Malayalam Breaking News
ഉലകനായകനൊപ്പം അഭിനയിച്ചു തകർത്തു ; നിവേദ ഇനി തലൈവർ ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തിൽ അഭിനയിക്കും!!!
ഉലകനായകനൊപ്പം അഭിനയിച്ചു തകർത്തു ; നിവേദ ഇനി തലൈവർ ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തിൽ അഭിനയിക്കും!!!
Published on

മലയാളികളുടെ പ്രിയപ്പെട്ട നായിക ഇനി രജനികാന്തിനൊപ്പം അഭിനയിക്കും. എ ആര് മുരുഗദോസും രജനികാന്തും ഒന്നിക്കുന്ന പുതിയ ചിത്രത്തിലാണ് താരം എത്തുന്നത്. ഇരട്ട വേഷത്തില്‍ എത്തുന്ന രജനികാന്തിന്റെ ഒരു കഥാപാത്രത്തിന്റെ മകളായിട്ടാണ് നിവേദ എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഏപ്രില്‍ രണ്ടാം വാരത്തോടെ ആരംഭിക്കും.
രജനികാന്തിന്റെ ഒരു കഥാപാത്രം പൊലീസ് ഉദ്യോഗസ്ഥനും രണ്ടാമത്തേത് സാമൂഹ്യപ്രവര്ത്തകനുമാണെന്നാണ് സൂചന. നയന്‍താരയാണ് ചിത്രത്തിലെ നായികയായെത്തുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ രവിചന്ദര്‍ ആണ്. ഛായാഗ്രഹണം സന്തോഷ് ശിവനുമാണ് നിര്‍വ്വഹിക്കുന്നത്. തലൈവര്‍ 167 എന്നാണ് താല്‍ക്കാലികമായി ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
കമല്‍ഹാസന്റെ മകളായി ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശം എന്ന ചിത്രത്തിലും നിവേദ അഭിനയിച്ചിരുന്നു. മലയാളത്തില്‍ വെറുതെ അല്ല ഭാര്യ എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധേയയായിരുന്നത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും സംവിധായകന് മുരുഗദോസും നിവേദയുമായി കൂടിക്കാഴ്ച നടത്തിയതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
niveda thomasa new tamil filim
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...