Connect with us

ബിപിനും സ്വാസികയും ഒന്നിച്ചാൽ “സീതാരാമം” ; ആഘോഷമാക്കി ആരാധകർ!

serial news

ബിപിനും സ്വാസികയും ഒന്നിച്ചാൽ “സീതാരാമം” ; ആഘോഷമാക്കി ആരാധകർ!

ബിപിനും സ്വാസികയും ഒന്നിച്ചാൽ “സീതാരാമം” ; ആഘോഷമാക്കി ആരാധകർ!

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇടയിൽ താരങ്ങളാണ് ബിപിൻ ജോസും സ്വാസികയും. മിനിസ്ക്രീൻ ലാലേട്ടൻ എന്ന് ബിപിനെ വിശേഷിപ്പിക്കുമ്പോൾ മിനിസ്ക്രീൻ സൂപർ സ്റ്റാർ ആണ് സ്വാസിക. രണ്ടാളും ഒന്നിച്ചു ജോഡികളായിട്ടുള്ള സീത സീരിയലിനും ഇന്നും ആരാധകർ ഏറെയാണ്.

എന്നാൽ ഇപ്പോൾ സീരിയലിൽ നിന്നും സിനിമയിലേക്കും ചുവടുവച്ചിരിക്കുകയാണ് സ്വാസികയും ബിപിനും. സ്വാസിക ഇന്ന് സിനിമയിൽ മികച്ച കഥാപാത്രങ്ങളിലൂടെയാണ് കൂടുതലും ശ്രദ്ധിക്കപ്പെടുന്നത്. ബിപിൻ ജോസ് ആദ്യമായിട്ടാണ് സിനിമയിൽ പ്രധാന വേഷം ചെയ്ത് എത്തുന്നത്.

ഇപ്പോഴിതാ രണ്ടാളും ഒന്നിച്ചുള്ള അതിസുന്ദരമായ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ബിപിൻ ജോസ്. വളരെ സന്തോഷത്തോടെയുള്ള ഫോട്ടോയ്ക്ക് ബിപിൻ ജോസ് നൽകിയിരിക്കുന്ന ക്യാപ്‌ഷൻ ആണ് ആരാധകരെ കൂടുതൽ ആകര്ഷിച്ചിരിക്കുന്നത്‌.

സീതാ രാമം എന്ന ഹാഷ്ടാഗും അതോടൊപ്പം, കട്ടപ്പനയിലെ ഋതിക് റോഷൻ സിനിമയ്ക്ക് ശേഷം രണ്ടാളുടെയും സിനിമ ഇന്നലെ റിലീസ് ആയി. സ്വാസികയും പുതിയ സിനിമയ്ക്ക് ആശംസകൾ പറയുന്നതിനൊപ്പം സ്വാസികക്ക് പിറന്നാൾ ആശംസകളും പങ്കുവെക്കുന്നുണ്ട്.

സ്വാസികയ്ക്ക് ജന്മദിനാശംസകൾ നേർന്നും ഇതോടെ ആരാധകർ എത്തി. ഞങ്ങളുടെ സീതയും രാമനും എന്നുള്ള കമെന്റുകളും കാണാം. ബിപിൻ ജോസും സ്വാസികയും ഒന്നിച്ചഭിനയിച്ച സിനിമയായിരുന്നു കട്ടപ്പനയിലെ ഋഷിക് റോഷൻ.

നിലവിൽ സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരമാണ് സ്വാസികയുടെ ഏറ്റവും പുതിയ സിനിമ. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. ചതുരം വിശേഷങ്ങള്‍ പങ്കിട്ടുള്ള സ്വാസികയുടെ അഭിമുഖങ്ങളെല്ലാം വൈറലായിരുന്നു.

ഇറോട്ടിക് സിനിമ ഴോണറിൽ ആണ് ചതുരം സിനിമ ഒരുക്കിയിരിക്കുന്നത്. സിനിമയെ ചുറ്റിപ്പറ്റിയുള്ള നിരവധി വാർത്തകളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. അതേസമയം, വളരെ പോസിറ്റിവ് ആയിട്ടാണ് എല്ലാ പ്രതികരണങ്ങളെയും സ്വാസിക നേരിട്ടത്,

