വിദേശത്ത് വച്ച് സുഹൃത്തിനെ കണ്ടു; ഓടി ചെന്ന് വികാരഭരിതനായി നടൻ
ആള്കൂട്ടത്തിനിടയില് ഒരു സുഹൃത്തിനെ കണ്ട് ഓടിച്ചെന്ന് ആലിംഗനം ചെയ്യുകയാണ് താരം . തമിഴ് നാട്ടില്‍ നിന്നുള്ള ഒരു ആരാധകനാണ് വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ മൂത്തോന്റെ വേള്‍ഡ് വൈഡ് പ്രീമിയത്തിനെത്തിയ നിവിന്‍ പോളിയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്റെ വേള്‍ഡ് പ്രീമിയര്‍ ബുധനാഴ്ച ആയിരുന്നു. ടൊറന്റോ ഫെസ്റ്റിവലിന്റെ റെപ്രസന്റേഷന്‍ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. വേള്‍ഡ് പ്രീമിയറിനായി ഗീതു മോഹന്‍ദാസ്, നിവിന്‍ പോളി, റോഷന് മാത്യു എന്നിവരും ടൊറോന്റിയില് എത്തിയിരുന്നു.ഗീതു മേഹന്‍ദാസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപ് ആണ്.
ടൊറന്റോയ്ക്ക് പുറമേ മുംബൈ അന്താരാഷ്ട്ര ചലതിത്രോത്സവത്തില് ഉദ്ഘാടന ചിത്രമായും മൂത്തോന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഈ ഒക്ടോബറില്‍ തുടക്കമാവുന്ന ജിയോ മാമി ഫെസ്റ്റിവലിന്റെ 21-ാം പതിപ്പിലാണ് മൂത്തോന് പ്രദര്‍ശിപ്പിക്കുന്നത്.
nivin pauly- saw his friend
