Connect with us

‘ഇതാരാ ? അയ്യപ്പൻ’; നിഷ്കളങ്കമായി പുഞ്ചിരിച്ച് കൊണ്ട് കുഞ്ഞാവ; വീഡിയോ വൈറൽ

Social Media

‘ഇതാരാ ? അയ്യപ്പൻ’; നിഷ്കളങ്കമായി പുഞ്ചിരിച്ച് കൊണ്ട് കുഞ്ഞാവ; വീഡിയോ വൈറൽ

‘ഇതാരാ ? അയ്യപ്പൻ’; നിഷ്കളങ്കമായി പുഞ്ചിരിച്ച് കൊണ്ട് കുഞ്ഞാവ; വീഡിയോ വൈറൽ

ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറം റിലീസ് ചെയ്തതിന് പിന്നാലെ നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തിയത്. സോഷ്യൽ മീഡിയ നിറയെ മാളികപ്പുറത്തെ പ്രശംസിച്ച് കൊണ്ടുള്ള വാർത്തകളാണ്. ഈ അവസരത്തിൽ ഉണ്ണി മുകുന്ദൻ പങ്കുവച്ചൊരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

കുഞ്ഞ് കുട്ടിയുടെ ഒരു വീഡിയോയാണ് ഉണ്ണി മുകുന്ദൻ പങ്കുവച്ചിരിക്കുന്നത്. കയ്യിലെ ഫോണിൽ ഉണ്ണി മുകുന്ദന്റെ ഫോട്ടോ നോക്കിയിരിക്കുന്ന കുഞ്ഞിനോട് ‘ഇതാരാ’ എന്ന് അമ്മ ചോദിക്കുന്നു. നിഷ്കളങ്കമായി പുഞ്ചിരിച്ച് കൊണ്ട് ‘അയ്യപ്പൻ’ എന്നായിരുന്നു ആ കുഞ്ഞ് മറുപടി പറഞ്ഞത്. എവിടെ എന്ന് ചോദിക്കുമ്പോൾ ഉണ്ണി മുകുന്റെ ഫോട്ടോ ചൂണ്ടികാണിക്കുന്നുമുണ്ട് കുഞ്ഞ്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്.

‘എന്റെ 6 വയസ്സുള്ള മോൾക്കും നിങ്ങളിപ്പോ അയ്യപ്പൻ ആണ്.. ഉണ്ണി മുകുന്ദൻ വൈകാതെ പാൻ ഇന്ത്യൻ റിലീസ് ഉണ്ടാകും എന്നു വിചാരിക്കുന്നു, ഒരു കലാകാരന്‍ എന്ന നിലയില്‍ ഇനി എന്താണ് വേണ്ടത്’, എന്നിങ്ങനെ പോകുന്നു പോസ്റ്റിന് താഴെ വരുന്ന കമന്‍റുകള്‍.

കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്‍റോ എന്നിവരാണ് മാളികപ്പുറത്തിന്‍റെ നിര്‍മ്മാണം. കഴിഞ്ഞ വർഷത്തെ മറ്റൊരു മികച്ച- വിജയ ചിത്രമാകും മാളികപ്പുറം എന്നാണ് വിലയിരുത്തലുകൾ. ഉണ്ണി മുകുന്ദന്റെ കരിയർ ബെസ്റ്റ് ചിത്രമാണെന്നാണ് വിലയിരുത്തലുകള്‍. ചിത്രത്തില്‍ ബാലതാരങ്ങളായി എത്തിയ കുട്ടികള്‍ക്കും നിറയെ പ്രശംസ പ്രവാഹമാണ്.

Continue Reading
You may also like...

More in Social Media

Trending

Recent

To Top