Connect with us

വിവാഹിതനായ ആ യുവനായകനുമായി ചേര്‍ത്തുവെച്ചുള്ള പ്രണയ കഥകള്‍ എനിക്ക് അസ്വസ്ഥത ഉണ്ടാക്കിയിരുന്നു എന്ന് നിത്യ മേനോൻ

Malayalam Breaking News

Nithya-Menen

ഗോസ്സിപ് കോളങ്ങളിൽ നിറഞ്ഞതാണ് സിനിമ നടിമാരുടെ ജീവിതം. ഏതെങ്കിലും സിനിമ പ്രവർത്തകന്റെ പേര് ചേർത്ത് ഗോസിപ് വരാത്തവർ ചുരുക്കമാണ്. അങ്ങനെ ഗോസ്സിപ് കോളങ്ങളുടെ ഇഷ്ട താരമാണ് നിത്യ മേനോൻ. ധാരാളം നടന്മാരുടെ പേര് ചേർത്ത് നിത്യ മേനോന്റെ പേര് കേട്ടു . അടുത്ത കാലത്ത് ഒരു പ്രമുഖ കന്നഡ നടനുമായി നിത്യ മേനോന്റെ പേര് കേട്ടിരുന്നു. ഇതിനോട് പ്രതികരിച്ച് നിത്യയും രംഗത്ത് വന്നു.

നിത്യ പറയുന്നതിങ്ങനെ ..”പ്രണയമുണ്ടായിരുന്നു, പ്രായവും പക്വതയുമാകും മുൻപ് . 18ാം വയസില്‍ പ്രണയിച്ച ആള്‍ ജീവിതത്തിലും കരിയറിലും കൂടെ ഉണ്ടാകും എന്നു കരുതി. എന്നാല്‍ പൊരുത്തക്കേടുകള്‍ വന്നപ്പോള്‍ ആ ബന്ധം അവസാനിപ്പിച്ചു. നിത്യ മോനോന്‍ പറയുന്നു. ഇപ്പോള്‍ വിവാഹം കഴിക്കണമെന്ന് തനിക്ക് നിര്‍ബന്ധമൊന്നുമില്ല. അനുയോജ്യനല്ലാത്ത ഒരാള്‍ക്കൊപ്പം ജീവിച്ച്‌ തീര്‍ക്കാനുള്ളതല്ല തന്റെ ജീവിതമെന്നും നിത്യ പറഞ്ഞു.

ശരിക്കും മനസിലാകുന്ന പുരുഷനെ ലഭിച്ചെങ്കിലേ വിവാഹ ജീവിതം സന്തോഷകരമാകൂ. പൊരുത്തമില്ലാത്ത ഒരാളെ വിവാഹം ചെയ്ത് ജീവിക്കുന്നതിനേക്കാള്‍ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഒരാളെ താന്‍ പ്രണയിച്ചിരുന്നു. അത് ആരാണെന്നു വെളിപ്പെടുത്തേണ്ട അവസരമല്ല ഇത്. ഓരോ സിനിമ ചെയ്യുമ്ബോഴും നായകനുമായി ചേര്‍ത്ത് കഥകള്‍ പ്രചരിക്കാറുണ്ട്. ഇത് പതിവായതിനാല്‍ ഇതിനോടൊന്നും പ്രതികരിക്കാറില്ല.

മറുഭാഷയില്‍ അഭിനയിച്ചപ്പോള്‍ വിവാഹിതരായ നായകന്‍മാരുമായി ചേര്‍ത്തുവെച്ചുള്ള പ്രണയ കഥകള്‍ എനിക്ക് അസ്വസ്ഥത ഉണ്ടാക്കിയിരുന്നു. മറ്റൊരാളുടെ കുടുംബജീവിതത്തിലേയ്ക്ക് എന്നെ വലിച്ചിഴയ്ക്കുന്നത് ആര്‍ക്കായാലും വലിയ പ്രയാസം ഉണ്ടാക്കും. മെര്‍സലിലൂടെ ശക്തമായ തിരിച്ചുവരവു നടത്തിയ നിത്യയെ വീണ്ടും വെള്ളിത്തിരയില്‍ കാണാന്‍ കഴിയും എന്നു പ്രതീക്ഷിക്കുന്നതായി പറയുമ്ബോള്‍ സന്തോഷമുണ്ടെന്നും നടി പറഞ്ഞു.

കൂടുതൽ വായിക്കാൻ >>>

nithya menen about gossips

More in Malayalam Breaking News

Trending