Connect with us

കരിയർ നശിപ്പിക്കുക എന്നതാണ് ലക്ഷ്യം, പിന്നിൽ ആരാണെന്ന് കണ്ടെത്തണം; ലൈം ​ഗിക പീ ഡനാരോപണത്തിനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതിയുമായി നടൻ നിവിൻ പോളി

Malayalam

കരിയർ നശിപ്പിക്കുക എന്നതാണ് ലക്ഷ്യം, പിന്നിൽ ആരാണെന്ന് കണ്ടെത്തണം; ലൈം ​ഗിക പീ ഡനാരോപണത്തിനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതിയുമായി നടൻ നിവിൻ പോളി

കരിയർ നശിപ്പിക്കുക എന്നതാണ് ലക്ഷ്യം, പിന്നിൽ ആരാണെന്ന് കണ്ടെത്തണം; ലൈം ​ഗിക പീ ഡനാരോപണത്തിനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതിയുമായി നടൻ നിവിൻ പോളി

കഴി‍ഞ്ഞ ദിവസമായിരുന്നു നടൻ നിവിൻ പോളിയ്ക്കെതിരെ ​ഗുരുതര പീ ഡനാരോപണവുമായി യുവതി രം​ഗത്തെത്തിയിരുന്നത്. ആരോപണത്തിന് പിന്നാലെ പീഡന പരാതിയിൽ അടിസ്ഥാനമില്ലെന്ന് നടൻ നിവിൻ പോളി തന്നെ പറഞ്ഞിരുന്നു. മാധ്യമങ്ങളിലൂടെയാണ് വാർത്ത അറിഞ്ഞത്. പരാതിക്കാരിയായ പെൺകുട്ടിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ആരോപണം അടിസ്ഥാന രഹിതമാണെന്നും താരം പ്രതികരിച്ചിരുന്നു.

ഇപ്പോഴിതാ ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരിക്കുകയാണ് നടൻ. തനിക്കെതിരായ പീ ഡനക്കേസ് വ്യാജമാണെന്നും പീ ഡനം നടന്നുവെന്ന് യുവതി പരാതിയിൽ ആരോപിക്കുന്ന ദിവസങ്ങളിൽ താൻ കേരളത്തിലുണ്ടായിരുന്നുവെന്നുമാണ് നടൻ പറയുന്നത്.

കരിയർ നശിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതിന് പിന്നിൽ ആരാണെന്ന് കണ്ടെത്തണം, ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണം എന്നുമാണ് താരം പറയുന്നത്. അതേസമയം, കഴിഞ്ഞ ദിവസം ഈ സംഭവത്തിൽ പരാതി വ്യാജമാണെന്നും പരാതിക്കാരിയുടെ ആരോപണം അനുസരിച്ച് പീ ഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിൻ തന്റെ കൂടെയായിരുന്നുവെന്നും പറ‍ഞ്ഞ് വിനീത് ശ്രീനിവാസനും പറഞ്ഞിരുന്നു. ചിത്രങ്ങൾ തെളിവായി ഉണ്ടെന്നും വനീത് പറയുന്നു. ‌

പതിനാലാം തീയതി രാവിലെ തൊട്ടാണ് നിവിന്റെ രംഗങ്ങൾ ഷൂട്ട് ചെയ്യുന്നത്. രാവിലെ 7 മണിയോടെ ഞങ്ങൾഎല്ലാവരും ഒത്തുകൂടി. 8. 30 ആയപ്പോൾ തിയേറ്ററിനകത്തെ ഭാഗങ്ങൾ ചിത്രീകരിക്കാൻ തുടങ്ങി. എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിംഗ്. അതിന് ശേഷം ഒരു ഉദ്ഘാടന രംഗമാണ് ചിത്രീകരിച്ചത്. ഏതാണ്ട് 300 ഓളം ജൂനിയർ ആർട്ടിസ്റ്റുകൾ അവിടെയുണ്ടായിരുന്നു.

ആ രംഗങ്ങൾ ഉച്ചയ്ക്ക് മൂന്ന് മണിയോടെ തീർന്നു. പിന്നീട് ക്രൗൺ പ്ലാസയിലാണ് ചിത്രീകരിച്ചത്. അവിടെ ഇൻട്രോ സീൻ അടക്കം അവിടെയാണ് ചിത്രീകരിച്ചത്. പതിനഞ്ചിന് രാവിലെ 3 മണിവരെ ഷൂട്ട് നീണ്ടു. പിന്നെ കുറേ നേരം ഞങ്ങളോട് സംസാരിച്ചതിന് ശേഷമാണ് നിവിൻ പോയത്. അത് എളുപ്പം തെളിയിക്കാൻ സാധിക്കും. കാരണം ഇത്രയേറെ ആർട്ടിസ്റ്റുകൾ അവിടെയുണ്ടായിരുന്നു. അതിന് ശേഷം ഫാർമ എന്ന വെബ് സീരീസിന്റെ ചിത്രീകരണത്തിനായാണ് നിവിൻ പോയത്. അതും കേരളത്തിൽ തന്നെയായിരുന്നു എന്നാണ് വിനീത് ശ്രീനിവാസൻ പറയുന്നത്.

