Connect with us

ഡിപ്രെഷനിലാണ് ഇപ്പോൾ; വൈകാതെ ആത്മഹത്യ ? ചങ്കുപൊട്ടി എലിസബത്ത്!!!

Malayalam

ഡിപ്രെഷനിലാണ് ഇപ്പോൾ; വൈകാതെ ആത്മഹത്യ ? ചങ്കുപൊട്ടി എലിസബത്ത്!!!

ഡിപ്രെഷനിലാണ് ഇപ്പോൾ; വൈകാതെ ആത്മഹത്യ ? ചങ്കുപൊട്ടി എലിസബത്ത്!!!

നടൻ ബാലയും ഗായിക അമൃത സുരേഷും വേർപിരിഞ്ഞുവെന്ന വാർത്ത സോഷ്യൽ മീഡിയയിൽ ഏറെ വിവാദങ്ങളാണ് സൃഷ്ടിച്ചത്. ഏറെ വിവാദങ്ങൾ നിറഞ്ഞ വിവാഹമോചന ശേഷം ബാല എലിസബത്ത് ഉദയൻ എന്ന ഡോക്‌ടറെ വിവാഹം ചെയ്തു. ബാലയും എലിസബത്തും സോഷ്യൽ‌ മീഡിയയിൽ സജീവമായിരുന്നതിനാൽ ഇരുവരുടെയും ജീവിതത്തിലെ വിശേഷങ്ങളും ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു.

രണ്ടാം വിവാഹത്തിന് ശേഷം ഏതാനും വർഷങ്ങൾക്കിപ്പുറം ബാലയ്‌ക്കും എലിസബത്തിനുമിടയിൽ‌ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. ഇക്കാര്യം വെളിപ്പെടുത്തി ബാല തന്നെയാണ് രംഗത്തെത്തിയത്. ഗുരുതരമായ കരൾ രോഗം പിടിപെട്ട ബാല, രോഗമുക്തനായി തിരിച്ചുവന്ന് ഏതാനും നാളുകൾ പിന്നിട്ടതിന് ശേഷമായിരുന്നു എലിസബത്തുമായുള്ള ബന്ധത്തിലും വിള്ളലുകൾ രൂപപ്പെട്ടത്.

അതേ കുറിച്ച് ചോദിച്ചപ്പോൾ ഒന്നും വിട്ട് പറയാൻ ബാലയും തയ്യാറായിരുന്നില്ല. എലിസബത്ത് ഇപ്പോൾ കേരളത്തിന് പുറത്ത് ഏതോ ഒരു സംസ്ഥാനത്താണ് ഡോക്ടറായി ജോലി ചെയ്യുന്നത്. അടുത്തിടെ അവധിക്കായി നാട്ടിലെത്തിയിരുന്നു എലിസബത്ത്. പക്ഷെ ബാലയെ കാണാൻ എലിസബത്ത് പോയിരുന്നില്ല. താരപത്നിയുടെ അവധി ആഘോഷം മുഴുവൻ മാതാപിതാക്കൾക്കൊപ്പമായിരുന്നു. ബാലയെ കാണാൻ പോകുന്നില്ലേയെന്ന ചോദ്യവുമായി നിരവധിപേർ കമന്റിൽ എത്തിയെങ്കിലും എലിസബത്ത് ഒന്നിനോടും പ്രതികരിച്ചില്ല.

ഇപ്പോഴിതാ എലിസബത്ത് പങ്കുവെച്ചോരു പോസ്റ്റാണ്  സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തന്നെ കുറിച്ച് മുൻവിധികളോടെ ചിലർ എഴുതിയ കമന്റുകളോടാണ് പുതിയ വീഡിയോ വഴി എലിസബത്ത് പ്രതികരിച്ചത്. ‘അത്ര സന്തോഷത്തിൽ ആയിരുന്നില്ല അതുകൊണ്ടാണ് വീഡിയോ ചെയ്യാതെ ഇരുന്നത്. നമ്മൾ ഒരു കാര്യം ചെയ്യുമ്പോൾ ആത്മാർഥമായി ചെയ്യണമല്ലോ അതുകൊണ്ടാണ് ഒന്നും പോസ്റ്റ് ചെയ്യാഞ്ഞത്.

ഒരു മെന്റൽ ഹെൽത്തിന്റെ വീഡിയോയാണ് ഞാൻ ഏറ്റവും ഒടുവിൽ ഇട്ടത്. ‘ആൾക്കാർ അറ്റൻഷൻ കിട്ടാൻ വേണ്ടി എടുത്തിടുന്ന ഒരു സംഭവമാണിത്. ഒപ്പമുള്ള ആളുകൾക്ക് അങ്ങനെ ഒരു അവസ്ഥ വന്നാൽ ഒരാളും സപ്പോർട്ട് ചെയ്യില്ല. ഒരാൾ ഇപ്പോൾ വളരെ ഡിപ്രഷനിലാണ്. നമ്മൾ അത് കാര്യമാക്കില്ല. നമുക്ക് ഇമ്പോർട്ടൻസി കൊടുക്കുന്നത് വളരെ കുറവായിരിക്കും അങ്ങനെ ഉള്ള ആളുകൾ ഇഷ്ടം പോലെയുണ്ട്. സൂയിസൈഡൽ റേറ്റും ഇപ്പോൾ കൂടി കൊണ്ടിരിക്കുകയാണ്.’

