Connect with us

അന്നോടിയ ഓട്ടം…ഓട്ടം ചിത്രത്തിലെ ഓട്ടമത്സരം !!!

Malayalam Breaking News

അന്നോടിയ ഓട്ടം…ഓട്ടം ചിത്രത്തിലെ ഓട്ടമത്സരം !!!

അന്നോടിയ ഓട്ടം…ഓട്ടം ചിത്രത്തിലെ ഓട്ടമത്സരം !!!

പുതുമുഖ താരങ്ങളെ അണി നിരത്തി സാം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓട്ടം . ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പ്രേക്ഷകർക്കായി രസകരമായ ഒരു ഓട്ട മത്സരവുമായി രംഗത്തെത്തിയിരിക്കുകയാണ്. ചുമ്മാ ഓടുന്നതല്ല മത്സരം. വളരെ വ്യത്യസ്തമായ ഓട്ടമാണ് പ്രേക്ഷകരിൽ നിന്നും അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നത്.

അന്നോടിയ ഓട്ടം…ഓട്ടം ചിത്രത്തിലെ ഓട്ടമത്സരം

ജീവിതത്തിലെ രസകരങ്ങളായ ഓട്ടങ്ങളെക്കുറിച്ച് എഴുതുക.

മതിൽ ചാടി ഓടിയത്, കാമുകിയെ കാണാൻ ഓടിയത്, പട്ടിയെക്കണ്ട്‌ പേടിച്ച് ഓടിയത്, ബസ്സുകിട്ടാൻ ഓടിയത്, അമ്മയുടെ അടി കിട്ടാതെ രക്ഷപ്പെട്ട് ഓടിയത്,പോലീസിനെ പേടിച്ച് ഓടിയത്… അങ്ങനെ എത്രയോ ഓട്ടങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകാറുണ്ട്. ആ ഓട്ടങ്ങൾ ചുരുങ്ങിയ വാക്കുകളിൽ രസകരമായി എഴുതി അയക്കുക,അല്ലെങ്കിൽ വോയിസ് മെസ്സേജ് ,അല്ലെങ്കിൽ വീഡിയോ ഇതിലേതും അയക്കാം. ഓട്ടം ചിത്രത്തിന്റെ പ്രമോഷനിൽ നിങ്ങളുടെ ഓട്ടങ്ങൾ ഉൾപ്പെടുത്തുന്നതാണ്. ഒപ്പം സമ്മാനങ്ങളും. രസകരങ്ങളായ ആ ഓട്ടങ്ങൾ അയക്കേണ്ടത് ഈ ഗ്രൂപ്പിലാണ്.


താഴെ കാണുന്ന വാട്സാപ്പ് ലിങ്കിൽ ജോയിൻ ചെയ്ത് നിങ്ങളുടെ പേര്, മൊബൈൽ നമ്പർ,ക്ലിപ്പ് … എന്ന ക്രമത്തിൽ അയക്കുക.
https://chat.whatsapp.com/EDna0cFTEUvIzlfJceAP9S

ലാല്‍ ജോസ് ഷോയിലൂടെ ശ്രദ്ധേയനായ നന്ദു ആനന്ദും, റോഷന്‍ ഉല്ലാസുമാണ് ഓട്ടത്തിലെ നായകന്മാര്‍.

വൈപ്പിന്‍ പ്രദേശത്തിന്റെ സാമൂഹികാന്തരീക്ഷത്തിലാണ് ഓട്ടത്തിന്റെ കഥ നടക്കുന്നത്. ചിത്രീകരണ ഘട്ടത്തില്‍ തന്നെ സിനിമാ വൃത്തങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഓട്ടം, കളിമണ്ണ് എന്ന ചിത്രത്തിന് ശേഷം തോമസ് തിരുവല്ല നിര്‍മ്മിക്കുന്ന ചിത്രമാണ്. കലാഭവന്‍ ഷാജോണ്‍, അലന്‍സിയര്‍, സുധീര്‍ കരമന, മണികണ്ഠന്‍ ആചാരി, ശശാങ്കന്‍, രോഹിണി, രാജേഷ് വര്‍മ്മ, അല്‍ത്താഫ് തുടങ്ങിയവര്‍ അഭിനയിക്കുന്ന ഓട്ടത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് രാജേഷ് കെ. നാരായണനാണ്. പപ്പു, അനീഷ് ലാല്‍ എന്നിവര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു.

ottam movie contest

More in Malayalam Breaking News

Trending

Recent

To Top