Malayalam Breaking News
പിടി ഉഷയുമായി നിറത്തിലും രൂപത്തിലും സാമ്യമുള്ള നായികയെ തേടാതെ ഗ്ലാമര്‍ മാത്രം പരിഗണിച്ചുള്ള താരനിര്ണയമെന്ന് വിമർശനം ;കത്രീന കൈഫ് പി ടി ഉഷയാകില്ല !!!
പിടി ഉഷയുമായി നിറത്തിലും രൂപത്തിലും സാമ്യമുള്ള നായികയെ തേടാതെ ഗ്ലാമര്‍ മാത്രം പരിഗണിച്ചുള്ള താരനിര്ണയമെന്ന് വിമർശനം ;കത്രീന കൈഫ് പി ടി ഉഷയാകില്ല !!!
ഇന്ത്യയുടെ അഭിമാന താരമായ പി ടി ഉഷയുടെ ജീവിതം സിനിമയാകുമെന്നും കത്രീന കൈഫ് നായികയാവുമെന്നുമുള്ള വാർത്തകൾക്ക് പിന്നാലെ പ്രതികരണവുമായി സംവിധായക.
പിടി ഉഷയായി ബോളിവുഡ് ചിത്രത്തില്‍ എത്തുന്നത് കത്രീന അല്ലെന്ന് സംവിധായിക രേവതി എസ് വര്‍മ്മ ദ ക്യുവിനെ അറിയിച്ചു. യാഷ് രാജ് ഫിലിംസിന്റെ ഒരു സിനിമയ്ക്ക് വേണ്ടി കത്രീനാ കൈഫിനോട് സംസാരിച്ചതാകാം ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ക്ക് ആധാരമെന്നും രേവതി എസ് വര്‍മ്മ. മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണ്. ദേശീയ മാധ്യമങ്ങളും മലയാളി മാധ്യമങ്ങളും ഉള്‍പ്പെടെ കത്രീനാ കൈഫ് പിടി ഉഷയാകുന്നുവെന്ന് വാര്‍ത്തകള്‍ നല്‍കിയിരുന്നു. നേരത്തെ പ്രിയങ്കാ ചോപ്രയെ ആയിരുന്നു ഈ റോളില്‍ പരിഗണിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കാനിരിക്കെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വിവാദത്തിന് തുടക്കമിട്ടിരുന്നു.
കത്രീനാ കൈഫിനെ പി ടി ഉഷയായി പരിഗണിക്കുന്നതില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. പിടി ഉഷയുമായി നിറത്തിലും രൂപത്തിലും സാമ്യമുള്ള നായികയെ തേടാതെ ഗ്ലാമര്‍ മാത്രം പരിഗണിച്ചുള്ള താരനിര്‍ണയത്തിന് സംവിധായിക ശ്രമിച്ചെന്നായിരുന്നു ആരോപണം.
തമിഴില്‍ ജ്യോതികയെ നായികയാക്കി ജൂണ്‍ ആര് എന്ന ചിത്രത്തിലൂടെയാണ് മലയാളിയായ രേവതി എസ് വര്‍മ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നത്. പരസ്യ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന രേവതി എസ് വര്‍മ മുമ്പ് മലയാളത്തില്‍ ലാല്‍, നസ്രിയ എന്നിവരെ വെച്ച് മാഡ് ഡാഡ് എന്നൊരു ചിത്രവും സംവിധാനം ചെയ്തിരുന്നു. സിംഗം യൂണിവേഴ്സിന്റെ ഭാഗമായി രോഹിത് ഷെട്ടി സംവിധാനം ചെയ്ത് അക്ഷയ് കുമാര്‍ നായകനാകുന്ന സൂര്യവംശിയാണ് കത്രീനയുടെ അടുത്ത ചിത്രം. സല്മാന്ഖാനോപ്പം അഭിനയിച്ച ഭാരത് ആണ് കത്രീനയുടെതായി റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം.
ബാക്ക് വാട്ടര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജയലാല്‍ മേനോന് നിര്‍മിക്കുന്ന ചിത്രത്തിന് എ ആര് റഹ്മാന് സംഗീതം നല്‍കും. 100 കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മാണ ചെലവ് കണക്കാക്കുന്നത്. നേരത്തേ ബോക്സിംഗ് താരം മേരി കോമായും പ്രിയങ്ക സ്ക്രീനിലെത്തിയിട്ടുണ്ട്. 101 അന്താരാഷ്ട്ര മെഡലുകള്‍ സ്വന്തമാക്കിയ പി ടി ഉഷയ്ക്ക് ഒളിംപിക്സ് മെഡല്‍ സെക്കന്‍ഡിന്റെ നൂറില്‍ ഒരംശത്തിനാണ് നഷ്ടമായത്. നിലവില്‍ റെയ്ല്‍വേ ജീവനക്കാരിയായ ഉഷ അത്ലറ്റിക്സ് പരിശീലനത്തിനായി ഒരു കോച്ചിംഗ് സെന്ററും നടത്തുന്നുണ്ട്.
p t usha biopic
