Malayalam Breaking News
അന്നും പ്രിയന്റെ സെറ്റിൽ ,ഇന്നും !-പത്മശ്രീയും പത്മഭൂഷണും പ്രിയദർശനൊപ്പം ആഘോഷിച്ച മോഹൻലാൽ ..
അന്നും പ്രിയന്റെ സെറ്റിൽ ,ഇന്നും !-പത്മശ്രീയും പത്മഭൂഷണും പ്രിയദർശനൊപ്പം ആഘോഷിച്ച മോഹൻലാൽ ..
By
പ്രേം നസീറിന് ശേഷം മലയാള സിനിമയുടെ അഭിമാനം ഉയർത്തി പത്മഭൂഷൺ നേടി മോഹൻലാൽ .1983 ൽ ആണ് നസീറിന് പുരസ്‌കാരം ലഭിച്ചത് .2003 ൽ യേശുദാസിനും. പ്രിയദർശന്റെ ഷൂട്ടിംഗ് സെറ്റിൽ വച്ചാണ് പുരസ്‌കാര വാർത്ത മോഹൻലാൽ അറിയുന്നത് .
പുരസ്കാരം ലഭിച്ചതില്‍ എല്ലാവരോടും നന്ദി അറിയിക്കുകയാണ് താരം. ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. തന്റെ സിനിമ ജീവിതത്തില്‍ തന്നോട് ഒപ്പം നിന്ന എല്ലാവര്‍ക്കും തന്റെ ആരാധകര്‍ക്കും താരം നന്ദി അറിയിച്ചിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ചിത്രമായ കാക്കകുയിലിന്റെ ചിത്രീകരണം ഹൈദരാബാദില്‍വെച്ച് നടക്കുമ്ബോഴായിരുന്നു താരത്തിന് പത്മശ്രീ ലഭിച്ചത്. ഈ അവസരത്തില്‍ മോഹൻലാൽ അതും ഓര്‍മിക്കുന്നു. തന്റെ മുന്നോട്ടുളള യാത്രയില്‍ ഈ പുരസ്കാരം വലിയ പ്രചോദമായിരിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിനെ കൂടാതെ ഐഎസ്‌ആര്‍ഒ മുന്‍ ശാസ്ത്രഞ്ജന്‍ നമ്ബിനാരായണനും പത്മഭൂഷന് അര്‍ഹനായിട്ടുണ്ട്.
padmasree and padmabhooshan celebration of mohanlal with priyadarshan
