serial news
ഇതൊക്കെ കേട്ടിട്ട് ഞാന്‍ പോയി കല്യാണം കഴിച്ചാല്‍ എന്നെ പോലെ വേറൊരു മണ്ടത്തി ഇല്ലന്ന് പറയാം; വിവാഹ ജീവിതം വേണ്ടന്ന് വച്ചതിന് കാരണം പറഞ്ഞ് ടിആര്‍ ഓമന!
ഇതൊക്കെ കേട്ടിട്ട് ഞാന്‍ പോയി കല്യാണം കഴിച്ചാല്‍ എന്നെ പോലെ വേറൊരു മണ്ടത്തി ഇല്ലന്ന് പറയാം; വിവാഹ ജീവിതം വേണ്ടന്ന് വച്ചതിന് കാരണം പറഞ്ഞ് ടിആര്‍ ഓമന!
മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അമ്മയാണ് ടിആര്‍ ഓമന. അഭിനയത്തിന് പുറമേ ഡബ്ബിങ്ങ് അടക്കം പല മേഖലകളിലും കഴിവുതെളിയിച്ചിട്ടുള്ള താരമാണ് ഓമന. കലാപരമായി തിളങ്ങിയെങ്കിലും വിവാഹം കഴിക്കുകയോ കുടുംബജീവിതം നേടിയെടുക്കുകയോ താരം ചെയ്തിട്ടില്ല.
അതിന് കാരണം വീട്ടില്‍ നാല് സഹോദരിമാര്‍ ഉണ്ടായിരുന്നതടക്കം ബാധ്യതകളാണെന്നാണ് നടി പറയുന്നത്. എല്ലാ ബാധ്യതകളും കഴിഞ്ഞപ്പോള്‍ നാല്‍പ്പത്തിരണ്ട് വയസായി. ആ സമയത്ത് വിവാഹം കഴിക്കാതിരിക്കാന്‍ ഒരു കാരണം കൂടിയുണ്ടെന്നും ആനീസ് കിച്ചൺ പരുപാടിയിൽ പങ്കെടുക്കവേ മുന്‍പൊരിക്കല്‍ ഓമന പറഞ്ഞു.
എന്റെ ചരിത്രമെടുക്കുകയാണെങ്കില്‍ ഒരു സിനിമ എടുക്കാവുന്നതാണ്. പക്ഷേ ആരും എടുക്കുന്നില്ല. എന്റെ നേരെ താഴെയുള്ള അനിയത്തിമാരെയെല്ലാം വിവാഹം കഴിപ്പിച്ചു. രണ്ടര വയസുള്ള അനിയത്തിയടക്കം സഹോദരങ്ങളെയും കൊണ്ടാണ് ഞാന്‍ ചെന്നൈയിലേക്ക് വരുന്നത്. അതിന് മുകളില്‍ അഞ്ച്, ഒന്‍പത്, പതിനാല് വയസ് എന്നിങ്ങനെ പല പ്രായത്തിലുള്ള അനിയത്തിമാര് എനിക്കുണ്ടായിരുന്നു’, .
അന്ന് എനിക്ക് മാത്രമേ പ്രായമായിട്ടുള്ളു. അവര്‍ നാല് പേരെയും ഞാന്‍ പഠിപ്പിച്ചു. ഒരാള്‍ എംഎ ബിഎഡ് എടുത്ത് ടീച്ചറായി, ഒരാള്‍ ബിഎ എടുത്തു, ഒരാള്‍ ടൈപ്പ് റൈറ്റിങ് പഠിച്ചു. അങ്ങനെ മൂന്ന് പേര്‍ക്കും ജോലി ലഭിച്ചിരുന്നു. ഒരാള്‍ മാത്രമേ ജോലിയ്ക്ക് പോവാതെ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. എന്റെ ഏറ്റവും ഇളയ അനിയത്തി 1982 ലാണ് വിവാഹം കഴിക്കുന്നത്. അന്നെനിക്ക് നാല്‍പ്പത്തിരണ്ട് വയസുണ്ടാവും.
ഞാന്‍ ബില്‍ഡിങ് വാങ്ങി അവിടെ താമസിക്കാന്‍ തുടങ്ങി. പിന്നെ ചില ബില്‍ഡിങ് ഉണ്ടാക്കി വാടകയ്ക്ക് കൊടുത്തു. അങ്ങനെ ഈ നാല്‍പ്പത്തിരണ്ട് വയസില്‍ എന്റെ എല്ലാ ഭാരങ്ങളും ഒഴിവാക്കി ഞാന്‍ സ്വസ്ഥമായി. ആ പ്രായത്തിലും വിവാഹം കഴിക്കാന്‍ ആളുകളൊക്കെ വരും. ഇല്ലെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ ആ കാലത്ത് വിവാഹം കഴിക്കുന്നതില്‍ ഒരു അര്‍ഥമില്ല. എന്റെ കൂടെ അഭിനയിക്കുന്ന പലരുടെയും ജീവിതം ഞാന്‍ കാണുന്നതാണ്.
അവരൊക്കെ വിവാഹം കഴിക്കുകയും എന്നിട്ട് വഴക്ക് കൂടി ഡിവോഴ്സ് ചെയ്യും. അവരില്‍ പലരും ഒരു അമ്മയോട് പറയുന്നത് പോലെ എന്നോട് വന്നിട്ട് ദാമ്പത്യ പ്രശ്നങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇതൊക്കെ കേട്ടിട്ട് ഞാന്‍ പോയി കല്യാണം കഴിച്ചാല്‍ എന്നെ പോലെ വേറൊരു മണ്ടത്തി ഇല്ലെന്ന് വേണം പറയാന്‍. തന്റെ അച്ഛന് മരിക്കുമ്പോള്‍ പറഞ്ഞ കാര്യം കൂടി നടി വെളിപ്പെടുത്തി.
‘നീ എനിക്ക് ജീവിതത്തില്‍ എല്ലാം നേടി തന്നു, പക്ഷേ എന്റെ ഒരാഗ്രഹം മാത്രം നീ നടത്തിയില്ലെന്ന്’, അതെന്താണെന്ന് ചോദിച്ചപ്പോള്‍ ഞാനൊരു വിവാഹം കഴിക്കാത്തതാണെന്നാണ് അച്ഛന് പറഞ്ഞത്. അങ്ങനൊരു ആഗ്രഹം എനിക്കുണ്ടായിരുന്നുവെന്ന് അച്ഛന് പറഞ്ഞപ്പോള്‍ അതൊഴികെ ബാക്കി എന്തും ചെയ്ത് തരാമെന്ന് ഞാന്‍ പറഞ്ഞു. കാരണം ഇനിയൊരു പ്രശ്നം വന്നാല്‍ താങ്ങാനുള്ള ശക്തിയെനിക്കില്ല. അതുകൊണ്ട് വിവാഹം വേണ്ടെന്ന് വെച്ചുവെന്ന് ടിആര്‍ ഓമന പറയുന്നു.
about actress
