Connect with us

സ്വന്തം നിബന്ധനകൾക്ക് വിധേയമായി ജീവിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നതെന്ന് സമൂഹത്തിന്റെ പ്രതീക്ഷകളൊന്നും എന്നെ ബാധിക്കുന്നതല്ല; നിത്യ മേനോൻ

Movies

സ്വന്തം നിബന്ധനകൾക്ക് വിധേയമായി ജീവിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നതെന്ന് സമൂഹത്തിന്റെ പ്രതീക്ഷകളൊന്നും എന്നെ ബാധിക്കുന്നതല്ല; നിത്യ മേനോൻ

സ്വന്തം നിബന്ധനകൾക്ക് വിധേയമായി ജീവിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നതെന്ന് സമൂഹത്തിന്റെ പ്രതീക്ഷകളൊന്നും എന്നെ ബാധിക്കുന്നതല്ല; നിത്യ മേനോൻ

മലയാള സിനിമയിലൂടെ അഭിനയരം​ഗത്തെത്തിയ നടിയാണ് നിത്യാ മേനോൻ. പിന്നീട് മലയാളത്തിനപ്പുറം തെന്നിന്ത്യൻ ചിത്രങ്ങളുടെ ഭാ​ഗമായി മാറി ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന നടിയായി നിത്യാ മേനോൻ. മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ എല്ലാ ഭാഷകളിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് താരം. അഭിനയിച്ച ഭാഷകളിലെല്ലാം തന്റെതായ ഒരിടം കണ്ടെത്താനും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാനും നിത്യക്ക് സാധിച്ചിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുള്ള നിത്യക്ക് കന്നഡത്തിലും ഹിന്ദിയിലുമെല്ലാം ശ്രദ്ധേയ വേഷങ്ങൾ ലഭിച്ചിട്ടുണ്ട്.

ബാലതാരമായാണ് നിത്യ സിനിമയിലേക്ക് എത്തുന്നത്. മോഹൻലാൽ നായകനായ ആകാശ ഗോപുരം എന്ന സിനിമയിലാണ് ആദ്യമായി നായികയാകുന്നത്. പിന്നീട് തമിഴിൽ നിന്നും തെലുങ്കിൽ നിന്നുമെല്ലാം അവസരങ്ങൾ തേടി എത്തുകയായിരുന്നു. ഇന്ന് തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളാണ് നിത്യ. എല്ലാ ഭാഷകളിൽ നിന്നും കൈനിറയെ അവസരങ്ങൾ നിത്യക്ക് ലഭിക്കുന്നുണ്ട്.

അതേസമയം സോഷ്യൽ മീഡിയയിൽ നിന്നൊക്കെ വളരെ അകലം പാലിച്ചു നിൽക്കുന്ന നടിയാണ് നിത്യ മേനോൻ. മറ്റു നടിമാരെ പോലെ ഇടയ്ക്കിടെ ചിത്രങ്ങൾ പങ്കുവയ്ക്കാനോ വിശേഷങ്ങൾ പങ്കുവയ്ക്കാനോ നിത്യ താല്പര്യപ്പെടാറില്ല. അതുകൊണ്ട് തന്നെ ഗോസിപ്പ് കോളങ്ങളിലാണ് നിത്യയുടെ പേര് കൂടുതലായും ഇടംപിടിക്കാറുള്ളത്. 33-കാരിയായ നിത്യ ഇപ്പോഴും അവിവാഹിതയായി തുടരുന്നതും ഗോസിപ്പുകൾക്ക് കാരണമാകാറുണ്ട്.

അടുത്തിടെ മലയാളത്തിലെ ഒരു ജനപ്രിയ നടനെ നിത്യ വിവാഹം കഴിക്കാൻ ഒരുങ്ങുന്നു എന്ന രീതിയിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത് നിഷേധിച്ച് നിത്യ രംഗത്തെത്തി. അതിനു മുൻപും ദുൽഖർ സൽമാൻ അടക്കമുള്ളവരെ ചേർത്ത് നിത്യയെ കുറിച്ച് ഗോസിപ്പുകൾ വന്നിട്ടുണ്ട്. ഓരോ ഗോസിപ്പും ചർച്ചയാകുമ്പോൾ നിത്യയോട്‌ ആരാധകർ ചോദിക്കുന്നത് എന്നാണ് വിവാഹമെന്നാണ്. ഇപ്പോഴിതാ വിവാഹം കഴിക്കുന്നത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയാണ് നിത്യ മേനോൻ.

