Malayalam
‘അയല്‍ക്കാരിയുടെ വീട്ടില്‍ ഇടിച്ചുകയറി, അവരുടെ ജിമിക്കി ചോദിച്ചു വാങ്ങിക്കുക, അവരുടെ വീട് ഷൂട്ടിങ് ലൊക്കേഷന്‍ ആക്കുക, ഒരു സീരിയല്‍ നടി കാട്ടിക്കൂട്ടുന്നത്’; രസകരമായ വീഡിയോ പങ്കുവെച്ച് നടി നിയാ രഞ്ജിത്ത്
‘അയല്‍ക്കാരിയുടെ വീട്ടില്‍ ഇടിച്ചുകയറി, അവരുടെ ജിമിക്കി ചോദിച്ചു വാങ്ങിക്കുക, അവരുടെ വീട് ഷൂട്ടിങ് ലൊക്കേഷന്‍ ആക്കുക, ഒരു സീരിയല്‍ നടി കാട്ടിക്കൂട്ടുന്നത്’; രസകരമായ വീഡിയോ പങ്കുവെച്ച് നടി നിയാ രഞ്ജിത്ത്
കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി നിയാ രഞ്ജിത്ത്. ഒരുപിടി സൂപ്പര്‍ ഹിറ്റ് പരമ്പരകളിലൂടെയാണ് നിയ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാകുന്നത്. അഭിനയത്തിന് പുറമെ അവതാരക എന്ന നിലയിലും നിയ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അഭിനയത്തില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയാണ് താരം. വിവാഹശേഷം കുടുംബസമേതം വിദേശത്ത് സ്ഥിരതാമസമാക്കുകയായിരുന്നു നിയ.
കുടുംബത്തോടൊപ്പം ലണ്ടനിലാണ് നിയ ഇപ്പോള്‍. അഭിനയത്തില്‍ നിന്നൊക്കെ വിട്ടുനില്‍കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. യൂട്യൂബ് ചാനലുമൊക്കെയായി ആരാധകര്‍ക്കൊപ്പം തന്നെ നിയയുണ്ട്. തന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങളെല്ലാം നിയ ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ ഒരിടവേളയ്ക്ക് ശേഷം നാട്ടിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് താരം.
ഇപ്പോഴിതാ രസകരമായ ഒരു വീഡിയോയും അടിക്കുറിപ്പും ഒക്കെയായി എത്തിയിരിക്കുകയാണ് താരം. സാരിയില്‍ വിവിധ പോസുകളില്‍ നില്ക്കുന്ന വീഡിയോയും ഫോട്ടോകളുമൊക്കെയാണ് പങ്കുവച്ചിരിയ്ക്കുന്നത്. ‘അയല്‍ക്കാരിയുടെ വീട്ടില്‍ ഇടിച്ചുകയറി, അവരുടെ ജിമിക്കി ചോദിച്ചു വാങ്ങിക്കുക, അവരുടെ വീട് ഷൂട്ടിങ് ലൊക്കേഷന്‍ ആക്കുക, അതും കഴിഞ്ഞ് അവരെ ആസ്ഥാന ഫോട്ടോഗ്രാഫര്‍ ആക്കി പ്രഖ്യാപിക്കുക, ഒരു സീരിയല്‍ നടി കാട്ടിക്കൂട്ടുന്നത്’ എന്ന അടിക്കുറിപ്പിനൊപ്പമാണ് വീഡിയോ.
‘ഒരുപകാര സ്മരണയ്ക്ക് അതിക്രമിച്ചു കയറിയ വീട്ടിലെ ഉടമസ്ഥയെ വീഡിയോയുടെ സൈഡിലെങ്കിലും കാണിക്കാമായിരുന്നു’ എന്ന തരത്തിലുള്ള രസകരമായ കമന്റും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. അവിടെ വച്ചെടുത്ത ഏതാനും ചിത്രങ്ങളാണ് മറ്റൊരു പോസ്റ്റില്‍ നിയ പങ്കുവച്ചിരിയ്ക്കുന്നത്. അതിന് അല്പം സീരിയസായ ക്യാപ്ഷനും നല്കി. ‘സ്വയം അംഗീകരിച്ച്, സ്നേഹിച്ച് മുന്നോട്ട് പോകുക. നിങ്ങള്‍ക്ക് പറക്കണമെങ്കില്‍ ഭാരം കുറയ്ക്കുക’ എന്ന പോസ്റ്റീവ് മെസേജ് ആണ് ഫോട്ടോകള്‍ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.
