ് യേശുദാസും; പുതിയ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ!

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന മണിരത്‌നം ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍2. ചിത്രത്തിന്റെ ആദ്യഭാഗം പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ പൊന്നിയിന്‍ സെല്‍വന്‍ 2വില്‍ ഗായകന്‍ വിജയ് യേശുദാസും ഉണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

വിജയ് യേശുദാസ് ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ വേഷമിട്ടിരുന്നുവെന്നും അദ്ദേഹത്തിന്റെ ഭാഗം വെട്ടി മാറ്റുകയായിരുന്നുവെന്നും അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ ‘പൊന്നിയിന്‍ സെല്‍വന്റെ’ രണ്ടാം ഭാഗത്തില്‍ ചില ഫ്‌ലാഷ് ബാക്ക് സീനുകളില്‍ വിജയ് യേശുദാസുണ്ടാകുമെന്നും വിജയ് യേശുദാസ് ഒരു ഗാനവും മലയാളം പതിപ്പില്‍ ആലപിച്ചിട്ടുണ്ടെന്നും ശ്രീധര്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

‘പൊന്നിയിന്‍ സെല്‍വന്റെ’ രണ്ടാം ഭാഗം ഏപ്രില്‍ 28ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം, ചിത്രത്തിലെ ‘അഗ നഗ’ എന്ന ഗാനമാണ് ഇന്നലെ പുറത്തിറങ്ങിയത്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പാട്ടെത്തും. മലയാളത്തില്‍ ‘അകമലര്‍’ എന്നായിരിക്കും പാട്ടിന് പേര്. ശക്തിശ്രീ ഗോപാലനാണ് ആലപിച്ചിരിക്കുന്നത്. ഇളങ്കോ കൃഷ്!ണനാണ് ഗാന രചന.

വിക്രം, ജയം രവി, കാര്‍ത്തി, റഹ്!മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യാ റായ് ബച്ചന്‍, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കള്‍ ‘പൊന്നിയിന്‍ സെല്‍വനി’ലുണ്ട്.

125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നായിരുന്നു റിപ്പോര്‍ട്ട്. ആമസോണ്‍ െ്രെപം വീഡിയോയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് സ്വന്തമാക്കിയത്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ആദ്യഭാഗം പ്രദര്‍ശനത്തിന് എത്തിയിരുന്നു.

More in News

Trending