Connect with us

മമ്മൂട്ടിയ്ക്ക് ശേഷം നിവിൻ പോളി … നയൻസ് വീണ്ടും .

Uncategorized

മമ്മൂട്ടിയ്ക്ക് ശേഷം നിവിൻ പോളി … നയൻസ് വീണ്ടും .

മമ്മൂട്ടിയ്ക്ക് ശേഷം നിവിൻ പോളി … നയൻസ് വീണ്ടും .

പാലക്കാട്ടുകാരി ശോഭയായി നയൻതാര മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. ധ്യാൻ ശ്രീനിവാസൻ ആദ്യമായി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമായ ലൗ ആക്ഷൻ ഡ്രാമയിൽ പാലക്കാട്ടുകാരി ബ്രാഹ്മിൺ സ്ത്രീ ശോഭനയായിട്ടാണ് അഭിനയിക്കുന്നതെന്ന് റിപ്പോർട്ടുകൾ.

നിവിൻ പോളി നായക കഥാപാത്രമായ ദിനേശനെയും അവതരിപ്പിക്കും. ഉർവ്വശി, ജൂഡ് അന്തോണി ജോസഫ് അ ജുവർഗ്ഗീസ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. ചെന്നെ, ബംഗ്ലൂർ, കൊച്ചി എന്നി സ്ഥലങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കുക. ഷാൻ റഹ്മാൻ സംഗീതം ഒരുക്കുന്ന ചിത്രത്തിന് ഗാനങ്ങൾ എഴുതുന്നത് വിനീത് ശ്രീനിവാസനാണ്.

Nayantharaഅജു വർഗ്ഗീസ് ആദ്യമായി നിർമ്മാതാവാകുന്ന ചിത്രം കൂടിയാണ് ലൗ ആക്ഷൻ ഡ്രാമ. ധ്യാനും അജുവർഗ്ഗീസും ഇപ്പോൾ സന്തോഷ് നായരുടെ സംവിധാനത്തിൽ ഒരുങ്ങുന്ന സച്ചിൻ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ. സച്ചിൻ ചിത്രീകരണം പൂർത്തിയാക്കിയതിന് ശേഷം ലൗ ആക്ഷൻ ഡ്രാമയുടെ ഷൂട്ടിങ്ങ് തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. നയൻതാരയുടെ അവസാന മലയാള റിലീസ് മമ്മൂട്ടി ചിത്രമായ പുതിയ നിയമം ആയിരുന്നു.

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top