സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ നിശാല്‍ ചന്ദ്ര പങ്കെടുക്കാനെത്തിയെന്ന് വിവരം, സോഷ്യല്‍ മീഡിയയില്‍ വൈറലായി കമന്റുകള്‍
മലയാളികളുടെ പ്രിയങ്കരനായ നടനാണ് സുരേഷ് ഗോപി. കഴിഞ്ഞ കുറച്ച് മാസങ്ങളായി തന്റെ മൂത്ത മകളുടെ വിവാഹത്തിരക്കുകളിലായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിലെയും സിനിമയിലെയും തിരക്കുകള്‍ക്ക് താത്കാലിക വിരാമമിട്ട് കുടുംബത്തിനൊപ്പം സന്തോഷ നിമിഷങ്ങള്‍ ആഘോഷകരമാക്കുകയാണ് നടന്‍. താരത്തിന്റെ വീട്ടിലെ ആദ്യത്തെ വിവാഹമാണ് നടന്നത്. ഇക്കഴിഞ്ഞ ദിവസം ഗുരുവായൂര്‍ വെച്ചാണ് വിവാഹം നടന്നത്. നാലു മക്കളില്‍ മൂത്തയാളായ ഭാഗ്യ സുരേഷ് ശ്രേയസ് മോഹന്റെ ഭാര്യയായി ജീവിതം ആരംഭിക്കുമ്പോള്‍ വിവാഹ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും എത്തിയിരുന്നു. മാത്രമല്ല, സിനിമാ താരങ്ങളടക്കം നിരവധി പ്രമുഖരാണ് ചടങ്ങില്‍ പങ്കെടുത്തിരുന്നത്.
മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ഷാജി കൈലാസ്, ദിലീപ്, ഖുഷ്ബു, സുരേഷ് കുമാര്‍, പാര്‍വതി ജയറാം, സുകന്യ, സംയുക്തവര്‍മ്മ, ബിജു മേനോന്‍, എന്ന് തുടങ്ങി മലയാള സിനിമാ ലോകത്തെ നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തിരുന്നത്. നടി കാവ്യമാധവന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നില്ല. എന്നാല്‍ അതിനു മുന്നേയുള്ള ചടങ്ങുകളില്‍ കാവ്യ എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലുമായിരുന്നു.
എന്നാല്‍ ഇപ്പോഴിതാ കാവ്യയുടെ മുന്‍ഭര്‍ത്താവ് നിഷാല്‍ ചന്ദ്ര സുരേഷ് ഗോപിയുടെ മകളുടെ വിവാഹം കൂടാനെത്തിയെന്നാണ് പുതിയ വാര്‍ത്ത. നിഷാലും സുരേഷ് ഗോപിയും തമ്മില്‍ അടുത്ത ബന്ധുക്കളാണ്. സുരേഷ് ഗോപിയും ഭാര്യ രാധികയും നിശാലും ഒന്നിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ ഇതിന് മുമ്പും പുറത്ത് വന്നിട്ടുണ്ട്. കാവ്യയും നിശാലുമായുള്ള വിവാഹത്തിന് കാര്യങ്ങളെല്ലാം സംസാരിച്ചതും എല്ലാത്തിനും ചുക്കാന്‍ പിടിച്ചതും സുരേഷ് ഗോപി തന്നെയാണെന്നാണ് വിവരം. രണ്ട് പേരെയും ന്നായി അറിയുന്ന ആളെന്ന നിലയില്‍ ഈ വിവാഹവുമായി നടന് വലിയ അടുപ്പമുണ്ടായിരുന്നു.
വിവാഹത്തിന് കാവ്യയും ദിലീപും നേരത്തെ വന്നതിന് കാരണം നിശാല്‍ വരുമെന്നുള്ളതുകൊണ്ടാണെന്നും ഗുരുവായൂരില്‍ കാവ്യയെ കാണാതിരുന്നത് ഈ കാരണം കൊണ്ടാണെന്നുമാണ് സോഷ്യല്‍ മീഡിയയുടെ ഇപ്പോഴത്തെ കണ്ടു പിടിത്തം. 2009 ഫെബ്രുവരി അഞ്ചിനായിരുന്നു കാവ്യമാധവനും, നിഷാല്‍ ചന്ദ്രയുമായുള്ള വിവാഹം. വിവാഹശേഷം അഭിനയം നിര്‍ത്തി കുവൈത്തിലേക്കു പോയ കാവ്യ ആറുമാസത്തിനകം തിരിച്ച് നാട്ടിലെത്തുകയും പിന്നീട് വിവാഹമോചനത്തിനു കേസ് ഫയല്‍ ചെയ്യുകയുമായിരുന്നു.
തുടര്‍ന്ന് ഒന്നര വര്‍ഷത്തോളം കേസ് നീണ്ടു നിന്നു. വിവാഹമോചനകേസ് മുന്നോട്ടു പോകുന്നതിനിടയിലാണ് സ്ത്രീധന പീ ഡനത്തിന് കാവ്യ കേസ് ഫയല്‍ ചെയ്തത്. പിന്നീട് ഇരു കുടുംബങ്ങളും തമ്മില്‍ ധാരണയായതിനെ തുടര്‍ന്ന് ഈ കേസ് പിന്‍വലിക്കാനും സംയുക്തമായി വിവാഹമോചനം തേടാനും തീരുമാനിക്കുകയായിരുന്നു. പിന്നീട് 2016 നവംബര്‍ 25 ന് കാവ്യ ദിലീപിനെ വിവാഹം കഴിക്കുകയായിരുന്നു. ഇവര്‍ക്ക് മഹാലക്ഷ്മിയെന്നൊരു മകളുണ്ട്.
കഴിഞ്ഞ ദിവസം നടന്ന വിവാഹ സത്കാരത്തിലും വന്‍ താരനിര തന്നെയുണ്ടായിരുന്നു. മമ്മൂട്ടി കുടുംബസമേതം വിവാഹ സത്കാരത്തിലും പങ്കെടുത്തു. ഭാര്യ സുല്‍ഫത്ത്, ദുല്‍ഖര്‍ സല്‍മാന്‍, ദുല്‍ഖറിന്റെ ഭാര്യ അമാല്‍, മകള്‍ സുറുമി എന്നിവര്‍ മമ്മൂട്ടിക്കൊപ്പം എത്തിയിരുന്നു. വിവാഹ ചിത്രങ്ങള്‍ വൈറലാകുന്നതോടൊപ്പം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത് ഭാഗ്യയുടെ വസ്ത്രങ്ങളാണ്.
ബോളിവുഡിലെ പ്രശസ്ത സെലിബ്രിറ്റി ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത് വൈറ്റ് ലെഹങ്കയാണ് ഭാഗ്യ വിവാഹ സത്കാരത്തിന് ധരിച്ചത്. ഇന്ന് തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന വിവാഹ സത്കാരത്തിലും ഭാഗ്യക്കായി സാരി ഡിസൈന്‍ ചെയ്തത് ശോഭയാണ്. റാണി പിങ്ക് സാരിയാകും ഇന്ന് ഭാഗ്യ ധരിക്കുക.
