Connect with us

” എനിക്ക് യാതൊരു അതിശയവുമില്ല, മാളികപ്പുറം മികച്ച സിനിമ”. സ്വാസിക

swasika

Social Media

” എനിക്ക് യാതൊരു അതിശയവുമില്ല, മാളികപ്പുറം മികച്ച സിനിമ”. സ്വാസിക

” എനിക്ക് യാതൊരു അതിശയവുമില്ല, മാളികപ്പുറം മികച്ച സിനിമ”. സ്വാസിക

“എന്നാൽ എനിക്ക് യാതൊരു അതിശയവുമില്ല,മാളികപ്പുറം മികച്ച സിനിമ. സ്വാസിക”

മതത്തിന്റെ പേരിലോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലോ ഡീഗ്രേഡ് ചെയ്യാതെ ഇരുന്നാൽ,.. കിട്ടുന്ന പോസിറ്റീവ് റിവ്യൂസ് അനുസരിച്ചു മാളികപ്പുറം സിനിമ കണ്ടിരിക്കാവുന്ന, ആസ്വദിക്കാവുന്ന ഒന്നാണെന്ന് മനസിലാവും. നല്ല സിനിമ ആണെങ്കിൽ ഇനി എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും ചിത്രം വിജയിക്കുക തന്നെ ചെയ്യും. കാണണ്ട എന്നു ചിന്തിച്ചിരുന്ന പലരും സിനിമ കണ്ട് കഴിഞ്ഞപ്പോൾ വളരെ പോസിറ്റീവ് റിവ്യൂസ് ഇടുന്നു എന്ന് കാണാം. സിനിമ കണ്ടു കഴിഞ്ഞപ്പോൾ ഈ പറയുന്നത് ഒന്നുമല്ല സിനിമ എന്നാണ് മനസിലാവുന്നത്.

പുതുവർഷത്തിലെ ആദ്യ സൂപ്പര്‍ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ് മാളികപ്പുറം. തുടക്കം മുതലേ വാര്‍ത്തകളില്‍ നിറഞ്ഞ സിനിമ മികച്ച സ്വീകാര്യതയുമായി മുന്നേറുകയാണ്. നാലുതവണ മാളികപ്പുറമായ തന്നെ പഴയ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ട് പോയതിന് ഉണ്ണി മുകുന്ദനും സംവിധായകൻ വിഷ്ണുവിനും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയ്‌ക്കും നന്ദിയുണ്ടെന്ന് സ്വാസിക പറഞ്ഞു. ഇനി മലകയറാൻ 50 വയസ്സ് വരെ കൊതിയോടെ കാത്തു നിൽക്കാനുള്ള ഭക്തി തന്നതിന് അതിലേറെ നന്ദിയെന്നും നടി പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സ്വാസിക മനസുതുറന്നത്. സിനിമാലോകവും പ്രേക്ഷകരുമെല്ലാം ഉണ്ണി മുകുന്ദനേയും ടീമിനേയും അഭിനന്ദിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. സിനിമയെ ഹൃദയത്തിലേറ്റിയവരോടെല്ലാം ഉണ്ണിയും നന്ദി പറഞ്ഞിരുന്നു. ഉണ്ണിയെ മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത് വെക്കുമെന്ന് തനിക്ക് നേരത്തെ തന്നെ ഉറപ്പായിരുന്നുവെന്നും താരം പറയുന്നു.

സ്വാസികയുടെ പോസ്റ്റ്‌

പ്രിയപ്പെട്ട ഉണ്ണി, മാളികപ്പുറം കണ്ടു. ഇന്ന് തീയറ്ററുകളിൽ ഉണ്ണിക്ക് കിട്ടുന്ന ഈ പ്രേക്ഷക സ്വീകാര്യതയെ വളരെ അതിശയത്തോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്. എന്നാൽ എനിക്ക് യാതൊരു അതിശയവുമില്ല, എനിക്കെന്നല്ല ഉണ്ണിയെ വളരെ അടുത്ത് അറിയാവുന്ന ആർക്കും യാതൊരു അതിശയവും ഉണ്ടാവാൻ സാധ്യതയില്ല. അത്രയേറെ ഡെഡിക്കേഷനും പാഷനോടും കൂടി സിനിമയെ സമീപ്പിക്കുന്ന ആളാണ് ഉണ്ണി മുകുന്ദൻ.

