Bollywood
‘കഥയില്ലാത്ത ഒരു വീഡിയോ ഗെയിം, കൂടുതലൊന്നും സിനിമയില്‍ ഇല്ല’; പത്താനെ വിമര്‍ശിച്ച് പാകിസ്ഥാനി നടന്
‘കഥയില്ലാത്ത ഒരു വീഡിയോ ഗെയിം, കൂടുതലൊന്നും സിനിമയില്‍ ഇല്ല’; പത്താനെ വിമര്‍ശിച്ച് പാകിസ്ഥാനി നടന്
ഏറെ നാളുകള്‍ക്ക് ശേഷം ബോളിവുഡ് ബോക്സോഫീസില്‍ തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു കിംഗ് ഖാന് ഷാരൂഖ് ഖാന്റെ പത്താന്. ചിതര്തതിന്റെ റിലീസിന് മുന്നേ തന്നെ നിരവധി വിമര്‍ശനങ്ങളും വിവാദങ്ങളും ചിത്രത്തിനെതിരെ വന്നിരുന്നു. ആഗോള തലത്തില്‍ ആയിരം കോടിക്ക് മുകളിലാണ് പഠാന് കളക്ഷന്‍ നേടിയിരിക്കുന്നത്.
മാര്‍ച്ച് 22ന് ചിത്രം ഒ.ടി.ടിയില്‍ എത്തിയപ്പോഴും ഗംഭീര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. അടുത്തിടെ നടന് ആഡംബര കാര്‍ സ്വന്തമാക്കിയതുമെല്ലാം വാര്‍ത്തയായിരുന്നു. എന്നാല്‍ ചിത്രത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാനി നടനും തിരക്കഥാകൃത്തുമായ യാസിര്‍ ഹുസൈന്.
‘കഥയില്ലാത്ത ഒരു വീഡിയോ ഗെയിം’ എന്നാണ് പഠാനെ വിമര്‍ശിച്ചു കൊണ്ട് യാസിര്‍ പ്രതികരിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടന്റെ പ്രതികരണം. ‘നിങ്ങള്‍ മിഷന് ഇംപോസിബിള്‍ സിനിമാ സീരിസിന്റെ ആദ്യ ഭാഗമെങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഷാരൂഖ് ഖാന്റെ പത്താന് കഥയില്ലാത്ത ഒരു വീഡിയോ ഗെയിം മാത്രമായെ കാണാനാവുകയുള്ളു. അതില്‍ കൂടുതലൊന്നും സിനിമയില്‍ ഇല്ല’ എന്നാണ് യാസിറിന്റെ പ്രതികരണം.
യാസിറിനെ വിമര്‍ശിച്ചു കൊണ്ട് ഷാരൂഖ് ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. ജനുവരി 25ന് ആയിരുന്നു പത്താന് തിയേറ്ററുകളില്‍ എത്തിയത്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖിന്റെതായി റിലീസിനെത്തിയ ചിത്രമാണ് പഠാന്. ഇന്ത്യന്‍ ബോക്സോഫീസില്‍ നിന്ന് 500 കോടിയാണ് ചിത്രം നേടിയത്.
സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദീപിക പദുക്കോണ്‍ ആണ് നായികയായി എത്തിയിരുന്നത്. ജോണ്‍ എബ്രഹാം ആണ് ചിത്രത്തില്‍ വില്ലനായി വേഷമിട്ടത്. യഷ്രാജ് സ്പൈ യൂണിവേഴ്സിന്റെ ഭാഗമായ ചിത്രത്തില്‍ കാമിയോ റോളില്‍ സല്മാന് ഖാനും എത്തിയിരുന്നു.
