Malayalam Breaking News
ഡോണ്‍ ആയി മമ്മൂട്ടി! അബ്രഹാമിന്റെ സന്തികള്‍ക്ക് ശേഷം മമ്മൂട്ടി ഹനീഫ് അദാനി ബിഗ് ബഡ്ജറ്റ് ചിത്രം……
ഡോണ്‍ ആയി മമ്മൂട്ടി! അബ്രഹാമിന്റെ സന്തികള്‍ക്ക് ശേഷം മമ്മൂട്ടി ഹനീഫ് അദാനി ബിഗ് ബഡ്ജറ്റ് ചിത്രം……
ഡോണ്‍ ആയി മമ്മൂട്ടി! അബ്രഹാമിന്റെ സന്തികള്‍ക്ക് ശേഷം മമ്മൂട്ടി ഹനീഫ് അദാനി ബിഗ് ബഡ്ജറ്റ് ചിത്രം……
വീണ്ടുമൊരു മമ്മൂട്ടി ഹനീഫ് അദേനി ചിത്രം കൂടി. ഗ്രേറ്റ്ഫാദര്‍, അബ്രഹാമിന്റെ സന്തതികള്‍ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം മമ്മൂട്ടിയും ഹനീഫ് അദേനിയും വീണ്ടും ഒന്നിക്കുന്നു. ബിഗ്ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രത്തിന് അമീര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. 25 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്.
വിനോദ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രം ദുബായിലാകും പൂര്‍ണമായും ചിത്രീകരിക്കുക. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിട്ടുണ്ട്. കണ്‍ഫഷന്‍സ് ഓഫ് എ ഡോണ്‍ എന്ന ടാഗ്‌ലൈനിലാണ് ചിത്രം പുറത്തിറങ്ങുക. കോളിന്‍സ് ലിയോഫിലാണ് ടൈറ്റില്‍ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
അധോലോക നായകനായാകും ചിത്രത്തില്‍ മമ്മൂട്ടി എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാള താരങ്ങള്‍ക്ക് പുറമെ അന്യഭാഷയില്‍ നിന്നും പ്രമുഖതാരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കും. മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് ആക്ഷന്‍ എന്റര്‍ടെയ്‌നറാകും ചിത്രമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
മമ്മൂട്ടിയും ഹനീഫ് അദേനിയും ഇത് മൂന്നാം തവണയാണ് ഒന്നിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഹനീഫ് അദേനിയാണ്. ഗ്രേറ്റ്ഫാദറിലൂടെ സംവിധാന രംഗത്തെത്തിയ ഹനീഫ് അദേനിയുടെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നതെന്നതും ശ്രദ്ധേയമാണ്. നിലവില്‍ നിവിന്‍ പോളിയെ നായകനാക്കി മിഖായേല്‍ എന്ന ചിത്രം സംവിധാനം ചെയ്യുകയാണ് ഹനീഫ് അദേനി.
ബിഗ് ബി, അബ്രഹാമിന്റെ സന്തതികള്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഗോപീസുന്ദര്‍ ഒരുക്കുന്ന തകര്‍പ്പന്‍ പശ്ചാത്തല സംഗീതമാകും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. മാസ് എന്റര്‍ടെയ്‌നര്‍ ചിത്രത്തിനൊപ്പം നില്‍ക്കുന്നതാകും സംഗീതവും എന്നാണ് സൂചന. അതേസമയം ചിത്രത്തിന്റെ മറ്റുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇച്ചായീസ് പ്രൊഡക്ഷന്‍സും ആന്റോ ജോസഫും ചേര്‍ന്നാണ് നിര്‍മ്മാണം.
Once again Mammootty Haneef Adeni teamup