ഉണ്ണിയെ ഒരിക്കൽ ഇതുപോലെ മലയാളി പ്രേക്ഷകർ നെഞ്ചോട് ചേർക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. നാലുവർഷം മാളികപ്പുറമായ എന്നെ ആ പഴയ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയതിന് ഉണ്ണിക്കും സംവിധായകൻ വിഷ്ണുവിനും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയ്ക്കും നന്ദി. ഇനി മലകയറാൻ 50 വയസ്സ് വരെ കൊതിയോടെ കാത്തു നിൽക്കാനുള്ള ഭക്തി തന്നതിന് അതിലേറെ നന്ദി എന്നുമായിരുന്നു സ്വാസികയുടെ കുറിപ്പ്. നിരവധി പേരായിരുന്നു പോസ്റ്റിന് താഴെ കമന്റുകളുമായെത്തിയത്.

സിനിമ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിലുള്ള അയ്യപ്പന്റെ രൂപം ഉണ്ണിയുടെ രൂപം ആയി മാറി. ഈ ചിത്രത്തിലെ പ്രകടനങ്ങൾക്ക് ഇതിലെ ബാലതാരങ്ങൾക്ക് സ്റ്റേറ്റ് അവർഡോ നാഷണൽ അവർഡോ തീർച്ചയായും ഉറപ്പാണ്. അതിനുള്ള എല്ലാ ഭാഗ്യവും അവർക്ക് ലഭിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. ഉണ്ണിയുടെ എല്ലാ സമയത്തും കൂടെ നിന്ന ആള് എന്ന നിലയിൽ ഉണ്ണിയുടെ ഈ വളർച്ച എനിക്കും ഒരുപാട് അഭിമാനം തരുന്നു. മനസ് നിറച്ച മാളികപ്പുറം എന്നായിരുന്നു സ്വാസിക കുറിച്ചത്.

സ്വാസികയ്ക്ക് നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദനെത്തിയിരുന്നു. പോസ്റ്റും അദ്ദേഹം ഷെയര്‍ ചെയ്തിരുന്നു. സ്വാസിക പറഞ്ഞത് പോലെ തന്നെയാണ് സിനിമ കണ്ടതിന് ശേഷം തോന്നിയത് എന്ന് ഒരുപാട് കമെന്റുകളിൽ നിന്ന് മനസിലാവും. മാളികപ്പുറത്തെക്കുറിച്ച് നിരവധി റിവ്യൂ കണ്ടെങ്കിലും മികച്ചതായി തോന്നിയത് ഇതുമാത്രമെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. മാളിപ്പുറം സിനിമയെയും ഉണ്ണിയെയും പ്രശംസിച്ചുകൊണ്ട് ഒരുപാട് പേർ സോഷ്യൽ മീഡിയകളിൽ പോസ്റ്റ്‌ ചെയ്യുന്നുണ്ട്. മാളികപ്പുറം സിനിമയെയും ഉണ്ണിയെയും പ്രസംസിച്ച കൊണ്ട് ഒരുപാട് പോസ്റ്റുകൾ വന്നു.ബട്ട്, ഇതിനെ വെല്ലുന്ന ക്യാപ്ഷൻ ഉള്ള പോസ്റ്റ്‌ ഇനി സ്വപ്നങ്ങളിൽ മാത്രം. സ്വാസികയോട് ആരാധനയേക്കാൾ ഒരുപാട് ബഹുമാനം തോന്നുന്നു. ഒരു ആരാധകന്റെ മറുപടി.

More in Social Media

Trending

Recent

To Top