Social Media
‘നൂറിന് ഷെരീഫ് പ്രണയത്തിലോ’; സത്യാവസ്ഥ തുറന്ന് പറഞ്ഞ് താരം!
‘നൂറിന് ഷെരീഫ് പ്രണയത്തിലോ’; സത്യാവസ്ഥ തുറന്ന് പറഞ്ഞ് താരം!
ചുരുങ്ങിയ സിനിമയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് നൂറിന് ഷെരീഫ്. ഒമര്‍ ലുലു ചിത്രമായ ചങ്ക്സിലൂടെയായിരുന്നു നൂറിന് തുടക്കം കുറിച്ചത്. എന്നാൽ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടി . സോഷ്യല്‍ മീഡിയയില്‍ സജീവമായ നൂറിന്റെ പോസ്റ്റുകളും വിശേഷങ്ങളുമെല്ലാം നിമിഷനേരം കൊണ്ടാണ് ശ്രദ്ധ നേടുന്നത്.
എന്നാൽ കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്ത ചിത്രവും കുറിപ്പും ഏറെ ചർച്ചയായിരുന്നുഒരു പുരുഷന്റെ കൈയോടു തന്റെ കൈ ചേര്‍ത്തു വച്ചിരിക്കുന്ന ചിത്രമായിരുന്നു നൂറിൻ പങ്കുവെച്ചത്
നീയുള്ള ജിവിതം സന്തോഷകരമായിരിക്കും. അവനെക്കുറിച്ച് പറയാനായി കാത്തിരിക്കുകയാണ് താന്‍. തങ്ങളെക്കുറിച്ച് അധികം വൈകാതെ പറയുമെന്നും ചിത്രത്തോടൊപ്പം കുറിച്ചിരുന്നു സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് ഈ പോസ്റ്റ് വൈറലായി മാറി. നിരവധി പേരാണ് ആശംസകളുമായി എത്തിയത്
എന്നാൽ ഇപ്പോൾ ഇതാ സത്യവസ്ഥയുമായി നൂറിൻ തന്നെ എത്തിയിരിക്കുകയാണ്
‘ഒരു പുരുഷന്റെ ഹാന്‍ഡ് മേക്കപ്പ് അനുകരിക്കാന്‍ ശ്രമിച്ചതായിരുന്നു ഞാന്‍. ആദ്യമായാണ് മേക്കപ്പിലുള്ള എന്റെ അഭിരുചി ഞാന്‍ പരീക്ഷിക്കുന്നത്. അത് വലിയ വിജയമാവുകയും ചെയ്തു. എന്നെ തെറ്റിദ്ധരിച്ചവരോട് ഒരു വാക്ക്. ഞാന്‍ എന്നെ നന്നായി സ്നേഹിക്കുന്നു. അത് ലോകത്തോട് തുറന്ന് പറയുന്നതില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്’- നൂറിന് കുറിച്ചു. വാച്ചണിഞ്ഞ പുരുഷന്റെ കൈയ്യും ബ്രേസ് ലെറ്റണിഞ്ഞ സ്ത്രീയുടെ കൈയ്യുമാണ് നൂറിന് പോസ്റ്റ് ചെയ്തത്.
ഒരു അഡാര്‍ ലവായിരുന്നു നൂറിന്റേതായി പുറത്തിറങ്ങിയ അടുത്ത സിനിമ. തുടക്കം മുതല്‍ത്തന്നെ വിവാദങ്ങളായിരുന്നു ചിത്രത്തെ നയിച്ചത്. പ്രിയ പ്രകാശ് വാര്യരെയായിരുന്നു ലോകം ശ്രദ്ധിച്ചത്. ഗാഥ എന്ന കഥാപാത്രമായെത്തിയ നൂറിന് വേണ്ടത്ര ശ്രദ്ധ ലഭിച്ചിരുന്നില്ല. വെള്ളേപ്പമാണ് നൂറിന്റെ പുതിയ ചിത്രം.
noorin shereef