സിനിമയിലെ രംഗങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ കണ്ടപ്പോഴൊന്നും പേടിയില്ലായിരുന്നു. ഇതിങ്ങനെ തന്നെയേ വരുള്ളൂവെന്ന് ആദ്യം തന്നെ മനസിലാക്കിയിരുന്നു. നെഗറ്റീവ് കാര്യങ്ങളാണ് കൂടുതല്‍ പേരിലേക്കെത്തുക. അത് വരട്ടയെന്നാണ് ഞാന്‍ കരുതിയത്. സ്വാസിക ഹോട്ട് എന്നടിക്കുമ്പോള്‍ നേരത്തെ സാരി മാറിയതൊക്കെയാണ് വന്നിരുന്നത്. ഇപ്പോള്‍ അങ്ങനെയല്ല. ഇത്രേം നാളും പറ്റിച്ചത് പോലെയല്ല ഇതില്‍ ഞാന്‍ പറ്റിക്കില്ലെന്നായിരുന്നു സ്വാസിക പറഞ്ഞത്.

ഈ രംഗങ്ങളൊക്കെ എങ്ങനെ ചെയ്യുമെന്ന പേടിയൊക്കെയുണ്ടായിരുന്നു. കഥ കേള്‍ക്കുമ്പോള്‍ പല കാര്യങ്ങളും മനസിലൂടെ പോയിരുന്നു. 13 വര്‍ഷത്തിന് ശേഷം ശക്തമായൊരു ക്യാരക്ടര്‍ എന്നുള്ളതും മനസിലേക്ക് വന്നിരുന്നു. നൂറ് സീനുള്ള സിനിമയില്‍ 99 ശതമാനം സീനിലും ഞാനുണ്ട്. പോസ്റ്ററുകളിലും എന്റെ ഫോട്ടോയുണ്ട്. ഇനിയെന്തിനാണ് മറ്റ് കാര്യങ്ങളൊക്കെ ആലോചിക്കുന്നതെന്നായിരുന്നു എന്റെ ചിന്ത.

മറ്റേതൊരു സീന്‍ കോറിയോഗ്രാഫി ചെയ്യുന്നത് പോലെയാണ് ഈ സീനും സംവിധായകന്‍ പ്ലാന്‍ ചെയ്തത്. ആളുകള്‍ വിചാരിക്കുന്ന പോലത്തെ മൈന്‍ഡ് സെറ്റിലല്ല അങ്ങനെയുള്ള രംഗം ചെയ്യുന്നത്. എല്ലാവരും അവരവരുടെ ജോലിയിലാണ്. ഇന്റിമേറ്റ് സീനാണെന്ന് പറഞ്ഞ് ചുമ്മാ നോക്കിയിരിക്കില്ല ആരും. ഇന്റിമേറ്റ് സീനുകളും ഷോര്‍ട്ട് ഡ്രസുമൊക്കെ എനിക്ക് അണ്‍കംഫര്‍ട്ടാണ്. അതൊക്കെ ബ്രേക്ക് ചെയ്താണ് ഈ ചിത്രത്തില്‍ അഭിനയിച്ചത്. അത് ആ ക്യാരക്ടര്‍ അങ്ങനെയായത് കൊണ്ടാണെന്നുമായിരുന്നു സ്വാസിക പറഞ്ഞത്.

അതേസമയം ബിപിൻ ജോസ് നായകനാകുന്ന എല്ലാം സെറ്റാണ് സിനിമയും മികച്ച പ്രതികാരങ്ങൾ നേടി മുന്നേറുകയാണ്. ആംസ്റ്റർഡാം മൂവി ഇന്റർനാഷണലിന്റെ ബാനറിൽ രേഷ്മ സി.എച്ച്. നിർമ്മിച്ച് വിനു ശ്രീധർ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘എല്ലാം സെറ്റാണ്’.

ആദ്യമായി ഒരു വീട്ടുകാർ അവരുടെ വീട് ഷൂട്ടിംഗിന് കൊടുക്കുന്നതും, തുടർന്ന് അവിടെ ഷൂട്ടിംഗിനെത്തുന്ന സിനിമാക്കാരും വീട്ടുകാരും ചേർന്നുള്ള ഒരു ദിവസത്തെ സംഭവബഹുലവും രസകരവുമായ മുഹൂർത്തങ്ങൾ ദൃശ്യവൽക്കരിക്കുന്ന ഒരു ഫുൾ കോമഡി എന്റർടെയ്നർ ചിത്രമാണ് ‘എല്ലാം സെറ്റാണ്’.

about bipin jose and swasika

More in serial news

Trending

Recent

To Top