Malayalam
ഒന്നിനും കൊള്ളില്ല എന്ന് പറഞ്ഞവര്‍ക്ക് അസ്സല് മറുപടിയായി; നിവേദ തോമസ് തെലുങ്കില്‍ തിരക്കിലാണ് !
ഒന്നിനും കൊള്ളില്ല എന്ന് പറഞ്ഞവര്‍ക്ക് അസ്സല് മറുപടിയായി; നിവേദ തോമസ് തെലുങ്കില്‍ തിരക്കിലാണ് !
By
ബാലതാരമായി വന്നു മലയാളികളുടെ ഹൃദയം കവർന്ന നടിയാണ് നിവേദ തോമസ്. മലയാള സിനിമാ ലോകത്ത് ബാലതാരമായി അഭിമുഖമായ നിവേദ തോമസ് ഒരു നായിക എന്ന നിലയില്‍ വളര്‍ന്നത് തമിഴകത്താണ്. എന്നാല്‍ ഇപ്പോള്‍ തമിഴിലും മലയാളത്തിലൊന്നുമല്ല, തെലുങ്കില്‍ ഒന്നിനു പിറകെ ഒന്നായി സിനിമകളുമായി തിരക്കിലാണ് നിവേദ തോമസ്.
തെലുങ്ക് സിനിമാ ലോകത്ത് നിവേദ കാലുറപ്പിച്ചു കഴിഞ്ഞു. അതത്ര എളുപ്പമായിരുന്നില്ല. ജെന്റില്മാന് എന്ന ചിത്രത്തിലൂടെയാണ് നിവേദ തോമസ് തെലുങ്ക് സിനിമാ ലോകത്തെത്തിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടതുകൊണ്ട് തുടക്കത്തില്‍ തന്നെ തെലുങ്ക് സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാനുള്ള അവസരങ്ങളും നിവേദയ്ക്ക് വന്നു.
ജൂനിയര്‍ എന്‍ടിആറിനൊപ്പം ജയ് ലവ കുസ എന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് നിവേദ ചെയ്തത്. എന്നാല്‍ പ്രതീക്ഷിച്ച വിജയം സിനിമയ്ക്ക് ലഭിച്ചില്ല. പിന്നീട് നവീന്‍ ചന്ദ്രയ്ക്കൊപ്പം ജൂലിയറ്റ് ലവര് ഓഫ് ഇഡിയറ്റ്സ് എന്ന ചിത്രം ചെയ്തു. അതും പരാജയപ്പെട്ടതോടെ തെലുങ്കില്‍ നിവേദയ്ക്കെനി നിലനില്‍പ്പില്ലെന്ന് ചിലര്‍ വിധിയെഴുതി.
എന്നാല്‍ ഇതുകൊണ്ടൊന്നും വിട്ടുകൊടുക്കാന്‍ നിവേദ തയ്യാറായിരുന്നില്ല. 2019 ല്‍ 118, ബ്രോചെവരേവരുര എന്നീ ചിത്രങ്ങള്‍ ഒരുമിച്ച് ചെയ്തു. രണ്ടും മികച്ച വിജയം നേടി. തെലുങ്ക് നിവേദയ്ക്ക് പറ്റില്ല എന്ന് പറഞ്ഞവര്‍ക്ക് ഈ സിനിമയുടെ വിജയങ്ങള്‍ മറുപടിയായി. ഇപ്പോള്‍ തെലുങ്കില്‍ നിവേദ തിരക്കിലാണ്.
nivetha thomas movie challenge
