Malayalam Breaking News
ഓട്ടം സിനിമയുടെ ഓഡിയോ ലോഞ്ച് ഇന്ന് ; റിലീസ് ചെയ്യുന്നത് പ്രശസ്ത പിന്നണി ഗായകൻ പി ജയചന്ദ്രൻ !
ഓട്ടം സിനിമയുടെ ഓഡിയോ ലോഞ്ച് ഇന്ന് ; റിലീസ് ചെയ്യുന്നത് പ്രശസ്ത പിന്നണി ഗായകൻ പി ജയചന്ദ്രൻ !
ഓട്ടം സിനിമയുടെ ഓഡിയോ ലോഞ്ച് ഇന്ന് നടക്കും. പ്രശസ്ത പിന്നണിഗായകനായ പി ജയചന്ദ്രനാണ് ഓഡിയോ റിലീസ് നിർവഹിക്കുന്നത്. ഇന്ന് വൈകിട്ട് ഏഴ് മണിക്ക് തൃശൂർ ഗരുഡ ഹോട്ടലിൽ വച്ച് ഓട്ടം ചിത്രത്തിന്റെ ഓഡിയോ റിലീസ് നിർവഹിക്കും.
ബ്ലെസി സംവിധാനം ചെയ്ത കളിമണ്ണിനു ശേഷം തോമസ് തിരുവല്ല നിര്‍മ്മിക്കുന്ന ചിത്രമാണ് ഓട്ടം. കളിമണ്ണില്‍ ബ്ലെസിയുടെ അസോസ്സിയേറ്റായിരുന്ന സാം ആണ് സംവിധായകന്. നവാഗതനായ രാജേഷ് കെ നാരായണനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
നാഷണല്‍ അവാര്‍ഡ് ജേതാവായ രാജാമുഹമ്മദിന്റെ അസോസിയേറ്റ് എഡിറ്ററായ വി.എസ്സ് വിശാല്‍ മലയാളത്തില്‍ ആദ്യമായി എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രം ആണ് ഓട്ടം. റിയാലിറ്റി ഷോയിലൂടെ സംവിധായകന് ലാല്‍ ജോസ് കണ്ടെത്തിയ നന്ദു ആനന്ദും റോഷന് ഉല്ലാസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നായികമാരായി എത്തുന്ന രേണു, മാധുരി, സാന്ദ്ര തുടങ്ങിയവരും പുതുമുഖങ്ങളാണ്.
ഇവരെ കൂടാതെ രോഹിണി, അലൻസിയർ, മണികണ്ഠന് ആചാരി, സുധീർ കരമന എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രം മാർച്ച് 8 നു തീയേറ്ററുകളിൽ എത്തും.
ottam music launch today
