നിവിനോ പ്രിഥ്വിരാജോ ? ഐ എം വിജയനാകുന്നതാര് ?
By
നിവിനോ പ്രിഥ്വിരാജോ ? ഐ എം വിജയനാകുന്നതാര് ?
മണ്‍മറഞ്ഞ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ വിപി സത്യന്‍റെ ജീവിതകഥ ‘ക്യാപ്റ്റന്‍ ‘ എന്ന പേരില്‍ ജയസൂര്യയെ നായകനാക്കി പ്രജീഷ് സെന്‍ സംവിധാനം ചെയ്തപ്പോള്‍ ഇരുകൈയും നീട്ടിയായിരുന്നു മലയാളക്കര ക്യാപ്റ്റനെ വരവേറ്റത്.
എന്നാല്‍ ,കാല്‍പന്തു കളിയിലെ കറുത്ത മുത്തും ..കേരളത്തിന്‍റെ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും താരമൂല്യം നേടിയ കളിക്കാരനുമായ ഐ എം വിജയന്‍റെ ജീവത കഥയും ചലച്ചിത്രഭാഷ്യമാവാന്‍ ഒരുങ്ങുകയാണ് .
രാമലീലയ്ക്കും പ്രണവ് ചിത്രത്തിനും ശേഷം ‘അരുണ്‍ ഗോപി’ സംവിധാനം ചെയ്യുന്നത് ഐ എം വിജയന്‍റെ ജീവിതകഥ പറയുന്ന ചിത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
അരുണ്‍ഗോപി തന്നെ രചന നിര്‍വ്വഹിക്കുന്ന ഐ എം വിജയന്‍റെ ബയോപിക്കിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ വളരെ മുന്‍പേ ആരംഭിച്ചതും ലൊക്കേഷനുകളെല്ലാം കണ്ടെത്തിയതുമാണ്.
വമ്പന്‍ ബജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായകനെ തീരുമാനിച്ചിട്ടില്ല.
നിവിന്‍ പൊളി അല്ലെങ്കില്‍ പ്രിഥ്വിരാജ് ഐ എം വിജയനായി അവതരിക്കും എന്നാണ് അഭ്യൂഹങ്ങള്‍. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടും .
