Malayalam
നിവിന്‍ പോളിയും ഐശ്വര്യ ലക്ഷ്മിയും വീണ്ടും ഒന്നിക്കുന്നു
നിവിന്‍ പോളിയും ഐശ്വര്യ ലക്ഷ്മിയും വീണ്ടും ഒന്നിക്കുന്നു
Published on
നിവിനും ഐശ്വര്യ ലക്ഷ്മിയും നായികാനായകൻമാരാകുന്നു. ബിസ്മി സ്പെഷല്‍’ എന്ന് പേരിട്ട ചിത്രം നവാഗതനായ രാജേഷ് രവിയാണ് സംവിധാനം ചെയ്യുന്നത്. ബിജു മേനോന്, നിമിഷ സജയന്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്ജുന് അശോകന്, ഇന്ദ്രജിത്ത്, മണികണ്ഠന് ആചാരി എന്നു തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിനു ശേഷം നിവിനും ഐശ്വര്യയും ഒന്നിക്കുന്ന ചിത്രമാണിത്. രാജേഷ് രവി, രാഹുൽ രമേഷ്, സനു മജീദ് എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സനു വർഗീസ് ആണ് ഛായാഗ്രഹണം. സംഗീതം സുഷിൻ ശ്യാം നിർവഹിക്കുന്നു. വീക്കന്റ് ബ്ലോക്ക് ബ്ലസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മാണം. സിനിമയുടെ ചിത്രീകരണം ഉടന്‍ ഉണ്ടകുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നത്.
Continue Reading
You may also like...
Related Topics:Nivin Pauly