വിവാഹം കഴിക്കാൻ വീട്ടുകാർ തന്നെ നിർബന്ധിക്കുന്നില്ലെന്ന് നിത്യ മേനോൻ പറഞ്ഞു. സ്വന്തം നിബന്ധനകൾക്ക് വിധേയമായി ജീവിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും സമൂഹത്തിന്റെ പ്രതീക്ഷകളൊന്നും തന്നെ ബാധിക്കുന്നതല്ലെന്നും നിത്യ വ്യക്തമാക്കി. അടുത്തിടെ ഒരു കന്നഡ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നിത്യ ഇക്കാര്യം പറഞ്ഞത്.
ആ ഘട്ടമൊക്കെ കഴിഞ്ഞു. എന്തുചെയ്യണമെന്ന് ആരെങ്കിലും എനിക്ക് പറഞ്ഞുതരേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഇക്കാര്യത്തിൽ എന്റെ മാതാപിതാക്കൾ വളരെ ബേധമാണ്. അവൻ എനിക്ക് പഠിപ്പിച്ചു തന്ന ഒരു കാര്യം സ്വാതന്ത്ര്യത്തോടെ ജീവിക്കുക എന്നതാണ്. എനിക്ക് സ്വാതന്ത്ര്യമില്ലാതെ ജീവിക്കാൻ കഴിയില്ല, അത് അവരും മനസിലാക്കുന്നു’, നിത്യ പറഞ്ഞു. താൻ ആരെങ്കിലുമായി പ്രണയത്തിലാണെന്ന് അറിഞ്ഞാൽ തന്റെ അച്ഛനും അമ്മയും ഹാപ്പിയാണ്. എന്നാൽ വിവാഹം കഴിക്കാൻ നിർബന്ധിക്കാറില്ലെന്നും നിത്യ പറയുന്നു.

ഞാൻ നല്ല നിലയിൽ ആയതിനാൽ വിവാഹക്കാര്യം പറഞ്ഞ് ശല്യം ചെയ്യാൻ ആരും വരാറില്ല. എന്നാൽ അമ്മുമ്മ ജീവിച്ചിരുന്നപ്പോൾ ഇങ്ങനെ അല്ലായിരുന്നു. അമ്മുമ്മ ജീവിച്ചിരുന്നപ്പോഴൊക്കെ വിവാഹം കഴിക്കാൻ നിർബന്ധിക്കുമായിരുന്നു. ഞാൻ എത്ര വലിയ നടിയാണ് എന്നതൊന്നും അമ്മുമ്മ കാര്യമാക്കിയിരുന്നില്ല. എന്താ കല്യാണം കഴിക്കാത്തതെന്ന് ചോദിച്ചുകൊണ്ടേ ഇരുന്നു. ഇപ്പോൾ മുത്തശ്ശി ഇല്ല. അമ്മുമ്മ അല്ലാതെ ആരും വിവാഹക്കാര്യം പറഞ്ഞ് പ്രഷർ ചെയ്തിട്ടില്ല’, നിത്യ പറഞ്ഞു.

’30 വയസ്സാകുമ്പോൾ തന്നെ നിരവധി സമ്മർദ്ദങ്ങളാണ്. വിവാഹമടക്കം പല കാര്യങ്ങളും ചെയ്തോ എന്ന് നോക്കാൻ ആളുകളുണ്ടാകും. അതൊക്കെ ചെയ്തിട്ടുണ്ടെങ്കിൽ, നല്ലയാളാണെന്ന് അവർ പറയും. ചെയ്തിട്ടില്ലെങ്കിൽ നിങ്ങൾ മോശം ആളുകളായി. സമൂഹമായിട്ട് തന്നെ കുറെയധികം നിയമങ്ങൾ ഉണ്ടാക്കിവെച്ചിട്ടുണ്ട്. അതുപോലെയെല്ലാം ജീവിക്കണം. അല്ലാതെ ജീവിക്കുന്നവർക്ക് ഇതുപോലെ പലതും നേരിടേണ്ടി വരും’, നിത്യ മേനോൻ പറഞ്ഞു.

More in Movies

Trending