Malayalam
തിരക്കഥാകൃത്തും നാടക രചയിതാവുമായ പി സുരേഷ് കുമാർ അന്തരിച്ചു
തിരക്കഥാകൃത്തും നാടക രചയിതാവുമായ പി സുരേഷ് കുമാർ അന്തരിച്ചു
Published on
പ്രശസ്ത തിരക്കഥാകൃത്തും നാടക രചയിതാവുമായ പി സുരേഷ് കുമാർ(67) അന്തരിച്ചു. ശാരീരിക അവശതകൾ മൂലം വർഷങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം.
മോഹൻലാൽ നായകനായി അഭിനയിച്ച ഹരിഹരൻ പിള്ള ഹാപ്പിയാണ്, ഭർത്താവ് ഉദ്യോഗം, വിനയപൂർവ്വം വിദ്യാധരൻ, ഹർത്താൽ, ദീപങ്ങൾ സാക്ഷി തുടങ്ങിയ ചിത്രങ്ങളുടെ കഥ പി സുരേഷ് കുമാറിന്റേതായിരുന്നു.
15 സിനിമകൾക്ക് കഥയും തിരക്കഥയും എഴുതി. 25 നാടകങ്ങളും രചിച്ചു. ജയരാജ് സംവിധാനം ചെയ്ത ദേശീയ അവാർഡ് നേടിയ ശാന്തം എന്ന സിനിമയുടെ കഥയും തിരക്കഥയും കുമാറിന്റെതാണ്.
കെപിഎസിയ്ക്കുവേണ്ടി വിഷസർപ്പത്തിന് വിളക്ക് വെക്കരുത്, മുക്കുവനും ഭൂതവും, നൊമ്പരംകൊള്ളുന്ന കാട്ടുപൂക്കൾ, അഹം എന്നീ നാടകങ്ങൾ എഴുതി. വിഷസർപ്പത്തിന് വിളക്ക് വെക്കരുത് എന്ന നാടകത്തിന് ശക്തി അവാർഡ് ലഭിച്ചു.
Continue Reading
You may also like...
Related Topics:news
