Connect with us

രണ്ട് അമ്മമാര്‍ കൈകോര്‍ക്കുന്നു, ആലിയ ഭട്ടുമായി കൈകോര്‍ത്ത് ഇഷ അംബാനി; എഡ്-എ-മമ്മ പുതിയ ഘട്ടത്തിലേയ്ക്ക്

Bollywood

രണ്ട് അമ്മമാര്‍ കൈകോര്‍ക്കുന്നു, ആലിയ ഭട്ടുമായി കൈകോര്‍ത്ത് ഇഷ അംബാനി; എഡ്-എ-മമ്മ പുതിയ ഘട്ടത്തിലേയ്ക്ക്

രണ്ട് അമ്മമാര്‍ കൈകോര്‍ക്കുന്നു, ആലിയ ഭട്ടുമായി കൈകോര്‍ത്ത് ഇഷ അംബാനി; എഡ്-എ-മമ്മ പുതിയ ഘട്ടത്തിലേയ്ക്ക്

ബോളിവുഡ് താരം ആലിയ ഭട്ടിന്റെ ഉടമസ്ഥതയിലുള്ള കുട്ടികളുടെ വസ്ത്ര ബ്രാന്‍ഡ് എഡ്-എ-മമ്മയും ഇഷ അംബാനിയുടെ റിലയന്‍സ് റീട്ടെയ്ല്‍ വെഞ്ച്വേര്‍സ് ലിമിറ്റഡും (ആര്‍ആര്‍വിഎല്‍) കൈകോര്‍ക്കുന്നു. ബ്രാന്‍ഡിന്റെ അടുത്ത ഘട്ടത്തിലേക്കുള്ള വളര്‍ച്ചയുടെ ഭാഗമായാണ് ഈ ഒന്നുചേരലമെന്ന് ആലിയ ഭട്ട്. പറയുന്നു. ഇഷ അംബാനിയോടൊപ്പമുള്ള ചിത്രം പങ്കുവച്ച ശേഷം സമൂഹമാധ്യമത്തിലൂടെയാണ് താരം ഈ വിവരം പ്രേക്ഷകരെ അറിയിച്ചത്.

”എഡ്എമമ്മ വലിയ ഹൃദയമുള്ള സംരംഭമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ആണ് റിലയന്‍സ് റീട്ടെയില്‍. കുട്ടികള്‍ക്കു വേണ്ടിയുള്ള സുരക്ഷിതവും പേരന്റ് ഫ്രണ്ട്‌ലിയും പ്ലാനെറ്റ് ഫ്രണ്ട്‌ലിയുമായ ഉല്‍പന്നങ്ങളുടെ സ്വദേശീയമായ ഒരു പ്രാദേശിയ ബ്രാന്‍ഡ് നിര്‍മിക്കാനുള്ള പ്രവര്‍ത്തനം തുടരുക എന്നതാണ് ഞങ്ങളുടെ പൊതുവായ സ്വപ്നം.

രണ്ട് അമ്മമാര്‍ ഒരുമിച്ച് ഇതിനായി കൈകോര്‍ക്കുന്നു എന്നതാണ് എന്നെയും ഇഷയെയും സംബന്ധിച്ച് ഏറ്റവും കൂടുതല്‍ സന്തോഷം പകരുന്നത്. അത് ഈ ചുവടുവയ്പ്പിനെ കൂടുതല്‍ സവിശേഷമാക്കുന്നു.” എന്നും ആലിയ ഭട്ട് പറഞ്ഞു.

2020 ഒക്ടോബറില്‍ ആണ് ആലിയ ഭട്ട് എഡ്എമമ്മ ആരംഭിച്ചത്. മിതമായ നിരക്കില്‍ കുട്ടികള്‍ക്ക് മികച്ച വസ്ത്രങ്ങള്‍ നല്‍കുന്ന ലോകോത്തര നിലവാരത്തിലുള്ള ഇന്ത്യന്‍ ബ്രാന്‍ഡിന്റെ അഭാവമാണ് തന്നെ എഡ്എമമ്മ ആരംഭിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ആലിയ ഭട്ട് വ്യക്തമാക്കിയിരുന്നു. ഓണ്‍ലൈന്‍ വഴിയാണ് ബ്രാന്‍ഡിന്റെ വിപണനം. എഡ്എമമ്മയുടെ വെബ്‌സ്‌റ്റോര്‍ വഴിയും ഫസ്റ്റ്‌െ്രെക, അജിയോ, മിന്ത്ര, ആമസോണ്‍, ടാറ്റ ക്ലിക് തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയും എഡ്എമമ്മയുടെ വസ്ത്രങ്ങള്‍ ലഭ്യമാണ്.

എഡ്എമമ്മയുടെ ഏറ്റെടുക്കലിലൂടെ കുട്ടികളുടെ വസ്ത്ര വിഭാഗത്തില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാന്‍ മുകേഷ് അംബാനിക്കും ഇഷ അംബാനിക്കും കഴിഞ്ഞേക്കുമെന്നാണ് സൂചന. 2022 ഓഗസ്റ്റില്‍ ആണ് റിലയന്‍സ് റീട്ടെയിലിന്റെ പുതിയ മേധാവിയായി ഇഷ അംബാനിയെ മുകേഷ് അംബാനി തിരഞ്ഞടുത്തത്. ജോര്‍ജിയോ അര്‍മാനി, ഹ്യൂഗോ ബോസ്, വെര്‍സേസ്, മൈക്കല്‍ കോര്‍സ്, ബ്രൂക്‌സ് ബ്രദേഴ്‌സ്, അര്‍മാനി എക്‌സ്‌ചേഞ്ച്, ബര്‍ബെറി തുടങ്ങി നിരവധി ആഗോള ബ്രാന്‍ഡുകള്‍ റിലയന്‍സ് റീട്ടെയില്‍ വഴി ഇന്ത്യയില്‍ ലഭ്യമാണ്.

More in Bollywood

Trending

Recent

To Top