Connect with us

ഫഹദിനും ദുൽഖറിനും സിനിമാ പാരമ്പര്യമുണ്ട്, എനിക്കതില്ല.. നിവിന്‍ പോളി ..നിവിൻ അത് പറയാൻ കാരണമുണ്ട്

Malayalam Breaking News

മലയാളത്തിന്റെ അഭിമാനമായ യുവതാരങ്ങളാണ് ദുൽഖർ സൽമാനും ഫഹദ് ഫാസിലും നിവിൻ പോളിയും . മലയാളത്തിന് പുറമെ അന്യ ഭാഷകളിലും ഇവർ കഴിവ് തെളിയിച്ചു. എന്നാൽ തങ്ങൾക്കിടയിൽ ഒരു മത്സരവുമില്ലെന്നാണ് നിവിൻ പോളി പറയുന്നത്.

‘ഞങ്ങള്‍ക്കിയില്‍ മത്സരമില്ല. ഞങ്ങള്‍ക്ക് നല്ലതെന്നു തോന്നുന്ന ചിത്രങ്ങള്‍ ഞങ്ങള്‍ ചെയ്യുന്നു,’ ഒരു അഭിമുഖത്തില്‍ നിവിന്‍ പറഞ്ഞു. സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ എന്ന മേല്‍വിലാസം ദുല്‍ഖറിനും തിരക്കഥാകൃത്തും സംവിധായകനുമായ ഫാസിലിന്റെ മേല്‍വിലാസം ഫഹദിനുമുള്ളപ്പോള്‍ യാതൊരുവിധത്തിലുള്ള സിനിമാപശ്ചാത്തലവുമില്ലാത്ത നടനാണ് നിവിന്‍ പോളി.

സിനിമാപശ്ചാത്തലം ഇല്ലാത്തൊരു നടന് മറ്റുള്ളവരെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഒരല്‍പ്പം കൂടുതല്‍ കഷ്ടപ്പാടുണ്ട്. സിനിമയുമായി ബന്ധമുള്ള അവര്‍ക്കൊക്കെ ധാരാളം പരിചയങ്ങള്‍ ഉള്ളതുകൊണ്ട് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാണ്,’ നിവിന്‍ കൂട്ടിച്ചേര്‍ക്കുന്നു.

മലയാളത്തിലിതുവരെ ഇറങ്ങിയ ഏറ്റവും വലിയ ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ വിജയാഘോഷത്തിലാണ് നിവിന്‍. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ‘മിഖായേല്‍’ ആണ് അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്ന താരത്തിന്റെ പുതിയ ചിത്രം. കഴിഞ്ഞ ആഴ്ച ‘മിഖായേലി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും നിവിന്‍ റിലീസ് ചെയ്തിരുന്നു.

nivin pauly about dulquer salman and fahad fazil

More in Malayalam Breaking News

Trending

Recent

To Top