Connect with us

കിഷോർ എന്റെ ജീവിതം എല്ലാരീതിയും നശിപ്പിച്ചു; അഭിനയിക്കാൻ അനുവാദം നൽകിയിരുന്നില്ല

Malayalam

കിഷോർ എന്റെ ജീവിതം എല്ലാരീതിയും നശിപ്പിച്ചു; അഭിനയിക്കാൻ അനുവാദം നൽകിയിരുന്നില്ല

കിഷോർ എന്റെ ജീവിതം എല്ലാരീതിയും നശിപ്പിച്ചു; അഭിനയിക്കാൻ അനുവാദം നൽകിയിരുന്നില്ല

ധനം,​ കേളി,​ കാബൂളിവാല എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് ചാര്‍മിള. മലയാള സിനിമയിൽ എന്നും വിവാദങ്ങൾക്കൊപ്പം സഞ്ചരിക്കുകയായിരുന്നു ചാർമിള. വിവാദങ്ങളുടെ തോഴിയായ ചാർമിള നടത്തിയ പ്രസ്തവാനകൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു.

ബാബു ആന്റണിയുമായുളള പ്രണയ പരാജയത്തിനു ശേഷം സീരിയൽ നടൻ കിഷോർ സത്യയെ ആണ് താൻ വിവാഹം ചെയ്‌തതെന്ന് ഒരു മലയാളം ചാനലിന് നൽകിയ അഭിമുഖത്തിൽ ചാർമിള വെളിപ്പെടുത്തി. ആദ്യ ഭർത്താവ് കിഷോറും താനും തമ്മിൽ ഉണ്ടായിരുന്ന പ്രശ്‌നങ്ങൾ നടി തുറന്നു പറഞ്ഞു
വിവാഹം കഴിഞ്ഞ ഉടനെ കിഷോർ സത്യ ഷാർജയിലേക്ക് പോയി. ചാർമിള ആ സമയം ചെന്നൈയിലായിരുന്നു. നാല് വർഷം അങ്ങനെ ഇരുവരും രണ്ട് സ്ഥലങ്ങളിലായിരുന്നു. ഈ സമയത്ത് അഭിനയിക്കാൻ കിഷോർ സത്യ അനുവാദം നൽകിയിരുന്നില്ല. തന്റെ ജീവിതത്തിലെ വിലപ്പെട്ട നാല് വർഷങ്ങൾ കിഷോറിന് വേണ്ടി കാത്തിരുന്ന് പോയെന്നും ചാർമിള കുറ്റപ്പെടുത്തി.

കിഷോറിന് വേണ്ടി കാത്തിരുന്ന് തന്റെ ജീവിതവും കരിയറും നഷ്‌ടമായി. ആ സമയത്ത് ജീവിക്കാനുളള പണം പോലും കിഷോർ നൽകില്ലായിരുന്നുവെന്നും ആങ്കറിങ്ങും സ്റ്റേജ് ഷോയും കൊണ്ടാണ് പിടിച്ചു നിന്നതെന്നും ചാർമിള പറയുന്നു. അടിവാരത്തിന്റെ സെറ്റിൽവച്ചാണ് ഞങ്ങൾ ആദ്യമായി കാണുന്നത്. കിഷോറിന്റെ അമ്മ മരിച്ച സമയമായിരുന്നു അത്.ഞാനും മാനസികമായി തകർന്ന അവസ്ഥയിലും. സ്വന്തം സങ്കടങ്ങൾക്കിടയിലും കിഷോർ എന്നെ സ്വാന്തനിപ്പിച്ചിട്ടുണ്ട്.ആ പെരുമാറ്റത്തിൽ എനിക്ക് ബഹുമാനം തോന്നിയിട്ടുണ്ട്. സിനിമ പാക്ക്അപ്പ് ആകാൻ നേരം കിഷോറാണ് എന്നോട് പ്രണയമാണെന്ന് പറഞ്ഞത്.അത് പിന്നീട് വിവാഹത്തിൽ കലാശിക്കുകയായിരുന്നു. കിഷോർ എന്റെ ജീവിതം എല്ലാരീതിയും നശിപ്പിച്ചുവെന്നും ചാർമിള പറയുന്നു.

രണ്ടാമത് രാജേഷ് എന്ന ഒരാളെയും ചാർമിള വിവാഹം കഴിച്ചിരുന്നു. പക്ഷെ ആ വിവാഹവും അധികകാലം നീണ്ടുനിന്നില്ല. ഇപ്പോൾ ഒരു മകനുമായാണ് താമസം. സിനിമയിൽ തനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ടെന്നും പക്ഷേ അവർ പറയുന്നതൊന്നും താൻ കേൾക്കാറില്ല അത്കൊണ്ട് ജീവിതത്തിൽ പരാജയം സംഭവിച്ചു. ഒരു ഇടവേളയ്ക്കു ശേഷം സിനിമയിൽ തിരിച്ചെത്തിയെങ്കിലും പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ല. 1991ലാണ് ധനം എന്ന ചിത്രത്തിലൂടെ ചാർമിള മലയാളത്തിൽ അരങ്ങേറിയത്. മോഹൻലാലായിരുന്നു നായകൻ. പിന്നീട് അങ്കിൾബൺ, കേളി, പ്രിയപ്പെട്ട കുക്കു, കാബൂളിവാല, കമ്പോളം, കടൽ, രാജധാനി തുടങ്ങി 2005 വരെ സജീവമായിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top