Connect with us

നടി മീര ജാസ്മിന്റെ മുഖഛായയുള്ള നടി; ഇപ്പോള്‍ തമിഴ് സീരിയലുകളിലെ മിന്നും താരം; ഹരിചന്ദനത്തിലെ ഉണ്ണിമായയെ ഓര്‍മ്മയില്ലേ; വിശേഷങ്ങള്‍ പങ്കുവെച്ച് നടി

Actress

നടി മീര ജാസ്മിന്റെ മുഖഛായയുള്ള നടി; ഇപ്പോള്‍ തമിഴ് സീരിയലുകളിലെ മിന്നും താരം; ഹരിചന്ദനത്തിലെ ഉണ്ണിമായയെ ഓര്‍മ്മയില്ലേ; വിശേഷങ്ങള്‍ പങ്കുവെച്ച് നടി

നടി മീര ജാസ്മിന്റെ മുഖഛായയുള്ള നടി; ഇപ്പോള്‍ തമിഴ് സീരിയലുകളിലെ മിന്നും താരം; ഹരിചന്ദനത്തിലെ ഉണ്ണിമായയെ ഓര്‍മ്മയില്ലേ; വിശേഷങ്ങള്‍ പങ്കുവെച്ച് നടി

സിനിമകളില്‍ നിന്നും സീരിയല്‍ രംഗത്തേയ്ക്ക് കടന്ന് വന്ന് വിജയം കൈവരിച്ച നിരവധി നടിമാരുണ്ട്. ശ്രീവിദ്യ, ദേവയാനി, രാധിക തുടങ്ങി സിനിമകളില്‍ പേരെടുത്ത പലര്‍ക്കും പിന്നീട് സീരിയല്‍ രംഗത്തും വന്‍ ജനപ്രീതി നേടാന്‍ കഴിഞ്ഞു. സിനിമാ ലോകത്ത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും സീരിയല്‍ രംഗത്ത് തരംഗം സൃഷ്ടിച്ച നടിയാണ് സുചിത. തമിഴിലും തെലുങ്കിലും മലയാളത്തിലും ശ്രദ്ധേയ വേഷങ്ങള്‍ സുചിതയ്ക്ക് സീരിയലുകളില്‍ നിന്ന് ലഭിച്ചു. കാണാക്കിനാവ്, ദേവി മഹാത്മ്യം, ഹരിചന്ദനം തുടങ്ങിയവയാണ് സുചിതയുടെ ജനശ്രദ്ധ നേടി മലയാളം സീരിയലുകള്‍. തമിഴിലാണ് നടി കൂടുതല്‍ സീരിയലുകള്‍ ചെയ്തത്.

എന്നാല്‍ സുചിതയുടെ ഹരിചന്ദനം എന്ന സീരിയല്‍ ഇന്നും സീരിയല്‍ പ്രേമികള്‍ ഓര്‍ക്കുന്നുണ്ട്. ഇതിലെ ഉണ്ണിമായ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മിനിസ്‌ക്രീനില്‍ മാത്രമല്ല സുചിത ബിഗ്‌സ്‌ക്രീനിലും മുഖം കാണിച്ചിട്ടുണ്ട്. സംവിധായകനായ ധനുഷിനെയാണ് സുചിത വിവാഹം ചെയ്തത്. ഇരുവര്‍ക്കും ഒരു മകനുമുണ്ട്. ധന്‍വിന്‍ എന്നാണ് മകന്റെ പേര്.

ഇപ്പോഴിതാ ഭര്‍ത്താവിനെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സുചിതയും ധനുഷും.ഒരു ജ്വല്ലറിയുടെ പരസ്യം ചെയ്യുമ്പോഴാണ് സുചിതയെ പരിചയപ്പെട്ടത്. തങ്ങള്‍ക്ക് ഒന്നിച്ച് യാത്ര ചെയ്യേണ്ടി വന്നിരുന്നുവെന്നും അന്നാണ് തനിക്ക് സുചിതയോട് ഇഷ്ടം തോന്നിയതെന്നും ധനുഷ് പറയുന്നു. പരസ്യത്തിന് വേണ്ടി ധനുഷ് വിളിച്ചപ്പോള്‍ താന്‍ പ്രതിഫലം പറഞ്ഞിരുന്നുവെന്നും അതുകേട്ട് സിനിമാതാരത്തെ പോലെ പ്രതിഫലം വാങ്ങുന്നുവെന്ന് പറഞ്ഞുവെന്നും എന്നാല്‍ വേറെ ആളെ നോക്കിക്കോ എന്ന് താന്‍ ധനുഷിനോട് പറഞ്ഞിരുന്നുവെന്നും സുചിത ഓര്‍ക്കുന്നു.

അത് കുറച്ച് മാസങ്ങള്‍ കഴിഞ്ഞാണ് ധനുഷിന്റെ വീട്ടില്‍ നിന്നും വിവാഹാലോചന വന്നത്. തന്റെ വീട്ടുകാര്‍ക്ക് അത് ഇഷ്ടമായി എന്നും മൂന്ന് മാസത്തിനുള്ളില്‍ വിവാഹനിശ്ചയവും അത് കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളില്‍ വിവാഹവും കഴിഞ്ഞുവെന്നും സുചിത പറയുന്നു. ഭര്‍ത്താവ് പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ തന്റെ കാര്യങ്ങളെല്ലാം ശ്രദ്ധിക്കാറുണ്ടെന്നും സുജിത വ്യക്തമാക്കി. മൂന്ന് സീരിയലുകള്‍ ഒരു സമയം ഞാന്‍ ചെയ്യുമായിരുന്നു.

