Malayalam
നിവിൻ പോളിയും ബാക്കിയുള്ളവരും ഗുണ്ടയായിട്ടാണ് വന്നത്, എന്നെ റൂമിൽ പൂട്ടിയിട്ട് മയക്കുമരുന്ന് കലർത്തിയ വെള്ളം തന്ന് പീ ഡിപ്പിക്കുകയായിരുന്നു; പരാതിക്കാരി
നിവിൻ പോളിയും ബാക്കിയുള്ളവരും ഗുണ്ടയായിട്ടാണ് വന്നത്, എന്നെ റൂമിൽ പൂട്ടിയിട്ട് മയക്കുമരുന്ന് കലർത്തിയ വെള്ളം തന്ന് പീ ഡിപ്പിക്കുകയായിരുന്നു; പരാതിക്കാരി
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ് പുറത്തെത്തിയതെങ്കിലും സിനിമയ്ക്കുള്ളിൽ സ്ത്രീകൾ നേരിടുന്ന അ തിക്രമങ്ങളും മറ്റുമെല്ലാം ഏറെ ഞെട്ടിക്കുന്നതായിരുന്നു. പിന്നാലെ നിരവധി പേരാണ് തങ്ങൾക്കും നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസമായിരുന്നു നിവിൻ പോളിയ്ക്കെതിരെയും പീ ഡന കേസ് വന്നത്. എന്നാൽ ഇതിനുപിന്നാലെ പീഡന പരാതിയിൽ അടിസ്ഥാനമില്ലെന്ന് നടൻ നിവിൻ പോളി പറഞ്ഞു. മാധ്യമങ്ങളിലൂടെയാണ് വാർത്ത അറിഞ്ഞത്. പരാതിക്കാരിയായ പെൺകുട്ടിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ആരോപണം അടിസ്ഥാന രഹിതമാണെന്ന് താരം പ്രതികരിച്ചു. കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നടൻ.
എറണാകുളം നേര്യമംഗലം സ്വദേശിനിയാണ് പരാതിക്കാരി. കേസിൽ ആറാം പ്രതിയാണ് നിവിൻ പോളി. നിർമാതാവ് എ കെ സുനിലാണ് രണ്ടാം പ്രതി. ശ്രേയ എന്ന സ്ത്രീയാണ് അവസരം വാഗ്ദാനം ചെയ്ത് യുവതിയെ വിദേശത്തേക്ക് കൊണ്ടുപോയത്. ശ്രേയയാണ് ഒന്നാം പ്രതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഊന്നുകൽ പോലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം, നിവിൻ പോളി അടക്കമുള്ളവർക്കെതിരായ പീഡന ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ് പരാതിക്കാരി. യുവതി പറയുന്നതിങ്ങനെ;
ഞാൻ ദുബായിൽ നഴ്‌സ് ആയി ജോലി ചെയ്യുകയാണ്. ഇവരുടെ സുഹൃത്തായ ശ്രേയ എന്ന പെൺകുട്ടി മുഖാന്തരം എനിക്ക് യൂറോപ്പിലേക്ക് പോകാൻ ഏജൻസി വഴി വിസ ശരിയാക്കി തരാം എന്ന് പറഞ്ഞ് മൂന്ന് ലക്ഷം രൂപ വാങ്ങി. സമയം കഴിഞ്ഞിട്ടും വിസ ലഭിക്കാതിരുന്നതോടെ ചോദിച്ചപ്പോൾ പ്രൊഡ്യൂസറായ എ കെ സുനിൽ എന്നയാളെ പരിചയപ്പെടുത്തി.
സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയത്. ദുബൈയിൽ വെച്ചാണ് പരിചയപ്പെട്ടത്. എ കെ സുനിലുമായി വാക്കുതർക്കം ഉണ്ടായ സമയത്ത് നിവിൻ പോളിയും ബാക്കിയുള്ളവരും ഇയാളുടെ ഗുണ്ടയായിട്ടാണ് വന്നത്. എന്നെ റൂമിൽ പൂട്ടിയിട്ട് മയക്കുമരുന്ന് കലർത്തിയ വെള്ളം തന്ന് പീ ഡിപ്പിക്കുകയായിരുന്നു.
നിവിൻ പോളിയും അവിടെയുണ്ടായിരുന്നു. ബിനു, കുട്ടൻ എന്നിവർ കൂടി അവിടെയുണ്ടായിരുന്നു. ഇവരെ തനിക്ക് കണ്ടാൽ അറിയാം. അന്ന് ആദ്യമായാണ് കണ്ടത്. തന്റെ വീഡിയോ ഡാർക്ക് വെബിൽ ഇടുമെന്ന് ഭീ ഷണിപ്പെടുത്തി. സോഷ്യൽമീഡിയ വഴി ആക്രമിച്ചു. വണ്ടി ഇ ടിപ്പിച്ചുകൊ ല്ലുമെന്നും പാമ്പിനെകൊണ്ട് കൊ ത്തിക്കുമെന്നും പറഞ്ഞ് ഭീ ഷണിപ്പെടുത്തി.
സഹിക്കാൻ വയ്യാതെയാണ് പരാതികൊടുത്തത്. എനിക്ക് ശത്രുക്കളില്ല. ഇവരൊക്കെയാവാം സൈ ബർ ആ ക്രമണത്തിന് പിന്നിലെന്നും പരാതിക്കാരി പ്രതികരിച്ചു. സംഭവത്തിൽ നേരത്തെ തന്നെ പരാതി കൊടുത്തിരുന്നു. എന്നാൽ ദുബായിൽ നടന്ന സംഭവമായതിനാൽ കേസ് എടുക്കാൻ കഴിയില്ലെന്നായിരുന്നു മറുപടി. ഇപ്പോൾ ഹേമ കമ്മിറ്റിയൊക്കെ വന്ന പശ്ചാത്തലത്തിലാണ് വീണ്ടും പരാതി നൽകിയത് എന്നുമാണ് യുവതി പറയുന്നത്.
