Connect with us

നിന്റെ സ്വപ്‌നം നീ യാഥാര്‍ത്ഥ്യമാക്കി, ഭാര്യയ്ക്ക് ആശംസയുമായി നോബി

Actor

നിന്റെ സ്വപ്‌നം നീ യാഥാര്‍ത്ഥ്യമാക്കി, ഭാര്യയ്ക്ക് ആശംസയുമായി നോബി

നിന്റെ സ്വപ്‌നം നീ യാഥാര്‍ത്ഥ്യമാക്കി, ഭാര്യയ്ക്ക് ആശംസയുമായി നോബി

പ്രേക്ഷകര്‍ക്കു ഏറെ പ്രിയപ്പെട്ട ഹാസ്യ താരമാണ് നോബി മാര്‍ക്കോസ്. ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെയാണ് നോബി സുപരിചിതനാകുന്നത്. പിന്നീട് സിനിമ മേഖലയിലെത്തിയ നോബി ബിഗ് ബോസ് ഷോയില്‍ മത്സരാര്‍ത്ഥിയായും എത്തിയിരുന്നു. സഹതാരങ്ങളെല്ലാമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്നയാളാണ് അദ്ദേഹം.

പ്രണയ വിവാഹത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമെല്ലാമുള്ള നോബിയുടെ തുറന്ന് പറച്ചിലുകള്‍ വൈറലായിരുന്നു. ഇപ്പോഴിതാ ആര്യ അഭിഭാഷകയായി എന്‍ റോള്‍ ചെയ്തതിനെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം. നിന്റെ സ്വപ്‌നം നീ യാഥാര്‍ത്ഥ്യമാക്കി, അഭിനന്ദനങ്ങള്‍ അഡ്വക്കറ്റ് ആര്യ നോബി എന്നായിരുന്നു നോബിയുടെ പോസ്റ്റ്. നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി അഭിനന്ദനം അറിയിച്ചിട്ടുള്ളത്.

കോമഡി സ്റ്റാര്‍സ് ചെയ്യുന്ന സമയത്തായിരുന്നു ആര്യയും നോബിയും പ്രണയത്തിലായത്.ആര്യ പഠിച്ചിരുന്ന കോളേജില്‍ പരിപാടി അവതരിപ്പിക്കാനായി പോയിരുന്നു. അന്ന് സംസാരിച്ചിരുന്നു. നമ്പറൊക്കെ കൈമാറി വിളിക്കാറുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് പ്രണയത്തിലായത്. ഇതേക്കുറിച്ച് അറിഞ്ഞപ്പോള്‍ വീട്ടുകാര്‍ക്ക് താല്‍പര്യമില്ലായിരുന്നു. ഇന്റര്‍കാസ്റ്റ് മാര്യേജായിരുന്നു ഇവരുടേത്.

ഇതിഹാസയുടെ ഷൂട്ടിംഗ് സെറ്റില്‍ നിന്നും പോയാണ് നോബി ആര്യയെ വിവാഹം ചെയ്തത്. തലേദിവസവും ഷൂട്ടിംഗില്‍ പങ്കെടുത്ത് പിറ്റേ ദിവസം കല്യാണത്തിന് തയ്യാറാവുകയായിരുന്നുയ കല്യാണം കഴിഞ്ഞ സമയത്ത് ഇത് കല്യാണ ചെക്കനല്ലേ എന്നായിരുന്നു ആളുകളുടെ ചോദ്യം. സീരിയല്‍ ഷൂട്ടിംഗ് നടക്കുന്നതിനാല്‍ സീരിയലിന് വേണ്ടിയുള്ള വിവാഹമെന്നായിരുന്നു ചിലര്‍ കരുതിയത്. കല്യാണം കഴിഞ്ഞ അതേ ദിവസം തന്നെ പ്രോഗ്രാമിന് പോയിരുന്നു. തുടക്കത്തില്‍ പ്രശ്‌നങ്ങളായിരുന്നെങ്കിലും പിന്നീട് ഇരുവീട്ടുകാരും ഇവരെ കൈനീട്ടി സ്വീകരിച്ചിരുന്നു.

കല്യാണം കഴിഞ്ഞ സമയത്ത് ആര്യ പഠിപ്പ് നിര്‍ത്തിയിരുന്നു. ഒളിച്ചോടി വിവാഹം ചെയ്തതിന്റെ നാണക്കേടിലായിരുന്നു അവള്‍. ഇടയ്ക്ക് വീണ്ടും പഠിക്കുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നു. അതുകഴിഞ്ഞാണ് നിര്‍ത്തിയ പഠനം വീണ്ടും തുടങ്ങിയത്. മകനായ ധ്യാനിന്റെ വിശേഷങ്ങളും നോബി പങ്കിടാറുണ്ട്. ബിഗ് ബോസിലായിരുന്നപ്പോള്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്തത് ആര്യയേയും മകനെയുമായിരുന്നുവെന്നും നോബി വ്യക്തമാക്കിയിരുന്നു

More in Actor

Trending