പഠിക്കാനായി ഒരിക്കല്‍ കൂടി നിവിന്‍ പോളി കോളേജില്‍
പഠിക്കാനായി ഒരിക്കല്‍ കൂടി നിവിന്‍ പോളി കോളേജില്‍
പഠിക്കാനായി നിവിന്‍ പോളി ഒരിക്കല്‍ കൂടി കോളേജിലെത്തുന്നു. അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തിന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ഗൗരി എന്ന ചിത്രത്തിലൂടെയാണ് വീണ്ടും നിവിന്‍ പോളി കോളേജ് വിദ്യാര്ത്ഥിയായെത്തുന്നത്. ഒരു മാസ് ആക്ഷന്‍ റൊമാന്റിക് ഫാമിലി ഡ്രാമയാണ് ഗൗരി.
ചിത്രത്തിലെ നിവിന്‍ പോളിയുടെ നായികയെ കുറിച്ചോ മറ്റു താരങ്ങളെ കുറിച്ചുള്ള വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ഉദയകൃഷ്ണയാണ് തിരക്കഥ. വൈശാഖാ സിനിമയുടെ ബാനറില്‍ വൈശാഖ് രാജനാണ് നിര്‍മ്മാണം. ഒക്ടോബര്‍ 18ന് ചിത്രീകരണം തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്.
മമ്മൂട്ടിയുടെ രാജ 2 വിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായതിന് ശേഷം ഗൗരിയുടെ ചിത്രീകരണം ആരംഭിക്കും. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ചിത്രം തിയേറ്ററുകളിലെത്തും.
കൂടുതല്‍ വായിക്കുവാന്‍-
മമ്മൂട്ടിയ്ക്ക് ശേഷം നിവിൻ പോളി … നയൻസ് വീണ്ടും .
Nivin Pauly campus movie Gouri