അതേസമയം, നിവിൻ പോളി അടക്കമുള്ളവർക്കെതിരായ പീഡന ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ് പരാതിക്കാരി. യുവതി പറയുന്നതിങ്ങനെ;

ഞാൻ ദുബായിൽ നഴ്‌സ് ആയി ജോലി ചെയ്യുകയാണ്. ഇവരുടെ സുഹൃത്തായ ശ്രേയ എന്ന പെൺകുട്ടി മുഖാന്തരം എനിക്ക് യൂറോപ്പിലേക്ക് പോകാൻ ഏജൻസി വഴി വിസ ശരിയാക്കി തരാം എന്ന് പറഞ്ഞ് മൂന്ന് ലക്ഷം രൂപ വാങ്ങി. സമയം കഴിഞ്ഞിട്ടും വിസ ലഭിക്കാതിരുന്നതോടെ ചോദിച്ചപ്പോൾ പ്രൊഡ്യൂസറായ എ കെ സുനിൽ എന്നയാളെ പരിചയപ്പെടുത്തി.

സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയത്. ദുബൈയിൽ വെച്ചാണ് പരിചയപ്പെട്ടത്. എ കെ സുനിലുമായി വാക്കുതർക്കം ഉണ്ടായ സമയത്ത് നിവിൻ പോളിയും ബാക്കിയുള്ളവരും ഇയാളുടെ ഗുണ്ടയായിട്ടാണ് വന്നത്. എന്നെ റൂമിൽ പൂട്ടിയിട്ട് മയക്കുമരുന്ന് കലർത്തിയ വെള്ളം തന്ന് പീ ഡിപ്പിക്കുകയായിരുന്നു.

നിവിൻ പോളിയും അവിടെയുണ്ടായിരുന്നു. ബിനു, കുട്ടൻ എന്നിവർ കൂടി അവിടെയുണ്ടായിരുന്നു. ഇവരെ തനിക്ക് കണ്ടാൽ അറിയാം. അന്ന് ആദ്യമായാണ് കണ്ടത്. തന്റെ വീഡിയോ ഡാർക്ക് വെബിൽ ഇടുമെന്ന് ഭീ ഷണിപ്പെടുത്തി. സോഷ്യൽമീഡിയ വഴി ആക്രമിച്ചു. വണ്ടി ഇ ടിപ്പിച്ചുകൊ ല്ലുമെന്നും പാമ്പിനെകൊണ്ട് കൊ ത്തിക്കുമെന്നും പറഞ്ഞ് ഭീ ഷണിപ്പെടുത്തി.

സഹിക്കാൻ വയ്യാതെയാണ് പരാതികൊടുത്തത്. എനിക്ക് ശത്രുക്കളില്ല. ഇവരൊക്കെയാവാം സൈ ബർ ആ ക്രമണത്തിന് പിന്നിലെന്നും പരാതിക്കാരി പ്രതികരിച്ചു. സംഭവത്തിൽ നേരത്തെ തന്നെ പരാതി കൊടുത്തിരുന്നു. എന്നാൽ ദുബായിൽ നടന്ന സംഭവമായതിനാൽ കേസ് എടുക്കാൻ കഴിയില്ലെന്നായിരുന്നു മറുപടി. ഇപ്പോൾ ഹേമ കമ്മിറ്റിയൊക്കെ വന്ന പശ്ചാത്തലത്തിലാണ് വീണ്ടും പരാതി നൽകിയത്.

എന്നാൽ നിവിൻ പോളിക്ക് എതിരെ തന്റെ പക്കൽ തെളിവുകൾ ഒന്നുമില്ലെന്നാണ് കഴിഞ്ഞ ദിവസം പരാതിക്കാരി പറഞ്ഞത്. സംഭവ സമയത്ത് താൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ നിവിൻ പോളിയുടെ കൈവശമാണെന്നും അതുകൊണ്ടാണ് നിവിൻ പോളി ധൈര്യമായി രംഗത്ത് വരുന്നതെന്നും പരാതിക്കാരി പറഞ്ഞു. കേസുമായി മുന്നോട്ട് പോകുമെന്നും സത്യം തെളിയുമെന്ന ആത്മവിശ്വാസം ഉണ്ടെന്നും പരാതിക്കാരി പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top