‘ഒരാളുടെ വിഷമത്തിൽ സന്തോഷിക്കുന്ന ഒരുപാട് ആളുകളുണ്ട്. നമ്മൾ വിഷമിക്കുമ്പോൾ മറ്റൊരാളുടെ സപ്പോർട്ട് കിട്ടുമെന്ന് ചിന്തിക്കുന്നത് വളരെ തെറ്റായ കാര്യമാണ്. അത് നടക്കാത്ത കാര്യമാണ്. ഞാൻ ഇങ്ങനെ വീഡിയോയിട്ട സമയത്ത് കമന്റുകൾ നോക്കിയപ്പോൾ വളരെ മോശമായ രീതിയിൽ കമന്റിട്ടിരിക്കുന്നത് ഞാൻ കണ്ടിരുന്നു. ആ ഇവൾ ഡിപ്രെഷനിലാണ്.’ ‘അധികം വൈകാതെ ഇവൾ ആത്മഹത്യ ചെയ്യുമെന്നും കമന്റുകൾ കണ്ടിരുന്നു. ഇതേപോലെ സിമിലറായ ഒരുപാട് കമന്റുകൾ ഞാൻ കണ്ടിരുന്നു.

അതായത് ഒരാളുടെ വിഷമത്തിൽ സന്തോഷിക്കുന്ന പോലെ ഒരാൾ മരിക്കുന്നത് സന്തോഷിക്കുന്നപോലെ തോന്നി. ഞാൻ ഇപ്പോൾ ഡിപ്രെഷനിലാണോ വിഷമത്തിലാണോ എന്നുളളതൊക്കെ വേറെ കാര്യം.’ ‘ഞാൻ ഡിപ്രെഷനിലാണെന്ന് തോന്നുന്നുവെങ്കിൽ എന്തിനാണ് ഇങ്ങനെയുള്ള കാര്യങ്ങൾ പറയുന്നത്. ആ കമന്റിട്ട ആളെ എനിക്ക് അറിയില്ല. പക്ഷെ എന്നിട്ടും അയാൾ എന്തിനാണ് എനിക്ക് എതിരെ ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ല. കാരണം ഞാൻ ഒരാൾക്കും ഒരു ശല്യവും ചെയ്തിട്ടില്ല എന്നാണ് എന്റെ വിശ്വാസം. ഞാൻ ഡിപ്രഷനിലാണെന്ന് തോന്നിയിട്ടുണ്ടെങ്കിൽ അയാൾക്ക് മിണ്ടാതെ ഇരിക്കാം.’

‘അല്ലെങ്കിൽ ഒരു നല്ല വാക്ക് അയാൾക്ക് പറയാം. പക്ഷെ ഉപദ്രവിക്കാനുള്ള കമന്റുകൾ ഇടണോ..? ഇന്നത്തെ കാലത്ത് ഉപദ്രവം ചെയ്യുന്ന ആളുകളാണ് കൂടുതൽ. മനുഷ്യർക്ക് മനുഷ്യരോടുള്ള സ്നേഹം കുറവാണ്. എല്ലാവർക്കും സ്വന്തം കാര്യം മാത്രമാണ് വലുത്. ഡിപ്രഷനിലേക്ക് പോകുന്ന ആളുകൾ പ്രധാനമായും ചെയ്യുന്നത് സ്വന്തം കാര്യം നോക്കാതെ നടക്കുന്നവരാണ്. അവർ കൂടുതൽ പ്രിയപ്പെട്ടവർക്ക് വേണ്ടിയാണ് ജീവിക്കുന്നത്.’ ‘കുറച്ച് കഴിഞ്ഞിട്ട് ഇവരൊന്നും കൂടെ ഇല്ലെന്ന് മനസിലാകുമ്പോളാണ് ഒരു വൃത്തികെട്ട അവസ്ഥയിലേക്ക് എത്തുന്നത്.

ആരും കൂടെ ഇല്ലെന്ന് അറിയുമ്പോഴാണ് നമ്മൾ പലതും ചിന്തിക്കുന്നത്. നമ്മൾ ജോലി ചെയ്യാൻ പോലും മറന്നുപോയിട്ടാകും ഇവരുടെ ഒപ്പം നിൽക്കുക. ജോലി ചെയ്യാതെ വന്നാൽ നമുക്ക് ബേസിക് നീഡ്‌സ് പോലും കിട്ടാതെ വരും. ഡിപ്രെഷനൊക്കെ അനുഭവിക്കുന്നുണ്ടെങ്കിൽ കൂടെ ആരും ഇല്ലെങ്കിൽ നമ്മൾ നമ്മളെ തന്നെ അതിൽ നിന്നും പുറത്തേക്ക് കൊണ്ടുവരണം.’ ‘ഒരു സൈക്യാട്രിസ്റ്റിനെ കാണാൻ ശ്രമിക്കുകയും ഒരു ഡെയിലി റുട്ടീൻ ശീലമാക്കുകയും വേണം. ഭക്ഷണമൊക്കെ റെഗുലറാക്കാൻ നോക്കണം.

