Bollywood
കങ്കണയെ തല്ലും, പാകിസ്ഥാന് സൈന്യത്തെ കുറിച്ച് എന്ത് അറിയാം?, കങ്കണ തീവ്രവാദിയെന്ന് പാകിസ്ഥാന് നടി
കങ്കണയെ തല്ലും, പാകിസ്ഥാന് സൈന്യത്തെ കുറിച്ച് എന്ത് അറിയാം?, കങ്കണ തീവ്രവാദിയെന്ന് പാകിസ്ഥാന് നടി
ബോളിവുഡ് പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ അഭിപ്രായങ്ങളെല്ലാം തന്നെ പങ്കുവെച്ച് രംഗത്തെത്താറുണ്ട്. പലപ്പോഴും കങ്കണയുടെ പ്രസ്താവനകള്‍ വിവാദങ്ങള്‍ക്ക് വഴിതെളിയ്ക്കാറുണ്ട്.
ഇപ്പോഴിതാ പാകിസ്ഥാന് സൈന്യത്തെ കുറിച്ച് മോശമായി സംസാരിച്ച കങ്കണ റണാവത്തിനെ തല്ലാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പാക് താരം. നൗഷീന്‍ ഷാ എന്ന പാക് നടിയാണ് കങ്കണയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ബോളിവുഡില്‍ ഏതെങ്കിലും താരത്തെ കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിനാണ് നൗഷീന്‍ മറുപടി പറഞ്ഞത്.
‘കങ്കണയെ തല്ലാന്‍ ആഗ്രഹിക്കുന്നു. പാകിസ്ഥാന് സൈന്യത്തെ കുറിച്ച് കങ്കണ വളരെ മോശമായിട്ട് സംസാരിച്ചു. എങ്കിലും അവളുടെ ധീരതയെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. അവര്‍ക്ക് ഒന്നിനെ കുറിച്ചും ഒരു അറിവും ഇല്ല, പക്ഷേ രാജ്യത്തെ കുറിച്ച് സംസാരിക്കുന്നു, അതും മറ്റൊരാളുടെ രാജ്യത്തെ കുറിച്ച്.’
‘നിങ്ങളുടെ സ്വന്തം രാജ്യത്തെ കുറിച്ചും, അഭിനയത്തെ കുറിച്ചും, രാജ്യത്തെ സംവിധാനത്തെ കുറിച്ചും ശ്രദ്ധ കേന്ദ്രീകരിക്കുക. വിവാദങ്ങളിലും മുന്‍ കാമുകന്മാരിലും ശ്രദ്ധിച്ചാല്‍ മതി. പാകിസ്ഥാനിലെ ആളുകള്‍ മോശമായി പെരുമാറുന്നുവെന്ന് കങ്കണയ്ക്ക് എങ്ങനെ അറിയാം? പാകിസ്താന് സൈന്യത്തെ കുറിച്ച് എന്ത് അറിയാം?’
‘ഞങ്ങളുടെ ഏജന്‍സികളെ കുറിച്ച് എങ്ങനെ അറിയാം? നമുക്കറിയാത്ത പല ഏജന്‍സികള്‍ നമ്മുടെ രാജ്യത്തുണ്ട്. സൈന്യം അത് രാജ്യത്തിന്റേതാണ്. ജനങ്ങളുമായി ഇതിനെ കുറിച്ചൊന്നും സൈന്യം പങ്കുവെയ്ക്കില്ല. കാരണം അവ രഹസ്യങ്ങളാണ്’ എന്നാണ് നൗഷീന്‍ പറയുന്നത്. കങ്കണയെ തീവ്രവാദി എന്നും നടി വിശേഷിപ്പിക്കുന്നുണ്ട്.
