കാണാതായ യുവസംവിധായകനെ കണ്ടെത്തി;ഗുണ്ടാ സംഘത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടെന്ന് നിഷാദ് ഹസന്; സത്യാവസ്ഥ അന്വേഷിക്കുമെന്ന് പോലീസ്
കഴിഞ്ഞ ദിവസം കാണാതായ യുവ സംവിധയകൻ നിഷാദ് ഹസനെ കണ്ടെത്തി.തൃശൂര്‍ കൊടകരയില്‍ നിന്നാണ് നിഷാദിനെ കണ്ടെത്തിയത്. അക്രമിസംഘം മര്‍ദിച്ച് തട്ടിക്കൊണ്ടുപോയതായി നിഷാദിന്റെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇദ്ദേഹം ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാലെന്നാണ് പോലീസ് പറയുന്നത്. ഇന്ന് പുലര്‍ച്ചെയാണ് കൊടകരയിലെ ഒരു ആശുപത്രിയില്‍ നിഷാദ് ഹസനുണ്ടെന്ന വിവരം പൊലീസ് അറിയുന്നത്.
ആക്രമികളുടെ അടുത്തുനിന്ന് താന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു എന്നാണ് നിഷാദ് ഹസന് പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇത് പൊലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. തട്ടിക്കൊണ്ടുപോയെന്ന പരാതി നാടകമായിരുന്നോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
തൃശൂര്‍ പാവറട്ടിയില്‍ വെച്ച് ഇന്നലെ പുലര്‍ച്ചെ നിഷാദിനെ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു പരാതി. ഭാര്യക്കൊപ്പം കാറില്‍ യാത്ര ചെയ്യുന്നതിനിടെ മുഖംമൂടി സംഘം ആക്രമിക്കുകയും നിഷാദ് ഹസനെ തട്ടിക്കൊണ്ടുപോവുകയുമായിരുന്നു. ആക്രമണത്തില്‍ ഭാര്യയ്ക്കും പരുക്കേറ്റിരുന്നു.പാവറട്ടിയില്‍നിന്ന് ഗുരുവായൂരിലേക്കുള്ള യാത്രാമധ്യേയായിരുന്നു സംഭവം. സംഭവത്തില്‍ പേരാമംഗലം പോലീസ് കേസെടുത്തിരുന്നു.
രാവിലെ അഞ്ചുമണിയോടെ ചിറ്റിലപ്പിള്ളി മുള്ളൂര്‍ക്കായല്‍ ഭാഗത്തുവെച്ച് മുഖംമൂടി ധരിച്ച് വാഹനത്തിലെത്തിയ മൂന്നുപേരാണ് തങ്ങളെ ആക്രമിച്ചതെന്ന് നിഷാദിന്റെ ഭാര്യ പ്രതീക്ഷ പറഞ്ഞു. കഴുത്തിന് പരിക്കേറ്റ അവര്‍ അമല ആശുപത്രിയില്‍ ചികിത്സയ്ക്കുശേഷം വീട്ടിലെത്തി. ചിയ്യാരം സ്വദേശിയായ നിഷാദ് സംവിധാനം ചെയ്ത ‘വിപ്ലവം ജയിക്കാനുള്ളതാണ്’ എന്ന സിനിമ കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട നേര്‍ച്ചകള്‍ക്കായി പാവറട്ടി പള്ളിയില്‍നിന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് പോവുമ്ബോഴായിരുന്നു ആക്രമണം. ചിത്രത്തിന്റെ മുന്‍ നിര്‍മാതാവാണ് തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ എന്നായിരുന്നു ഭാര്യയുടെ ആരോപണം. അതിന്റെ പശ്ചാത്തലത്തില്‍ നിര്‍മാതാവ് സി.ആര് രണദേവിനെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് നിഷാദിനെ കണ്ടെത്തിയത്.
nishadh hasan- found- probe