എല്ലാ കാര്യങ്ങൾക്കും ഉപരി ഒരു ജോലി നേടണം. ചെറിയ പൈസയാണെങ്കിലും ഉറപ്പായും ജോലിക്ക് പോകാൻ ശ്രമിക്കണം. സ്വന്തമായി കിട്ടുന്ന പത്തുരൂപയാണ് എങ്കിലും അത് വളരെ വലുതാണ്.’ ‘വേറെ ആരുടയും ആവശ്യം നമുക്ക് അപ്പോൾ ഉണ്ടാകില്ല. മെന്റൽ ഹെൽത്തിനെക്കുറിച്ച് ഞാൻ ഒരുപാട് വീഡിയോസ് ചെയ്തിട്ടുണ്ട്. നമ്മുടെ ലൈഫ് സ്റ്റൈലിൽ കുറെ മാറ്റങ്ങൾ കൊണ്ടുവരിക, യാത്രകൾ ചെയ്യുക, നമ്മുടെ ഇഷ്ടങ്ങൾ നടപ്പാക്കാൻ ശ്രമിക്കുക അങ്ങനെ പലതും നമുക്കായി ചെയ്യാം ഡിപ്രെഷനിൽ നിന്നും മോചിതരാകാം’, എന്നാണ് എലിസബത്ത് പുതിയ വീഡിയോയിൽ പറഞ്ഞത്.

അതേസമയം ’അനുയോജ്യനല്ലാത്ത ഒരാളെ ഹൃദയം തുറന്ന് സ്നേഹിക്കാൻ മാത്രം വിഡ്ഢിയല്ല നിങ്ങൾ’ എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു കുറിപ്പ് എലിസബത്ത് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. സ്നേഹിക്കുന്നവരിൽ നിന്നും നേരിടുന്ന തിരിച്ചടികളെക്കുറിച്ചും പോസ്റ്റിൽ പറയുന്നുണ്ട്. ഒരാളെക്കൊണ്ട് സ്നേഹിപ്പിക്കാൻ ആർക്കും സാധിക്കില്ലെന്നും എലിസബത്ത് പങ്കുവെച്ച കുറിപ്പിലുണ്ട്. നിരവധിപ്പേരാണ് എലിസബത്തിന്റെ കുറിപ്പിന് കമന്റുമായി എത്തുന്നത്. ഭൂരിഭാഗം പേരും എലിബത്തിന് ആശംസകൾ നൽകി. പിന്തുണ അറിയിച്ചവരും ഏറെയാണ്.

കുടുംബജീവിതം രണ്ടാമതും തകര്‍ന്നുവെന്നും അതിന് കാരണം മാധ്യമങ്ങളാണെന്നും ബാല നേരത്തെ ഫെയ്സ്ബുക്ക് ലൈവില്‍ പറഞ്ഞിരുന്നു. പിന്നീട് ആ ലൈവ് നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ ഉദരസംബന്ധമായ അസുഖങ്ങളേ തുടര്‍ന്ന് ബാല ആശുപത്രിയിലാവുകയും ശസ്ത്രക്രിയക്ക് വിധേയനാവുകയും ചെയ്തപ്പോള്‍ എലിസബത്ത് എല്ലാ പിന്തുണയുമായി കൂടെയുണ്ടായിരുന്നു.

എലിസബത്ത് കൂടെയില്ലെന്ന് ഈയിടെയാണ് ബാല വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ തനിക്ക് തെറ്റുപറ്റിയെന്ന് തോന്നിക്കുന്ന കുറിപ്പുമായി എലിസബത്ത് രംഗത്ത് വന്നു. എല്ലാം ചെയ്തു കൊടുത്ത് കൂടെ നിന്നിട്ടും നമ്മളെ വട്ടപൂജ്യമാക്കി തോന്നിപ്പിക്കുന്ന ഒരാള്‍ എല്ലാവരുടെയും ജീവിതത്തിലുണ്ടാകും എന്നാണ് എലിസബത്ത് കുറിച്ചത്.  എലിസബത്തിന്റെ കുറിപ്പിന് താഴെ നിരവധി പേരാണ് കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്. എന്താണ് പ്രശ്‌നം എന്നും പിരിയാന്‍ കാരണം എന്താണ് എന്നുമാണ് പലരും കമന്റായി ചോദിക്കുന്നത്.   

More in Malayalam

Trending

Recent

To Top