അത് കുറച്ച് ഒരു സീരിയല്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചത് ഭര്‍ത്താവാണ്. നമ്മുടേതായ സമയമെല്ലാം ആസ്വദിക്കാന്‍ തുടങ്ങിയത് വിവാഹശേഷമാണ്. കുട്ടി ജനിച്ച ശേഷം രണ്ട് വര്‍ഷം ബ്രേക്ക് എടുത്തു. ജീവിതത്തിലെ നല്ല സമയങ്ങള്‍ തനിക്ക് ആസ്വദിക്കാന്‍ പറ്റിയെന്നും സുചിത വ്യക്തമാക്കി. ഭര്‍ത്താവിനെക്കുറിച്ച് അഭിമാനം തോന്നിയ സമയത്തെക്കുറിച്ചും സുജിത സംസാരിച്ചു.

എന്റെ സഹോദരിക്ക് പയ്യനെ നോക്കേണ്ട സമയമായി. എന്റെ ചേട്ടന്‍ ആ സമയത്ത് കുറച്ച് തിരക്കിലായി. ജോലിയുടെ സമ്മര്‍ദ്ദമുണ്ടായിരുന്നു. അച്ഛന്‍ ചെറിയ പ്രായത്തിലേ മരിച്ചതാണ്. ചേട്ടനാണ് ആ സ്ഥാനത്തുണ്ടായിരുന്നത്. ചേട്ടന് വരാന്‍ പറ്റാത്ത ഒരു സാഹചര്യമുണ്ടായി. ഞാനന്ന് വിവാഹിതയാണ്. എന്റെ വീട്ടില്‍ അച്ഛന്‍ സ്ഥാനത്തും അനിയത്തിക്ക് ചേട്ടന്റെ സ്ഥാനത്തും എന്റെ അമ്മയ്ക്ക് മകന്റെ സ്ഥാനത്തും നിന്ന് എല്ലാം കാര്യങ്ങളും നോക്കിയത് ഇദ്ദേഹമാണ്. തന്റെ ഭര്‍ത്താവ് ഇല്ലായിരുന്നെങ്കില്‍ ആ സമയത്ത് ഞങ്ങള്‍ എന്ത് ചെയ്‌തേനെ എന്ന് ചിന്തിച്ചിട്ടുണ്ട്. ആ സമയത്താണ് ഇദ്ദേഹം എന്റേതാണ് എന്ന് തോന്നിയതെന്നും സുജിത തുറന്ന് പറഞ്ഞു.

നടി മീര ജാസ്മിന്റെ മുഖഛായയുള്ള നടിയെന്ന പേരിലാണ് തുടക്ക കാലത്ത് സുചിത അഭിനയ രംഗത്ത് അറിയപ്പെട്ടത്. ഹരിചന്ദനം എന്ന സീരിയലില്‍ അഭിനയിക്കുമ്പോള്‍ ഇക്കാര്യം സുചിതയോട് പറഞ്ഞതിനെക്കുറിച്ച് നടനും നിര്‍മാതാവുമായ ദിനേശ് പണിക്കര്‍ അടുത്തിടെ സംസാരിച്ചിരുന്നു. എല്ലാവരും ഇക്കാര്യം തന്നോട് പറയാറുണ്ടെന്നാണ് സുചിത നല്‍കിയ മറുപടിയെന്നും ദിനേശ് പണിക്കര്‍ വ്യക്തമാക്കി.

സുചിതയുടെ സഹോദരനാണ് സംവിധായകന്‍ സൂര്യ കിരണ്‍. നിരവധി സിനിമകള്‍ സംവിധാനം ചെയ്ത സൂര്യ കിരണ്‍ വിവാഹം ചെയ്തത് നടി കാവേരിയെയാണ്. വിവാഹം കഴിഞ്ഞ് കുറച്ച് വര്‍ഷത്തിനുള്ളില്‍ ഇരുവരും വേര്‍പിരിഞ്ഞു. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ഇതേക്കുറിച്ച് സുചിത സംസാരിച്ചു. സാമ്പത്തിക പ്രശ്‌നങ്ങള്‍ ചേട്ടന്റെ വിവാഹബന്ധത്തെ ബാധിച്ചെന്നാണ് സുചിത പറഞ്ഞത്. സിനിമാ നിര്‍മാണത്തിലൂടെ വലിയ സാമ്പത്തിക നഷ്ടം രണ്ട് പേര്‍ക്കും നേരിടേണ്ടി വന്നു. കട ബാധ്യത മൂലം എല്ലാം വിറ്റു. സാമ്പത്തിക പ്രതിസന്ധി വന്നാല്‍ രണ്ട് പേരില്‍ ഒരാള്‍ക്ക് ബാലന്‍സ് ചെയ്യാന്‍ പറ്റണം. ഇത്തരം പ്രശ്‌നങ്ങള്‍ അധിക കാലം നീണ്ട് നില്‍ക്കുന്നത് ബന്ധങ്ങളെ ബാധിക്കുമെന്നും സുചിത ചൂണ്ടിക്കാട്ടി.

More in Actress

Trending

Recent

To Top