‘തിരിച്ചു നാട്ടിലേക്ക് പോകണം എന്ന ആഗ്രഹമായിരുന്നു കുറെ നാളായി മനസ്സില്‍. നമ്മള് നല്ലൊരു ജീവിതം ആണ് ഇവിടെ ജീവിക്കുന്നത് പക്ഷെ ഞാന്‍ വര്‍ക്ക് ചെയ്തിരുന്ന ആളല്ലേ എന്ന ചിന്ത എപ്പോഴും മനസിലുണ്ട്. ഒരു വീട്ടമ്മയായി ഒതുങ്ങിക്കൂടാന്‍ വല്ലാത്ത പേടിയായി. ഞാന്‍ അത് പലതവണയായി പറഞ്ഞിട്ടുമുണ്ട്. എനിക്ക് ആകെ അറിയുന്നത് അഭിനയിക്കാനോ അല്ലെങ്കില്‍ കുക്കറി ഷോ ചെയ്യാനുമൊക്കെയാണ്. വേറെ ജോലിയൊക്കെ നോക്കിയാല്‍ കിട്ടുമായിരിക്കും. എന്നാല്‍ സന്തോഷം ലഭിക്കുമോ എന്ന് അറിയില്ല,’
‘കുഞ്ഞുങ്ങളെ ഇട്ടിട്ട് ദൂരെ സീരിയല്‍ ഷൂട്ടിങിനും മറ്റും പോകാനാകുമോ എന്നൊന്നും അറിയില്ല. മൂത്ത മകനെ കേരളത്തില്‍ തന്നെ പഠിക്കാന്‍ വിടും. ഇളയമോനെ മൂന്നര വയസ്സില്‍ സ്കൂളില്‍ ചേര്‍ക്കണം. അപ്പോള്‍ എറണാകുളത്ത് സീരിയലുകളോ സിനിമകളോ ഒക്കെ കിട്ടിയാല്‍ ചെയ്യണമെന്നുണ്ട്. രഞ്ജിത്ത് ലണ്ടനില്‍ തന്നെ ഉണ്ടാകും, ഇപ്പോള്‍ നമ്മളെ കൊണ്ടാക്കാന്‍ വരും, എന്നിട്ട് തിരിച്ചുപോരും. അവിടെ നില്‍ക്കില്ല.’
‘ഒരു ആറുമാസം നീ നാട്ടില്‍ നിന്നു നോക്ക്, പറ്റുന്നില്ലെങ്കില്‍ തിരികെ പോരു എന്നാണ് രഞ്ജിത് എന്നോട് പറഞ്ഞിട്ടുള്ളത്. അവിടെ കുറച്ചു സമയം കിട്ടിയാല്‍ കൂടുതല്‍ വ്ലോഗ്സ് ചെയ്യാനും സീരിയലുകള്‍ ചെയ്യാനുമൊക്കെ അവസരം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ ആരോടും അവസരം ചോദിച്ചിട്ടില്ല. എന്തെങ്കിലുമൊക്കെ കിട്ടുമോ എന്ന് നോക്കണം. നാട്ടിലേക്ക് പോകുന്നതിനാല്‍ ഇപ്പോള്‍ താമസിക്കുന്ന വീട് വിടുകയാണ്. ഇനി കുറച്ചു ഷോപ്പിങ്ങും കാര്യങ്ങളുമൊക്കെ ഉണ്ട്,’ എന്നാണ് നാട്ടിലേയ്ക്ക് വരുന്നതിന് മുമ്പ് നിയ പറഞ്ഞത്.
മലയാളത്തിലും തമിഴിലുമൊക്കെയായി 25ലധികം സീരിയലുകളില്‍ നിയ അഭിനയിച്ചിട്ടുണ്ട്. നാല് വര്‍ഷം മുന്‍പാണ് നിയ യുകെയിലേക്ക് പോയത്. അതിനു മുന്‍പ് സീരിയലുകളും മറ്റുമായി സജീവമായിരുന്നു താരം. മലയാളത്തിലും തമിഴിലുമൊക്കെയായി 25ലധികം സീരിയലുകളില്‍ നിയ അഭിനയിച്ചിട്ടുണ്ട്. കല്യാണി എന്ന പരമ്പരയിലൂടെയാണ് നിയ ശ്രദ്ധിക്കപ്പെടുന്നത്.
തുടര്‍ന്ന് മിഥുനം, അമ്മ, കറുത്തമുത്ത് പോലുളള ശ്രദ്ധേയ പരമ്പരകളില്‍ നിയ അഭിനയിച്ചിരുന്നു. തമിഴില്‍ കസ്തൂരിയാണ് നിയയുടെ സൂപ്പര്‍ ഹിറ്റായ പരമ്പര. സീരിയലുകള്‍ക്ക് പുറമെ സിനിമകളിലും നിയ അഭിനയിച്ചിട്ടുണ്ട്. കലാഭവന്‍ മാണിയുടെ നായികയായി മലയാളി എന്ന സിനിമയിലും ബെസ്റ്റ് ഫ്രണ്ട്സ് എന്ന മറ്റൊരു ചിത്രത്തിലുമാണ് നടി അഭിനയിച്ചത്.
